Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റില്‍ ഹിന്ദി ദേശീയ സെമിനാര്‍ തുടങ്ങി

HIGHLIGHTS : Calicut University News; Hindi National Seminar started in Calicut

കാലിക്കറ്റില്‍ ഹിന്ദി ദേശീയ സെമിനാര്‍ തുടങ്ങി

ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘ടെക്നോളജിയുടെ യുഗത്തില്‍  ഹിന്ദി ഭാഷയുടെ മാറുന്ന മുഖം’ എന്ന ദേശീയ സെമിനാറിന് തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. വി.കെ. സുബ്രഹ്‌മണ്യന്‍ അധ്യക്ഷനായി. ഹൈദരാബാദ് സര്‍വകലാശാല ഡീന്‍ പ്രൊഫ. വി. കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. ടി. വസുമതി, ഹിന്ദി പഠനവകുപ്പിലെ അധ്യാപകരായ ഡോ. പ്രമോദ് കൊവ്വപ്രത്ത്, ഡോ. എസ്. മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. വിവിധ കോളേജുകളിലെയും സര്‍വകലാശാലയിലെയും അധ്യാപകരും ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 21-നാണ് സെമിനാര്‍ സമാപനം.

sameeksha-malabarinews

ഗവേഷണ ജേണലിന് ഓണ്‍ലൈന്‍ പതിപ്പിറക്കി ജേണലിസം പഠനവിഭാഗം

കാലിക്കറ്റ് സര്‍വകലാശാലാ മാധ്യമപഠന വിഭാഗത്തിന്റെ റിസര്‍ച്ച് ജേര്‍ണലായ ‘സി. ജെ. ആര്‍.’ ന്റെ ഓണ്‍ലൈന്‍ പതിപ്പ് വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജ് പ്രകാശനം ചെയ്തു. യു. കെ യിലെ ഷെഫീല്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഡിജിറ്റല്‍ സോഷ്യോളജിയില്‍ ഗവേഷണം നടത്തുന്നതിന് 86 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ ഗവേഷണ വിദ്യാര്‍ത്ഥിനി എസ്. ബി. ആരതി, മുഖ്യമന്ത്രിയുടെ സി.എം. മെറിറ്റ് സ്‌കോളര്‍ഷിപ്പ് ജേതാവായ രണ്ടാം വര്‍ഷ ജേര്‍ണലസിം വിദ്യാര്‍ത്ഥി ബി. സിദ്ധാര്‍ഥ്  എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ഡോ. എന്‍. മുഹമ്മദലി റിസര്‍ച്ച് ജേര്‍ണല്‍ പരിചയപ്പെടുത്തി. വകുപ്പ് മേധാവി ഡോ. ലക്ഷ്മി പ്രദീപ് അധ്യക്ഷത വഹിച്ചു.  കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി. അബ്ദുല്‍ മുനീര്‍, ഡോ. കെ. എ. നുഐമാന്‍, സി. വി. രാജു, ടി. എം. നവനീത്, എസ്. എസ്. നീരജ, ഡോ. കെ. പി. അനുപമ കമ്മ്യൂണിക്കേഷന്‍ ക്ലബ് ജോ: സെക്രട്ടറി ബി. എസ്. ഷരുണ്‍ കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

സര്‍വകലാശാലാ കാമ്പസില്‍ എന്‍.സി.സി. യൂണിറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ എന്‍.സി.സി. (നാഷണല്‍ കേഡറ്റ് കോപ്‌സ്) യൂണിറ്റിന് അനുമതിയായി. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍.സി.സി.-29 കേരള ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ അഭിനവ്കുമാര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന് കൈമാറി. ഇതോടെ കാമ്പസിലെ ഒന്നും രണ്ടും വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് എന്‍.സി.സിയില്‍ ചേരാന്‍ അവസരം ലഭിക്കും. 100 പേരടങ്ങുന്ന യൂണിറ്റിനാണ് അനുമതി. ആദ്യവര്‍ഷം 34 പേര്‍ക്കാണ് അവസരം.  അച്ചടക്കവും സാമൂഹിക സേവന പ്രതിബദ്ധതയും വളര്‍ത്തുന്ന സംരഭം പരമാവധി പ്രയോജനപ്പെടുത്താന്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് വി.സി. അഭ്യര്‍ഥിച്ചു.

കോണ്‍ടാക്ട് ക്ലാസുകളില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 22, 23, 24 തീയതികളില്‍ മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലും ഫാറൂഖ് കോളേജിലും നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ പി.ജി. കോണ്‍ടാക്ട് ക്ലാസുകള്‍ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് സെന്ററുകളിലെ ക്ലാസുകള്‍ക്ക് മാറ്റമില്ല. 23, 24 തീയതികളില്‍ വിവിധ സെന്ററുകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം. എല്ലാ കോണ്‍ടാക്ട് ക്ലാസുകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാ ഫലം

ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 9 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 4 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!