Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഐ.ക്യു.എ.സി. കെട്ടിടം 16-ന് മന്ത്രി ഉദ്ഘാടനം ചെയ്യും

HIGHLIGHTS : Calicut University News; IQAC The minister will inaugurate the building on the 16th

ഐ.ക്യു.എ.സി. കെട്ടിടം 16-ന് മന്ത്രി ഉദ്ഘാടനം ചെയ്യും

കാലിക്കറ്റ് സര്‍വകലാശാലയുടെ ആഭ്യന്തര ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള ഐ.ക്യു.എ.സി. സംവിധാനത്തിനും ഗവേഷകരെയും ഗവേഷണ കേന്ദ്രങ്ങളെയും സഹായിക്കുന്നതിനുള്ള ഗവേഷണ ഡയറക്ടറേറ്റിനുമായി നിര്‍മിച്ച പുതിയ കെട്ടിടം 16-ന് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. ഭരണകാര്യാലയത്തിന് പിന്നിലായി നിര്‍മിച്ച 1260 ച.മീ. വിസ്തൃതിയുള്ള കെട്ടിടത്തിന് 3.35 കോടി രൂപയാണ് ചെലവ്. സെമിനാര്‍ ഹാള്‍, കോഫറന്‍സ് ഹാള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് കെട്ടിടം. വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് സര്‍വകലാശാലാ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ. മുഖ്യാതിഥിയാകും. വൈസ് ചാൻസിലർ ഡോ. എം.കെ ജയരാജ് അധ്യക്ഷത വഹിക്കും സിന്‍ഡിക്കേറ്റ്, സെനറ്റംഗങ്ങള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

sameeksha-malabarinews

പ്രത്യേക പരീക്ഷ

എൻ.സി.സി.  / സ്പോർട്സ് പ്രാതിനിധ്യം മൂലം ഒന്നാം സെമസ്റ്റർ ബി.എ. / ബി.എസ് സി. (CBCSS-UG) നവംബർ 2021 / നവംബർ 2022 റഗുലർ പരീക്ഷ എഴുതാൻ കഴിയാത്തവർക്കായുള്ള നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പ്രത്യേക പരീക്ഷ മാർച്ച് നാലിന് തുടങ്ങും. കേന്ദ്രം:- ടാഗോർ നികേതൻ,  സർവകലാശാലാ ക്യാമ്പസ്.

എൻ.സി.സി.  / സ്പോർട്സ് പ്രാതിനിധ്യം മൂലം ഒന്നാം സെമസ്റ്റർ ബി.കോം.  (CBCSS-UG) നവംബർ 2022 റഗുലർ പരീക്ഷ എഴുതാൻ കഴിയാത്തവർക്കായുള്ള നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പ്രത്യേക പരീക്ഷ മാർച്ച് നാലിന് തുടങ്ങും. കേന്ദ്രം:- ടാഗോർ നികേതൻ,  സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പ്രഗത്ഭ ഗവേഷകരുമായി സംവദിക്കാന്‍ അവസരമേകി ‘ എഫ്.സി.എസ്. ‘ സെമിനാര്‍

കാലിക്കറ്റ് സര്‍വകലാശാലാ രസതന്ത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ ഫ്രോണ്ടിയേര്‍സ് ഇന്‍ കെമിക്കല്‍ സയന്‍സസ്-2024 ‘ (എഫ്.സി.എസ്.) ദേശീയ സെമിനാറില്‍ പ്രഭാഷകരായി പ്രമുഖ ഗവേഷകരും ശാസ്ത്രജ്ഞരും. കെമിസ്ട്രി പഠനവകുപ്പ് തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന പത്താമത് സമ്മേളനത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസ്സിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍,  ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, രാജ്യത്തെ വിവിധ എന്‍.ഐ.ടികള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ളവരാണ് വിദ്യാര്‍ഥികളുമായി സംവദിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഠനവിഭാഗം മേധാവി ഡോ. രാജീവ് എസ്. മേനോന്‍ അധ്യക്ഷത വഹിച്ചു. സമ്മേളന രേഖയുടെ പ്രകാശനം ബാംഗ്ലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച് പ്രൊഫ. ഗിരിധര്‍. യു. കുല്‍ക്കര്‍ണി നിര്‍വഹിച്ചു. ഈ വര്‍ഷത്തെ ശാന്തി സ്വരൂപ് ഭട്‌നഗര്‍ അവാര്‍ഡ് ജേതാവായ പ്രൊഫ. അക്കാട്ട്. ടി. ബിജുവിനെ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബാംഗ്ലൂര്‍) ചടങ്ങില്‍ ആദരിച്ചു. ഡോ. പി. രവീന്ദ്രന്‍, ഡോ. റോയ്‌മോന്‍, സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. സുരേഷ് ദാസ് (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്  എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, തിരുവനന്തപുരം ) പ്രൊഫ. ചെബ്രോലു. പി. റാവു ( എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റി, ആന്ധ്രാപ്രദേശ്), എന്നിവര്‍ സംസാരിച്ചു.

