HIGHLIGHTS : A mind-opening journey to the endless possibilities of the district's farm tourism circuit
കോഴിക്കോട് ജില്ലയിലെ ഫാം ടൂറിസം സര്‍ക്യൂട്ട് പരിചയപ്പെടുത്താനായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ടൂറിസം സ്റ്റേക്‌ഹോള്‍ഡേഴ്‌സിന് വേണ്ടി സംഘടിപ്പിച്ച ഫെമിലിയറൈസേഷന്‍ ട്രിപ്പ് ഫാം ടൂറിസത്തിന്റെ സാധ്യതകളെ തൊട്ടറിഞ്ഞുള്ള യാത്രയായി.
ഡിടിപിസിയുടെ വിനോദസഞ്ചാര വാരാചരണത്തിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്. ഫാം ട്രിപ്പില്‍ കോഴിക്കോട്ടെ പ്രധാന ഹോട്ടലുകളിലെ ജനറല്‍ മാനേജര്‍മാരുടെ പ്രതിനിധികള്‍, ഹോം സ്റ്റേ അസോസിയേഷന്‍ ഭാരവാഹികള്‍, സ്റ്റോറി ടെല്ലേഴ്‌സ്, ടൂര്‍ ഓപ്പറേറ്റേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.
തിരുവമ്പാടി, കോടഞ്ചേരി, ഇലന്തുകടവ്, കക്കാടംപൊയില്‍ ഭാഗങ്ങളാണ് സന്ദര്‍ശിച്ചത്. ലേക് വ്യൂ വില്ല, പുരയിടത്തില്‍ ഗോട്ട് ഫാം, താലോലം പ്രൊഡകട്‌സ്, അക്വാപെറ്റ്‌സ് ഇന്റര്‍നാഷണല്‍, തറക്കുന്നേല്‍ അഗ്രോ ഗാര്‍ഡന്‍, ഫ്രൂട്ട് ഫാം സ്റ്റേ, കാര്‍മ്മല്‍ ഫാം, ഗ്രേയ്‌സ് ഗാര്‍ഡന്‍ എന്നിവിടങ്ങള്‍ സംഘം സന്ദര്‍ശിച്ചു. ഇലന്തുകടവില്‍ ഇരവഞ്ഞിപ്പുഴയുടെ സൗന്ദര്യവും ആസ്വദിച്ചു.
കോഴിക്കോടിന്റെ മലയോരമേഖലയെ കോര്‍ത്തിണക്കിയുള്ള ഫാം ടൂറിസം സര്‍ക്യൂട്ട് കണ്ട് അത്ഭുതവും ആഹ്ലാദവും നിറഞ്ഞ മനസ്സോടെ യാത്രാസംഘം ഫാം ടൂറിസം സര്‍ക്യൂട്ടിന് എല്ലാവിധ പിന്തുണയും അറിയിച്ചു. കോഴിക്കോടിന്റെ വിനോദസഞ്ചാര മേഖലയിലെ ഈ പുതിയ കാല്‍വെപ്പ് കൂടുതല്‍ സഞ്ചാരികള്‍ക്ക് കാണാനുള്ള അവസരം സൃഷ്ടിക്കുമെന്ന് സംഘം ഉറപ്പ് നല്‍കി.
നേരത്തെ മാനാഞ്ചിറ ഡിടിപിസി ഓഫീസിന് മുന്നില്‍ രാവിലെ 7.30 ന് വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. തുഷാരഗിരി ടൂറിസം മാനേജര്‍
മാത്യു കെ സി അധ്യക്ഷനായി. ഫാം ടൂറിസം കോഡിനേറ്റര്‍ അജു എം മാന്വല്‍, ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജര്‍ നന്ദുലാല്‍ എന്നിവര്‍ സംസാരിച്ചു.
‘ഫാം ടൂറിസം: കോഴിക്കോടിന്റെ സാധ്യതകള്‍’ എന്ന വിഷയത്തില്‍ ജിഹാദ് ഹുസൈന്‍, ടി പി രാജന്‍, സുബ്രഹ്‌മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ സെമിനാറും സംഘടിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു