Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് പി.എച്ച്.ഡി. നല്‍കാന്‍ കാലിക്കറ്റ്

HIGHLIGHTS : Calicut University News; In collaboration with foreign universities, Ph.D. Calicut to give

വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് പി.എച്ച്.ഡി. നല്‍കാന്‍ കാലിക്കറ്റ്

വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് ഗവേഷണ ബിരുദം (പി.എച്ച്.ഡി.) നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാല. ഇതുള്‍പ്പെടെ ഗവേഷണ മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാകുന്ന ‘ ഗവേഷണ നിയമാവലി 2023 ‘ അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ചു. അടുത്ത പി.എച്ച്.ഡി. പ്രവേശനം മുതല്‍ പുതിയ നിയമാവലി ബാധകമാകും. നാലുവർഷ ബിരുദം നടപ്പാക്കുമ്പോൾ ഹോണേഴ്‌സ് ഡിഗ്രിയ്‌ക്കൊപ്പം ഗവേഷണത്തിന് കൂടി പ്രാധാന്യം നൽകുന്നത് കണക്കിലെടുത്ത് യു.ജി. പഠനവകുപ്പുകളുള്ള അഫിലിയേറ്റഡ് കോളേജുകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഗവേഷണ കേന്ദ്രങ്ങള്‍ അനുവദിക്കും.

sameeksha-malabarinews

പ്രധാന മാറ്റങ്ങള്‍

  • നാക് എ ഗ്രേഡുള്ള സ്വാശ്രയ കോളേജുകളിൽ നിബന്ധനകള്‍ക്ക് വിധേയമായി ഗവേഷണ കേന്ദ്രങ്ങള്‍ അനുവദിക്കും.

  • സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഗവേഷണ കേന്ദ്രം അനുവദിക്കും.

  • സ്വാശ്രയ കോളേജുകളിലെ അധ്യാപകര്‍ക്ക് യോഗ്യതയും മറ്റുമാനദണ്ഡങ്ങളുമനുസരിച്ച് ഗവേഷണ ഗൈഡ്ഷിപ്പ് നല്‍കും.

  • എമിരറ്റസ് പ്രൊഫസര്‍മാരെ ഗവേഷണ ഗൈഡാക്കും

  • മള്‍ട്ടി ഡിസിപ്ലിനറി ഗവേഷണ കേന്ദ്രങ്ങള്‍ അനുവദിക്കും

  • സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ ലൈബ്രേറിയന്‍മാര്‍, വ്യവസായ മേഖലകളിലെ ഗവേഷണ-വികസന വിഭാഗങ്ങളിലുള്ള (ആര്‍ ആന്റ് ഡി) സയന്റിസ്റ്റുമാര്‍, ഇന്ത്യക്ക് പുറത്ത് വിദ്യാഭ്യാസ-ഗവേഷണ മേഖലയിലുള്ള പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് പാര്‍ട്ട് ടൈം പി.എച്ച്.ഡിക്ക് അനുമതി.

‘ ഐറിസ് ‘ ചലച്ചിത്ര മേളയും സെമിനാറും

കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. സംഘടിപ്പിക്കുന്ന ‘ഐറിസ്’ ചലച്ചിത്രമേളക്ക് തുടക്കമായി. ഇതോടനുബന്ധിച്ച് നടന്ന സെമിനാര്‍ സംവിധായകന്‍ ജിയോ ബേബി ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. ചലച്ചിത്ര നിരൂപകന്‍ ഡോ. സി.എസ്. വെങ്കിടേശ്വരന്‍ വിഷയം അവതരിപ്പിച്ചു. ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ ദാമോദര്‍ പ്രസാദ്, ഡോ. ആര്‍.വി.എം. ദിവാകരന്‍, ഡോ. ശ്രീകല മുല്ലശ്ശേരി, സംവിധായകന്‍ പ്രതാപ് ജോസഫ്, മാധ്യമ പ്രവര്‍ത്തക അന്ന കീര്‍ത്തി ജോര്‍ജ്, സജീദ് നടുത്തൊടി, രാജന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. ‘കാതല്‍’ സിനിമയിലെ അഭിനേതാവ് ആര്‍.എസ്. പണിക്കരെ ചടങ്ങില്‍ അനുമോദിച്ചു. സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന സൗജന്യ പ്രദര്‍ശനത്തില്‍ എട്ടിന് വൈകീട്ട് മൂന്നരക്ക് ‘ഷെഹറാസാദ്’ ആറ് മണിക്ക് ‘ആപ്പിള്‍ ചെടികള്‍’ രാത്രി എട്ടിന് ‘നീലമുടി’ എന്നിവ പ്രദര്‍ശിപ്പിക്കും. ഒമ്പതിന് ഉച്ചക്ക് 2.30 മുതലാണ് പ്രദര്‍ശനം.

