കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഇന്റഗ്രേറ്റഡ് എം.ടി.എ. പ്രവേശനം 2024: സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

ഇന്റഗ്രേറ്റഡ് എം.ടി.എ. പ്രവേശനം 2024: സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

2024 – 2025 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സർവകലാശാലാ സ്കൂള്‍ ഓഫ് ഡ്രാമയിലെ ഇന്റഗ്രേറ്റഡ് എം.ടി.എ. പ്രവേശനത്തിന് (CUCAT) പ്ലസ്ടു / തത്തുല്ല്യ യോഗ്യതയുള്ളവര്‍ക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സമയം സെപ്റ്റംബർ 30-ന് വൈകിട്ട് അഞ്ചു മണി വരേയ്ക്ക് നീട്ടി. അപേക്ഷ ഫീസ് : ജനറല്‍ വിഭാഗത്തിന് 610/- രൂപ, എസ്.സി. / എസ്.ടി. വിഭാഗത്തിന് 270/- രൂപ. ഫോണ്‍ : 0494 2407016, 2407017, 2660600. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .

എം.പി.എഡ്. പ്രവേശനം

2024 – 2025 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ, ഗവൺമെന്റ് കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട് എന്നിവിടങ്ങളിലെ എം.പി.എഡ്. പ്രോഗ്രാമിലേക്കുള്ള പ്രവേശനം ( CUCAT – 2024 ) സെപ്റ്റംബർ 30 – ന് സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ വെച്ച് നടക്കും. പ്രസ്തുത റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രാവിലെ 10 മണിക്ക് മുൻപായി അസൽ ഡിഗ്രി സർട്ടിഫിക്കറ്റ്, സംവരണ സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ് (കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്ന് യോഗ്യത നേടിയിട്ടുള്ളവർ), ഫീസ് : 15,000/- രൂപ എന്നിവ സഹിതം രക്ഷിതാക്കളോടൊപ്പം ഹാജരാകേണ്ടതാണ്. പ്രവേശന സമയത്ത് ഹാജരാകാത്തവർക്ക് പിന്നീട് അവസരം ഉണ്ടായിരിക്കുന്നതല്ല. പ്രവേശനം നേടുന്നവർ മുഴുവൻ ഫീസും അന്ന് തന്നെ അടയ്ക്കണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

ബി.ടെക്. സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളേജിൽ ഈ അധ്യയന വർഷത്തെ  അലോട്ട്മെന്റിനു ശേഷം ഒഴിവുള്ള വിവിധ ബി.ടെക്. ബ്രാഞ്ചുകളിലേക്കും (കമ്പ്യൂട്ടർ സയൻസ് ഒഴികെ) രണ്ടാം വർഷ ലാറ്ററൽ എൻട്രി സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 26 മുതൽ  കോളേജിൽ വെച്ച് നടക്കും. ഫോൺ :  9567172591.

വിദൂര വിഭാഗം പി.ജി. പഠനക്കുറിപ്പ് വിതരണം

വിദൂര വിദ്യാഭാസ വിഭാഗത്തിന് കീഴിൽ 2023 അധ്യയന വർഷം പ്രവേശനം നേടിയ പി.ജി. വിദ്യാർഥികളുടെ മൂന്നാം സെമസ്റ്റർ പഠനക്കുറിപ്പുകൾ കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ നിന്ന്, ക്ലാസ് നടക്കുന്ന ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ ഒരു മണി വരെ വിതരണം ചെയ്യും. വിദ്യാർഥികൾ വിദൂര വിഭാഗത്തിൽ നിന്ന് അനുവദിച്ച ഐ.ഡി. കാർഡ് സഹിതം അതത് കേന്ദ്രങ്ങളിൽ നിന്ന് പഠനക്കുറിപ്പുകൾ കൈപ്പറ്റേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ .

പരീക്ഷാ അപേക്ഷ

ഒന്നാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ ഏഴ് വരെയും 190/- രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് 26 മുതൽ ലഭ്യമാകും.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകൾ / സി.ഡി.ഒ.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികളുടെ അഞ്ചാം സെമസ്റ്റർ (CBCSS UG 2019 പ്രവേശനം മുതൽ) ബി.എ., ബി.കോം., ബി.ബി.എ., ബി.എസ് സി., മറ്റ് അനുബന്ധ വിഷയങ്ങളുടെയും നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CUCBCSS & CBCSS – UG ) ബി.എ., ബി.എസ് സി., ബി.എ. അഫ്സൽ – ഉൽ – ഉലമ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top