തിരൂരങ്ങാടി (ചേളാരി) എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക്ക് കോളേജ് വേങ്ങര സെന്ററിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു

HIGHLIGHTS : Thirurangadi (Chelari) AKNM Govt. Polytechnic College conducts spot admission to the vacant seats of Vengara Centre

തിരൂരങ്ങാടി (ചേളാരി) എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക്ക് കോളേജിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന GIFD വേങ്ങര സെന്റിന്റെ 2024-25 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് ഒന്നാമത്തെ അലോട്ട്‌മെന്റ്‌റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് 26/09/2024 (വ്യാഴാഴ്ച) ചേളാരിയിലുള്ള തിരുരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്നിക്ക് കോളേജില്‍ വെച്ച് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 26/09/2024 ന് രാവിലെ 9.30 മണിക്ക് പോളിടെക്‌നിക്ക് കോളേജില്‍ എത്തി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 10.30 മണിവരെ രജിസ്റ്റര്‍ ചെയ്യുന്നവരെ ഉള്‍പ്പെടുത്തി റാങ്ക് അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നല്‍കുന്നതാണ്. ഒഴിവുകളുടെ വിവരം polyadmission.org/gifd എന്ന വെബ്‌സൈറ്റിലെ Vacancy Position എന്ന ലിങ്കില്‍ ലഭ്യമാണ്.

sameeksha-malabarinews

സ്‌പോട്ട് അഡ്മിഷനില്‍ റാങ്ക് ലിസ്റ്റിലെ മുഴുവന്‍ അപേക്ഷകരെയും പരിഗണിച്ചതിനു ശേഷവും ഒഴിവുകള്‍ നിലനില്‍ക്കുകയാണെങ്കില്‍ പുതിയ അപേക്ഷകള്‍ സ്വീകരിച്ച് നിലവിലെ റാങ്ക് ലിസ്റ്റിനോട് ചേര്‍ത്ത് ഒഴിവുകള്‍ നികത്തുന്നതാണ്.

(Application Form, Rank Details എന്നിവയുടെ രേഖകള്‍ കരുതേണ്ടതാണ്) SSLC. TC & CC വരുമാന സര്‍ട്ടിഫിക്കറ്റ്. സംവരണം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്. പ്രവേശനം ലഭിക്കുന്നവര്‍ കോഷന്‍ ഡെപ്പോസിറ്റ് 300 രൂപ ഉള്‍പ്പെടെ 645 രൂപ എ.ടി.എം കാര്‍ഡ് മുഖേന ഓഫീസില്‍ അടക്കേണ്ടതാണ്. കൂടാതെ പി.ടി.എ ഫണ്ടും അടക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9605814735, 9446068906 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!