കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സിവില്‍ സര്‍വീസ് കോര്‍ണര്‍ തുറന്നു

HIGHLIGHTS : Calicut University News; K.S. Fulbright-Nehru Fellowship to Anjit

 

സിവില്‍ സര്‍വീസ് കോര്‍ണര്‍ തുറന്നു

കാലിക്കറ്റ് സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പഠനവിഭാഗം ലൈബ്രറിയില്‍ വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വീസ് കോര്‍ണര്‍. യു.ജി.സി. പരീക്ഷകള്‍ക്കും മറ്റു മത്സരപരീക്ഷകള്‍ക്കുമായി ഒരുക്കിയ പ്രത്യേക വിഭാഗം വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പൊളിക്കറ്റല്‍ സയന്‍സ് വിഭാഗത്തില്‍ നിന്ന് യു.ജി.സി. നെറ്റ് യോഗ്യത നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു. പഠന വകുപ്പ് മേധാവി ഡോ. പി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. കെ. മുഹമ്മദ് ഹനീഫ, ഡോ. ദിലീപ് പി. ചന്ദ്രന്‍ ലൈബ്രേറിയന്‍ ഡോ. പി.കെ. ശശി, ഗവേഷക അജ്ഞു ബി. കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

പരീക്ഷാഫലം

sameeksha-malabarinews

മൂന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ്,  സാഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലറ്റിക്‌സ് നവംബര്‍ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!