ടി.ബി.ഐ. – ഐ.ഇ.ടിയും എസ്.സി.ടി.ഐ.എം.എസ്.ടി. – ടി.ഐ.എം.ഇ.ഡിയും  ധാരണാപത്രം ഒപ്പുവച്ചു

ആരോഗ്യ-സാങ്കേതിക രംഗത്തെ സഹകരണം ലക്ഷ്യമിട്ട് കാലിക്കറ്റ് സർവകലാശാലയിലെ ടെക്നോളജി ബിസിനസ്സ് ഇൻക്യൂബേറ്റർ – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ടെക്നോളജിയും (ടി.ബി.ഐ. – ഐ.ഇ.ടി) തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജിയും (എസ്.സി.ടി.ഐ.എം.എസ്.ടി. – ടി.ഐ.എം.ഇ.ഡി) ധാരണാപത്രം ഒപ്പുവച്ചു. ടി.ബി.ഐ. – ഐ.ഇ.ടിക്ക് വേണ്ടി ഡയറക്ടർ ഡോ. സി. രഞ്ജിത്തും എസ്.സി.ടി.ഐ.എം.എസ്.ടി. – ടി.ഐ.എം.ഇ.ഡിക്ക് വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ  എസ്. ബൽറാമുമാണ് ഒപ്പുവച്ചത്.

ഐ.പി.ആർ. സെമിനാർ 

കാലിക്കറ്റ് സർവകലാശാലാ ഐ.പി.ആർ. സെല്ലിന്റെ ആഭിമുഖ്യത്തിൽ പേറ്റന്റ് നേടുന്നതുമായി ബന്ധപ്പെട്ട നടത്തിയ ഏകദിന സെമിനാർ  പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉത്‌ഘാടനം ചെയ്തു. കുസാറ്റിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐ.പി.ആർ. സ്റ്റഡീസുമായി സഹകരിച്ചായിരുന്നു പരിപാടി.

കോഫി ഷോപ്പ്

കാലിക്കറ്റ് സർവകലാശാല ടാഗോർ നികേതൻ കെട്ടിടത്തിൽ ഒരു വർഷത്തേക്ക് കോഫി ഷോപ്പ് നടത്തുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷ ഫോറം സർവകലാശാല ഭരണ വിഭാഗത്തിലെ ആസൂത്രണവിഭാഗം കാര്യാലയത്തിൽ നിന്നും ഫെബ്രുവരി 12 മുതൽ 24 വരെ ലഭ്യമാകുന്നതാണ്.

സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം

കാലിക്കറ്റ് സർവകലാശാലാ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ബ്യൂറോ പി.എസ്.സി. നടത്തുന്ന എൽ.ഡി.സി. പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി 30 ദിവസത്തെ സൗജന്യ പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പേര്, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, ഫോൺ നമ്പർ, വാട്സാപ്പ് നമ്പർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷ ഫെബ്രുവരി 14-നു മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കുക. ഫോൺ:- 9388498696,7736264241.

ടോക്കൺ രജിസ്‌ട്രേഷൻ 

വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റർ ബി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ  (CBCSS 2022 പ്രവേശനം) നവംബർ 2023 റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാതിരുന്ന പരീക്ഷാർത്ഥികൾക്ക് ഓൺലൈൻ ലിങ്ക് വഴി എട്ടാം തീയതി മുതൽ ടോക്കൺ രജിസ്‌ട്രേഷൻ എടുക്കാം. ടോക്കൺ രജിസ്‌ട്രേഷൻ ഫീ:- ₹ 760/-, പരീക്ഷാ ഫീ:- ₹490/-, പിഴ:- ₹ 180/-, അധിക പിഴ:- ₹ 1165/- ഉൾപ്പെടെ ആകെ :- ₹ 2595/-. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എ. / എം.എസ് സി. / എം.കോം. / എം.എസ്.ഡബ്ല്യൂ. / എം.എ. ജേണലിസം ആൻ്റ് മാസ്സ് കമ്മ്യൂണിക്കേഷൻ / എം.ടി.ടി.എം. / എം.ബി.ഇ. / എം.ടി.എച്ച്.എം. / എം.എച്ച്.എം. / (CBCSS-PG 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 180 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.

പരീക്ഷ 

സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം സെമസ്റ്റർ ബി.ടെക് (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാർച്ച് 11-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

വിദൂര വിദ്യാഭ്യാസ വിഭാഗം അഞ്ചാം സെമസ്റ്റർ ബി.എ. ഹിസ്റ്ററി (CBCSS 2021 പ്രവേശനം) നവംബർ 2023 പരീക്ഷയിലെ തടഞ്ഞു വെച്ച HIS5 B09 – കേരള ഹിസ്റ്ററി – 1 പേപ്പറിന്റെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 10 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.വോക്. സോഫ്റ്റ്-വെയർ ഡെവലപ്മെന്റ് (CBCSS 2021 പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്‌മപരിശോധനാ ഫലം

രണ്ടാം സെമസ്റ്റർ എം.കോം. (ഡിസ്റ്റൻസ്) ഏപ്രിൽ 2022 പരീക്ഷയുടെ സൂക്ഷ്‌മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!