മലപ്പുറം എംപ്ലോയ്മെന്റ് എക്സേഞ്ച്/എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്റ്റംബര്‍ 26ന് തൊഴില്‍ മേള നടക്കും.
സെയില്‍സ്മാന്‍, സെയില്‍സ് ലേഡി, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, റെസ്റ്റോറന്റ് ഇന്‍ ചാര്‍ജ്, ചില്ലര്‍ ആന്‍ഡ് ഫ്രീസര്‍ ടെക്നീഷ്യന്‍, ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍, ഡ്രൈവര്‍, ഫിഷ് കട്ടര്‍ ആന്‍ഡ് ബുച്ചര്‍, ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്‍ (ഫീല്‍ഡ്), അക്കൗണ്ടന്റ്, കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ്, കസ്റ്റമര്‍ കെയര്‍ മാനേജര്‍, ടെലികോളര്‍, ബാക്ക് ഓഫീസ് അസിസ്റ്റന്റ്, ബിസിനസ് പ്രമോട്ടര്‍, ടീം ലീഡര്‍, സെയില്‍ എക്സിക്യൂട്ടീവ്, ഷോറൂം സെയില്‍സ് എക്സിക്യൂട്ടീവ്, റിലേഷന്‍ഷിപ്പ് മാനേജര്‍, സീനിയര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍, യൂസ്ഡ് കാര്‍ ഇവാലുവേറ്റര്‍, പി.ഒ.സി സെയില്‍സ് ഓഫീസര്‍, ടെക്നീഷ്യന്‍സ്, സര്‍വീസ് അഡൈ്വസര്‍, ബോഡി ഷോപ്പ് അഡൈ്വസര്‍, അസിസ്റ്റന്റ് വര്‍ക്ക്സ് മാനേജര്‍, ഇന്‍ഷുറന്‍സ് മാനേജര്‍, ഇന്‍ഷുറന്‍സ് റിന്യൂവല്‍ എക്സിക്യൂട്ടീവ്, സ്റ്റോര്‍ ഇന്‍ ചാര്‍ജ് തുടങ്ങിയ മേഖലകളില്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
കുവൈറ്റ്, യു.എ.ഇ., ഒമാന്‍, സൗദി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ഒഴിവുകളുണ്ട്. കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ ബയോഡാറ്റയുടെ പകര്‍പ്പ്, എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്ട്രേഷന്‍ കാര്‍ഡ് (നിലവില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ പുതുതായി രജിസ്റ്റര്‍ ചെയ്യണം) എന്നിവയുമായി സെപ്റ്റംബര്‍ 26ന് രാവിലെ 10ന് ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. ഫോണ്‍: 0483 2734904, 8078428570.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



