കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സർവകലാശാലയിൽ മലബാർ സ്വിമ്മിങ് ഫെസ്റ്റ്

HIGHLIGHTS : Calicut University News; Malabar swimming fest in the university

സർവകലാശാലയിൽ മലബാർ സ്വിമ്മിങ് ഫെസ്റ്റ്

കാലിക്കറ്റ് സർവകലാശാലാ സ്വിമ്മിങ് അക്കാദമിയും ( സി.യു.എസ്.എ. ) ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനും സംയുക്തമായി മലബാർ മേഖലയിലെ നീന്തൽ താരങ്ങൾക്ക് നീന്തൽ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 19, 20 തീയതികളിൽ സർവകലാശാലാ അക്വാട്ടിക് കോംപ്ലക്സിൽ (25 മീറ്റർ, 50 മീറ്റർ ഇന്റർനാഷണൽ പൂൾ) നടക്കുന്ന മത്സരത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വിദ്യാർഥികൾക്കും പങ്കെടുക്കാം. ടീമായി പങ്കെടുക്കുന്ന സ്കൂൾ, കോളേജ്, ക്ലബ്, ഡിപ്പാർട്ട്മെന്റ് എന്നിവരിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കുന്നവർക്ക് ട്രോഫിയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 9447862698, 9496362961.

sameeksha-malabarinews

സി.ഡി.എം.ആർ.പിയിൽ വിവിധ ഒഴിവുകൾ

കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠന വകുപ്പിന്റെയും കേരള സർക്കാർ സാമൂഹികനീതി വകുപ്പിന്റെയും സംയുക്ത സംരംഭമായ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മന്റ് ആന്റ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിൽ ( സി.ഡി.എം.ആർ.പി. ) വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, ബ്രാക്കറ്റിൽ ഒഴിവുകൾ എന്ന ക്രമത്തിൽ :- 1. ഡെവലപ്മെന്റ് സൈക്കോതെറാപ്പിസ്റ്റ് (സി.ഡി.എം.ആർ.പി. കണ്ണൂർ യൂണിറ്റ് – ഒരൊഴിവ്), 2. ഒക്യുപേഷണൽ തെറാപ്പിസ്റ്റ് (സി.ഡി.എം.ആർ.പി. – കാലിക്കറ്റ് സർവകലാശാലാ യൂണിറ്റ് – രണ്ടൊഴിവ്, കണ്ണൂർ യൂണിറ്റ് – ഒരൊഴിവ്), 3. ഫിസിയോതെറാപ്പിസ്റ്റ് (സി.ഡി.എം.ആർ.പി. കണ്ണൂർ യൂണിറ്റ് –  ഒരൊഴിവ്), 4. ഡിസബിലിറ്റി മാനേജ്‌മന്റ് ഓഫീസർ – ക്ലിനിക്കൽ സൈക്കോളജസ്റ്റ് (സി.ഡി.എം.ആർ.പി. – കാലിക്കറ്റ് സർവകലാശാലാ യൂണിറ്റ് – ഒരൊഴിവ്, കണ്ണൂർ യൂണിറ്റ് – ഒരൊഴിവ്), 5. ജോയിന്റ് ഡയറക്ടർ – ക്ലിനിക്കൽ സൈക്കോളജസ്റ്റ് (ഒരൊഴിവ്). അപേക്ഷകൾ ഒക്ടോബർ 10 – ന് നാല് മണിക്ക് മുൻപായി ഡയറക്ടർ, സി.ഡി.എം.ആർ.പി., ഡിപ്പാർട്ട്മെന്റ് ഓഫ് സൈക്കോളജി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. പിൻ – 673635 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ.

സി.സി.എസ്.ഐ.ടി.കളിൽ എം.സി.എ. സീറ്റൊഴിവ്

പാലക്കാട് കൊടുവായൂരുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ. പ്രോഗ്രാമിന് – ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. സെന്ററിൽ നേരിട്ട് വന്ന് അപേക്ഷിക്കാവുന്നതാണ് . എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗങ്ങൾക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447525716.

പരീക്ഷാഫലം

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് ഏപ്രിൽ 2024, ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 14 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ (CCSS) എം.കോം. ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനാഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS – SDE ) എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രിൽ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ ( CBCSS – PG ) എം.എസ് സി. ക്ലിനിക്കൽ സൈക്കോളജി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!