ജെ.ആര്‍.എഫ്. നിയമനം അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി പഠനവകുപ്പില്‍ ഡി.എസ്.ടി.- എസ്.ഇ.ആര്‍.ബി. പ്രോജക്ടിനു കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഷിബു ഇ.എസ്. ആണ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍. യോഗ്യരായവര്‍ 16-നകം പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 9400498353, ഇ-മെയില്‍ – shibu@uoc.ac.in
ഫാഷന്‍ ഡിസൈനിംഗ് സീറ്റൊഴിവ്
കോഴിക്കോട് കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ 0495 2761335, 8893280055, 8547210023, 9895843272.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ. എക്കണോമെട്രിക്‌സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.




