സ്ത്രീത്വത്തെ അപമാനിച്ചു; കെ ജെ ഷൈന്‍ ടീച്ചറിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു

കൊച്ചി: സൈബര്‍ ആക്രമണത്തിനെതിരെ സിപിഐഎം നേതാവ് കെ ജെ ഷൈന്‍ ടീച്ചര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

പോലീസ് വീട്ടിലെത്തി ഷൈനിന്റെ മൊഴി രേഖപ്പെടുത്തി. ഐടി ആക്ടും ചുമത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും ഷൈന്‍ പരാതി നല്‍കിയിരുന്നു.

തനിക്കെതിരെ സൈബര്‍ ഇടങ്ങളില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് കെ ജെ ഷൈന്‍ ടീച്ചര്‍ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസാണ് പിന്നിലെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു കെ ജെ ഷൈന്‍ പ്രതികരിച്ചത്.

 

 

Share news
error: Content is protected !!
Scroll to Top