കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; സര്‍വകലാശാലയില്‍ ഹിന്ദി ദേശീയസെമിനാര്‍ തുടങ്ങി

സര്‍വകലാശാലയില്‍ ഹിന്ദി ദേശീയസെമിനാര്‍ തുടങ്ങി

ദേശീയ ഹിന്ദിപക്ഷാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന് തുടക്കമായി. മൂന്ന് ദിവസം നീളുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പ് മേധാവി ഡോ. വി.കെ. സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു. ഗുജറാത്തിലെ സർദാർ പട്ടേൽ സർവകലാശാലാ ഹിന്ദി വിഭാഗം പ്രൊഫസർ ഡോ. ദിലീപ് മെഹ്റയെ ചടങ്ങിൽ ആദരിച്ചു. സിക്കിമിലെ ശ്രീ വെങ്കിടേശ്വര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. പ്രമോദ് കൊവ്വപ്രത്ത്, ഡോ. ടി.എ. അബ്ദുള്‍മജീദ്, ഡോ. സി. ഷിബി തുടങ്ങിയവര്‍ സംസാരിച്ചു. 26-നാണ് സെമിനാര്‍ സമാപനം.

തൊഴിൽമേള സംഘടിപ്പിച്ചു

കാലിക്കറ്റ് സർവകലാശാലാ അറബിക് പഠന വകുപ്പ് ഇ.വൈ. ഗ്ലോബൽ ഡെലിവറി സർവീസസും മെന ബിസിനസ് കൺസൾട്ടിങ്ങുമായി സഹകരിച്ച് ദ്വിദിന തൊഴിൽമേള  സംഘടിപ്പിച്ചു. ഭാഷാ വിഭാഗം മുൻ ഡീൻ ഡോ. എ.ബി. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പഠനവകുപ്പ്  പ്ലേസ്‌മെന്റ് സെൽ കോ – ഓർഡിനേറ്റർ ഡോ. ജി.പി. മുനീർ, ഇ.വൈ. ജി.ഡി.എസ്. എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ ഫ്രാൻസിസ്, അസോസിയേറ്റ് ഡയറക്ടർമാരായ ബിജോയ് മുരളി, നിസാമുദ്ധീൻ, അസിസ്റ്റന്റ് ഡയറക്ടർ സീഷൻ അബൂബക്കർ, അസിസ്റ്റന്റ് മാനേജർ ഡോ. അർഷദ് അഹമ്മദ് എന്നിവർ സംസാരിച്ചു.

കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം

കാലിക്കറ്റ് സർവകലാശാലാ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ 2020 – 2022 ബാച്ച് മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് കൈപറ്റാത്തവർ ഒക്ടോബർ 16-നോ അതിന് മുൻപോ കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത തുക സർവകലാശാലാ ഫണ്ടിലേക്ക് കണ്ടു കെട്ടുമെന്ന് വകുപ്പ് മേധാവി അറിയിച്ചു.

വിദൂര വിഭാഗം ഐ.ഡി. കാർഡ്

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷ നു ( മുൻ എസ്.ഡി.ഇ. ) കീഴിൽ ബി.എ. അഫ്സൽ – ഉൽ – ഉലമ, പൊളിറ്റിക്കൽ സയൻസ്, ബി.കോം., ബി.ബി.എ. പ്രോഗ്രാമുകൾക്ക് 2023 പ്രവേശനം ബാച്ചിന്റെ കൂടെ അഞ്ചാം സെമസ്റ്ററിലേക്ക് പുനഃ പ്രവേശനം / സ്ട്രീം ചേഞ്ച് വഴി പ്രവേശനം നേടിയവരുടെ ഐ.ഡി. കാർഡുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് നവംബർ 15 വരെ വിദൂര വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാകും https://sde.uoc.ac.in/ .

പരീക്ഷാഅപേക്ഷ

ഒന്നാം സെമസ്റ്റർ എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി (2022 മുതൽ 2025 വരെ പ്രവേശനം) ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ എട്ട് വരെയും 200/- രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.ആർക്. – സസ്‌റ്റൈനബിൾ ആർക്കിടെക്ച്ചർ, ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്ച്ചർ (2023 പ്രവേശനം) ജനുവരി 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ബി.എ., ബി.എസ് സി. (CUCBCSS – UG – 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനി ർണയഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ എം.എ. ഇസ്ലാമിക് സ്റ്റഡീസ് ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top