ഗസ്റ്റ് ലക്ചറര്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലാ പരിസ്ഥിതി പഠനവകുപ്പില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്കുള്ള നിയമനത്തിന് 23-ന് രാവിലെ 11 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വയസ്, പ്രവൃത്തി പരിചയം എന്നിവ ഉള്‍പ്പെടെ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍ സഹിതം പഠനവകുപ്പ് കോ-ഓര്‍ഡിനേറ്ററുടെ ചേംബറില്‍ ഹാജരാകണം. ഫോണ്‍: 9447956226.

അറബിക് പഠനവകുപ്പില്‍ പി.എച്ച്.ഡി. ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠന വിഭാഗത്തില്‍ ഒഴിവുള്ള പി.എച്ച്.ഡി. സീറ്റുകളിലേക്ക് പ്രവേശനത്തിനായുള്ള വിഷയാവതരണവും അഭിമുഖവും 16-ന് രാവിലെ 10 മണിക്ക് നടക്കും. പി.എച്ച്.ഡി. 2023 റാങ്ക് ലിസ്റ്റില്‍ നിന്ന് 14 വരെ ഡിപ്പാര്‍ട്ടുമെന്റില്‍ റിപ്പോര്‍ട്ടുചെയ്തവര്‍ക്ക് മാത്രമാണ്. അവസരം. ഇവരാണ് പ്രപോസലും അസല്‍ രേഖകളുമായി ഹാജരാകേണ്ടത്.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകൾ / എസ്.ഡി.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കുള്ള വിവിധ യു.ജി. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാർച്ച് 13-ന് തുടങ്ങും.

ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് രണ്ടാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്‍ററി, രണ്ടാം സെമസ്റ്റർ (2015 മുതൽ 2018 വരെ പ്രവേശനം) നവംബർ 2023 സപ്ലിമെന്‍ററി പരീക്ഷകളും ആറാം സെമസ്റ്റർ (2019 & 2020 പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്‍ററി , ആറാം സെമസ്റ്റർ (2015 മുതൽ 2018 വരെ പ്രവേശനം) നവംബർ 2023 സപ്ലിമെന്‍ററി പരീക്ഷകളും മാർച്ച് 11-ന് തുടങ്ങും.

ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് നാലാം സെമസ്റ്റർ (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്‍ററി, നാലാം സെമസ്റ്റർ (2015 മുതൽ 2018 വരെ പ്രവേശനം) നവംബർ 2023 സപ്ലിമെന്‍ററി പരീക്ഷകളും ഒൻപതാം സെമസ്റ്റർ (2019 പ്രവേശനം) നവംബർ 2023 റഗുലർ പരീക്ഷകളും മാർച്ച് 13-ന് തുടങ്ങും.

മൂന്നാം സെമസ്റ്റർ മൂന്നു വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി, (2018 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്‍ററി പരീക്ഷകൾ മാർച്ച് 11-ന് തുടങ്ങും.

മൂന്നു വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി അഞ്ചാം സെമസ്റ്റർ (2021 പ്രവേശം) നവംബർ 2023 റഗുലർ പരീക്ഷകളും മാർച്ച് 13-ന് തുടങ്ങും.വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാ അപേക്ഷ 

അഫിലിയേറ്റഡ് കോളേജുകളിലെയും സർവകലാശാല ടീച്ചിങ് പഠന വകുപ്പുകളിലെയും നാലാം സെമസ്റ്റർ രണ്ട് വർഷ ബി.എഡ്. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 15 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് ഒന്ന് മുതൽ ലഭ്യമാകും.

അഫിലിയേറ്റഡ് കോളേജുകളിലെയും സർവകലാശാല ടീച്ചിങ് പഠന വകുപ്പുകളിലെയും രണ്ടാം സെമസ്റ്റർ രണ്ട് വർഷ ബി.എഡ്. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 11 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 26 മുതൽ ലഭ്യമാകും.

സൂക്ഷ്മപരിശോധനാ ഫലം 

ഒന്നാം സെമസ്റ്റർ എം.കോം.(ഡിസ്റ്റൻസ്)നവംബർ 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ എം.കോം. (ഡിസ്റ്റൻസ്) നവംബർ 2021 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

നാലാം സെമസ്റ്റർ എം.ആർക്. ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്ചർ, സസ്‌റ്റൈനബിൾ ആർക്കിടെക്ചർ ജൂലൈ 2023 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്‌സ് (CBCSS – SDE 2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!