Section

malabari-logo-mobile

കാന്‍സര്‍ രോഗിക്ക് കേശദാനത്തിനായി കൊച്ചു കാശിനാഥ്

HIGHLIGHTS : നീട്ടി വളര്‍ത്തി പരിപാലിച്ചു വരുന്ന കേശം കാന്‍സര്‍ രോഗിക്ക് ദാനം ചെയ്യാനൊരുങ്ങി നാലാം ക്ലാസുകാരന്‍ കാശിനാഥ്. ഒലിപ്രം തിരുത്തി എ. യു. പി. സ്‌കൂളിലെ ...

നീട്ടി വളര്‍ത്തി പരിപാലിച്ചു വരുന്ന കേശം കാന്‍സര്‍ രോഗിക്ക് ദാനം ചെയ്യാനൊരുങ്ങി നാലാം ക്ലാസുകാരന്‍ കാശിനാഥ്. ഒലിപ്രം തിരുത്തി എ. യു. പി. സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഈ കൊച്ചു മിടുക്കന്‍. കോവിഡിന് ശേഷം വളര്‍ത്തി തുടങ്ങിയ മുടി, പലരുടെയും കളിയാക്കലുകള്‍ക്കിടയിലും മുറിക്കാതെ കാത്തു വെയ്ക്കുകയായിരുന്നു.

കോവിഡിന് ശേഷം സ്‌കൂള്‍ തുറന്നപ്പോള്‍ രണ്ടാം ക്ലാസില്‍ ആയിരുന്നു. മുടി നീട്ടി വളര്‍ത്തുന്നതിന്റെ കാര്യം പിതാവ് പ്രവീണ്‍ കുമാര്‍ സ്‌കൂളില്‍ അറിയിച്ചപ്പോള്‍ പ്രധാന അദ്ധ്യാപകന്‍ ബിജേഷിന്റേയും ക്ലാസ്സിന്റെ ചുമതലയുള്ള അധ്യാപകന്‍ വൈശാഖിന്റേയും മറ്റു അധ്യാപകരുടെയും പരിപൂര്‍ണ പിന്തുണയും ലഭിച്ചു. അടുത്ത അറിയാവുന്നവരില്‍ പലരും പെണ്‍കുട്ടി എന്ന് വിളിച്ചു കളിയാക്കി. ആദ്യമൊക്കെ സങ്കടം ആയിരുന്നു വെങ്കിലും പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു. കാണുന്നവരെ അസൂയപ്പെടുത്തുന്ന രീതിയില്‍ മുടി വളരാന്‍ തുടങ്ങിയതോടെ കളിയാക്കിയവര്‍ പിന്മാറി.

sameeksha-malabarinews

വള്ളിക്കുന്ന് അത്താണിക്കല്‍ പാറക്കണ്ണി സ്വദേശിയും കേബിള്‍ ടി. വി. ഓപറേറ്ററുമായ ചെനയില്‍ പ്രവീണ്‍ കുമാര്‍ -ദിഞ്ചു ദമ്പതികളുടെ മകനാണ് കാശിനാഥ്. അമ്മയുടെ കരുതല്‍ കൂടിയാണ് ഈ മുടിയഴകിന് പിന്നില്‍. ചീകി ഒതുക്കി മുടി മുകളിലേക്ക് കെട്ടി വെക്കാന്‍ തന്നെ കുറച്ചധികം സമയം വേണം. നിലവില്‍ 15 മുതല്‍ 18ഇഞ്ചോളാം നീളമുണ്ട്.സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് അടുത്ത ദിവസം തന്നെ ദാനം ചെയ്യും. സഹോദരി ആവണി കൃഷ്ണ ചേലേമ്പ്ര എന്‍. എന്‍. എം. എച്. എസ്.സക്കുള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!