HIGHLIGHTS : Annual General Body Meeting of Betel Nut Manufacturing Company
തിരൂര്‍ : വെറ്റില ഉത്പാദക കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം കായിക വകഫ് റെയില്‍വേ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. കമ്പനിയുടെ മച്ചിങ്ങ പാറയിലുള്ള ഓഫീസില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി ചെയര്‍മാന്‍ മുത്താണിക്കട്ട് അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു.
മലപ്പുറം ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ പ്രകാശ് പുത്തന്‍ മഠത്തില്‍ പദ്ധതി വിശദീകരണം നടത്തി. നോഡല്‍ ഓഫീസര്‍ ബാബു ഷക്കീര്‍, കമ്പനി ഡയറക്ടര്‍മാരായ വാസുദേവന്‍, അശോക് കുമാര്‍, ചെറിയ മുണ്ടം കൃഷി ഓഫീസര്‍ ഷഹനില, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കമ്പനി സിഇഒ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയറക്ടര്‍ മേഘ സ്വാഗതവും ഡയറക്ടര്‍ ജമാലുദ്ദീന്‍ നന്ദിയും പറഞ്ഞു. പുതിയ ചെയര്‍മാനായി മുത്താണി ക്കാട്ട് അബ്ദുല്‍ ജലീലിനെയും വൈസ് ചെയര്‍മാനായി അശോക് കുമാറിനെയും തെരഞ്ഞെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു