HIGHLIGHTS : Calicut University News; International Yoga Day celebrated at the university
സർവകലാശാലയിൽ അന്താരാഷ്ട്ര യോഗാദിനാചരണം

ശരീരത്തിനും മനസ്സിനും സൗഖ്യം നല്‍കുന്ന യോഗ ഭാരതത്തിന്റെ തനതായ വിജ്ഞാനത്തില്‍ പ്രധാനപ്പെട്ടതാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍. സര്‍വകലാശാലയില്‍ നടന്ന അന്താരാഷ്ട്ര യോഗാദിനാചരണത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കായികപഠനവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ഥികൾക്കും ജീവനക്കാർക്കുമൊപ്പം വൈസ് ചാൻസലറും യോഗാപരിശീലനം നടത്തി. വി.പി. ധന്യ പരിശീലനത്തിന് നേതൃത്വം നല്‍കി. സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി. ബിപിന്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ഖൊ – ഖൊ പരിശീലകനായ പി. പ്രബീഷ് സംവിധാനം ചെയ്ത യോഗാനൃത്തവും അരങ്ങേറി.
കാലിക്കറ്റ് സർവകലാശാലാ സി.ഡി.എം.ആർ.പിയിൽ യോഗാദിനാചരണം
കാലിക്കറ്റ് സർവകലാശാലാ സി.ഡി.എം.ആർ.പിയിൽ നടന്ന അന്താരാഷ്ട്ര യോഗാദിനാചരണം ഡയറക്ടർ ഡോ. ബേബി ശാരി ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ എഡ്യൂക്കേറ്റർ ഷാനിബ, ഫിറ്റ്നസ് – യോഗ പരിശീലകനായ സി. നിധീഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. മലപ്പുറം ജില്ലാ യോഗ അസോസിയേഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
അഫ്സൽ – ഉൽ – ഉലമ (പ്രിലിമിനറി) പ്രവേശനം 2025 ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2025 – 26 അധ്യയന വര്‍ഷത്തേക്കുള്ള ( പ്ലസ്‌ടു ഹ്യുമാനിറ്റീസ് തത്തുല്യ കോഴ്സ് ) അഫ്സൽ – ഉൽ – ഉലമ ( പ്രിലിമിനറി ) പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് തിരുത്തൽ വരുത്തുന്നതിനുള്ള (രജിസ്റ്റർ നമ്പർ, മൊബൈൽ നമ്പർ, ജനന തീയതി ഒഴികെ) സൗകര്യം ജൂൺ 23-ന് വൈകിട്ട് നാലും മണി വരെ ലഭ്യമാകും. തിരുത്തലിന് ശേഷം പുതുക്കിയ അപേക്ഷയുടെ പകർപ്പ് എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഒന്നാം അലോട്ട്മെന്റ് ജൂൺ 26-ന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/. ഫോൺ: 0494 2407016, 2407017, 2660600.
രണ്ടാം സെമസ്റ്റര്‍ യു.ജി. പുനഃപരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2023 പരീക്ഷയില്‍ ENG2A04 – Readings on Kerala എന്ന വിഷയത്തിന് ആദ്യം വിജയിച്ചതായും പിന്നീട് തോറ്റതായും പ്രഖ്യാപിക്കപ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജൂലൈ ഏഴിന് നടക്കുന്ന രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2025 പരീക്ഷയില്‍ പ്രസ്തുത വിഷയത്തിന് പരീക്ഷ എഴുതാന്‍ അവസരം. അര്‍ഹരായ വിദ്യാര്‍ഥികള്‍ അപേക്ഷയും പരീക്ഷാ ഫീസ് ( 235/- രൂപ ) ചലാന്‍ രസീതും സഹിതം ജൂണ്‍ 30-ന് മുന്‍പായി baregular@uoc.ac.in എന്ന ഇ – മെയില്‍ വിലാസത്തില്‍ അയക്കണം.
പരീക്ഷ റദ്ദാക്കി
അഫിലിയേറ്റഡ് കോളേജുകളിൽ ജൂൺ 11-ന് നടന്ന നാലാം സെമസ്റ്റർ (CBCSS – 2019 പ്രവേശനം മുതൽ) യു.ജി. കോമൺ കോഴ്സ് A14 – Microprocessors: Architecture and Programming (QP Code D 120519) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ (സ്പെഷ്യൽ പരീക്ഷ ഉൾപ്പെടെ) റദ്ദാക്കി. പുനഃ പരീക്ഷ ജൂൺ 25-ന് നടക്കും. സമയം 1.30 മുതൽ 4.00 മണി വരെ. പരീക്ഷാ കേന്ദ്രത്തിൽ മാറ്റമില്ല.
പരീക്ഷാ തീയതിയിൽ മാറ്റം
ജൂൺ 25-ന് അഫിലിയേറ്റഡ് കോളേജുകൾ / പ്രൈവറ്റ് രജിസ്‌ട്രേഷൻ / വിദൂര വിഭാഗം വിദ്യാർഥികൾക്കായി നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ( CBCSS ) യു.ജി. ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ( സ്പെഷ്യൽ പരീക്ഷ ഉൾപ്പെടെ ) ജൂലൈ എട്ടിന് നടത്തും. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷാ അപേക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ (CCSS – 2024 പ്രവേശനം) പി.ജി. ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ 30 വരെയും 255/- രൂപ പിഴയോടെ ജൂലൈ ഏഴ് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂൺ 24 മുതൽ സർവകലാശാലാ കെ – റീപ്പ് പോർട്ടലിൽ ( https://uoc.kreap.co.in/ ) ലഭ്യമാകും.
സർവകലാശാലാ പഠനവകുപ്പുകളിലെ എട്ടാം സെമസ്റ്റർ ( CCSS – 2021 പ്രവേശനം ) ഇന്റഗ്രേറ്റഡ് പി.ജി. – എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്സ്, എം.എസ് സി. കെമിസ്ട്രി ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ 25 വരെയും 200/- രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.
പരീക്ഷ
വയനാട് ലക്കിടി ഓറിയെന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ നാലാം വർഷ (2019 പ്രവേശനം മുതൽ) ബി.എച്ച്.എം. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 31-ന് തുടങ്ങും.
നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ (CBCSS – UG – 2022 പ്രവേശനം മാത്രം) ബി.ടി.എച്ച്.എം. നവംബർ 2024 റഗുലർ സ്പെഷ്യൽ പരീക്ഷ ജൂലൈ ഒൻപതിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ( 2017 സ്‌കീം ) ബി.ആർക്. മെയ് 2025 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു