കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; എം.പി.എഡ്. പ്രവേശനം (സി.യു. – സി.ഇ.ടി.) 2025

എം.പി.എഡ്. പ്രവേശനം (സി.യു. – സി.ഇ.ടി.) 2025

2025 – 26 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ, ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള എം.പി.എഡ്. പ്രോഗ്രാം പ്രവേശനം സെപ്റ്റംബർ 26-ന് സർവകലാശാലാ സെനറ്റ് ഹൗസിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രാവിലെ 10.30-ന് മുൻപായി അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പ് സഹിതം), ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, റിസർവേഷൻ സർട്ടിഫിക്കറ്റ് (ബാധകമായവർ), മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ് (കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഡിഗ്രി പാസായവർക്ക് ബാധകമല്ല), നാല് പാസ്പോർട്ട് സൈസ് ഫോട്ടോ, ഒന്നാം സെമസ്റ്റർ ഫീസ് എന്നിവ സഹിതം രക്ഷിതാക്കൾക്കൊപ്പം ഹാജരാകണം. ഹാജരാകാത്തവർക്ക് പിന്നീട് അവസരമുണ്ടാകില്ല. ഫോൺ : 9562211321.

സെനറ്റ് തിരഞ്ഞെടുപ്പ്: വോട്ടർ പട്ടിക

കാലിക്കറ്റ് സർവകലാശാലാ സെനറ്റിലേക്ക് വിദ്യാർഥി പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള സർവകലാശാലാ യൂണിയൻ ജനറൽ കൗൺസിലിൽ അംഗങ്ങളുടെ വോട്ടർ പട്ടിക സെപ്റ്റംബർ 20-ന് പ്രസിദ്ധീകരിക്കും. സർവകലാശാലാ നോട്ടീസ് ബോർഡിലും ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാകും. വോട്ടർ പട്ടികയിൽ തെറ്റ് തിരുത്തലുകൾ, ഒഴിവാക്കലുകൾ, കൂട്ടിച്ചേർക്കലുകൾ എന്നിവ ഉണ്ടെങ്കിൽ പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം രജിസ്ട്രാർ ആന്റ് റിട്ടേണിംഗ് ഓഫീസർക്ക് നൽകേണ്ടതാണ്.

വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / സെന്ററുകൾ / പഠനവകുപ്പുകൾ എന്നിവിടങ്ങളിലെ 2025 – 26 അധ്യയന വർഷത്തെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് ഒക്ടോബർ ഒൻപതിന് നടക്കും. വിജ്ഞാപനവും തിരഞ്ഞെടുപ്പ് ഷെഡ്യൂളും സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

സ്വിമ്മിങ് ട്രെയിനർ അഭിമുഖം

കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പിലെ കരാറടിസ്ഥാനത്തിലുള്ള സ്വിമ്മിങ് ട്രെയിനർ ( പുരുഷൻ – ഒന്ന്, സ്ത്രീ – ഒന്ന് ) തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭുമുഖം സെപ്റ്റംബർ 26-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ( FYUGP ) കോഴ്സ് രജിസ്‌ട്രേഷൻ

മൂന്നാം സെമസ്റ്റർ (FYUGP – 2024 പ്രവേശനം) നാലു വർഷ ബിരുദ പ്രോഗ്രാം കോഴ്സ് രജിസ്‌ട്രേഷൻ ചെയ്യുന്നതിനുള്ള ലിങ്ക് കോളേജ് പോർട്ടലിൽ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ മൂന്ന് വരെ ലഭ്യമാകും. മേജർ പ്രോഗ്രാം സ്വിച്ച് ചെയ്തവർ, ഇന്റർ കോളേജ്, ഇന്റർ യൂണിവേഴ്സിറ്റി ട്രാൻസ്ഫർ ചെയ്തവർ ഉൾപ്പെടെയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.

ബി.ടി.എച്ച്.എം. പരീക്ഷയിൽ മാറ്റം

നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ആറാം സെമസ്റ്റർ ( CBCSS – UG – 2022 പ്രവേശനം ) ബി.ടി.എച്ച്.എം. ഏപ്രിൽ 2025 റഗുലർ സ്പെഷ്യൽ പരീക്ഷകൾ പുതുക്കിയ ഷെഡ്യൂൾ പ്രകാരം സെപ്റ്റംബർ 23 (BTH6B20 – Event Management), 24 (BTH6B21 – Comprehensive Self Study) തീയതികളിൽ നടക്കും. സമയം ഉച്ചക്ക് 1.30 മുതൽ വൈകീട്ട് 4 മണി വരെ.

പരീക്ഷാഅപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒൻപതാം സെമസ്റ്റർ ( CBCSS – 2020 പ്രവേശനം ) ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 23 വരെയും 200/- രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. ലിങ്ക് 19 മുതൽ ലഭ്യമാകും.

പരീക്ഷാഫലം

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (2022, 2023 പ്രവേശനം) ഏപ്രിൽ 2025, (2020, 2021 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷകളുടെയും വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് (2022, 2023 പ്രവേശനം) ഏപ്രിൽ 2025, (2021 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ (CCSS – 2022, 2023 പ്രവേശനം) എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( SDE – CBCSS – 2020, 2021 പ്രവേശനം ) എം.എ. മലയാളം ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ മൂന്ന് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top