കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഉന്നതവിദ്യാഭ്യാസം ജോലി നേടാൻ മാത്രമല്ല – കാലിക്കറ്റ് വി.സി.

ഉന്നതവിദ്യാഭ്യാസം ജോലി നേടാൻ മാത്രമല്ല – കാലിക്കറ്റ് വി.സി.

ഉന്നതവിദ്യാഭ്യാസം ജോലി നേടാനുള്ള ഒരു ടിക്കറ്റ് മാത്രമല്ല, സമൂഹത്തെ ഉന്നതിയിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള ബാധ്യത കൂടിയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. ബിരുദജേതാക്കള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് കൈമാറുന്നതിനായി വയനാട് ജില്ലയില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം നേടുന്നതിനൊപ്പം ഭരണഘടന നിര്‍ദേശിക്കുന്ന ശാസ്ത്രാവബോധം കൂടി വിദ്യാര്‍ഥികള്‍ വളര്‍ത്തണം. ഇത് ഓരോ പൗരന്റെയും കടമയാണ്. ശാസ്ത്രവബോധം കേവലം ശാസ്ത്രജ്ഞാനമല്ല. കാര്യങ്ങളെ നിരീക്ഷിച്ച് പരീക്ഷിച്ച് മനനം ചെയ്ത് ലഭിക്കുന്ന അറിവ് സമൂഹത്തിലേക്ക് നല്‍കലാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. ചടങ്ങിൽ പ്രോ വൈസ് ചാൻസിലർ ഡോ. എം. നാസർ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. ടി. മുഹമ്മദ് സലിം, സെനറ്റംഗം പി.വി. സനൂപ് കുമാർ, പഴശ്ശിരാജ കോളേജ് മാനേജറും ബിഷപ്പുമായ ഡോ. ജോസഫ് മാർ തോമസ് തുടങ്ങിയവർ പങ്കെടുത്തു. പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാംരാജ് നന്ദി പറഞ്ഞു. ചടങ്ങിൽ 95 വിദ്യാർഥികളാണ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.

കോഴിക്കോട് ജില്ലയിൽ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് 29-ന്

കോഴിക്കോട് ജില്ലയില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ജൂൺ 29 – ന് നടക്കും. ഈ വര്‍ഷം ബിരുദജേതാക്കളായവര്‍ക്ക് നേരിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചടങ്ങ് രാവിലെ പത്ത് മണിക്ക് കോഴിക്കോട് സെന്റ് ജോസഫ് കോളേജ് ദേവഗിരിയിലാണ്. ചടങ്ങ് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. പ്രൊ വൈസ് ചാൻസിലർ ഡോ. എം. നാസർ അധ്യക്ഷത വഹിക്കും. സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. എൽ.ജി. ലിജീഷ്, ഡോ. പി.പി. പ്രദ്യുമ്നനൻ, ഡോ. ടി. മുഹമ്മദ് സലിം, എ.കെ. അനുരാജ്, പി. മധു, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, ദേവഗിരി കോളേജ് മാനേജർ ഫാ. ബിജു കെ. ഐസക്, പ്രിൻസിപ്പൽ ഡോ. ബോബി ജോസ് തുടങ്ങിയവർ പങ്കെടുക്കും. പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാംരാജ് നന്ദി പറയും. മലപ്പുറം ജില്ലയിലെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടിയിൽ ജൂലൈ രണ്ട് നടക്കും.

സർവകലാശാലാ ഒളിമ്പ്യാഡ് വിളംബര ജാഥ

കാലിക്കറ്റ് സർവകലാശാലാ കായികവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാർക്കായി നടത്തുന്ന സ്പോർട്സ് ഒളിമ്പ്യാഡ് 2024 – ന്റെ വിളംബര ജാഥ രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് ഫ്ലാഗ് ഓഫ്‌ ചെയ്തു. കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ,  പ്രിൻസിപ്പൽ ഡോ. രാജു എന്നിവർ സംസാരിച്ചു. ജൂലായ് രണ്ട് മുതൽ ആറ് വരെ   നടത്തുന്ന കായിക മേളക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വോളി ബോൾ, ബാഡ്മിന്റൺ, ത്രോബോൾ എന്നിവ ഇൻഡോർ സ്റ്റേഡിയത്തിലും ഫുട്ബോൾ,  ക്രിക്കറ്റ്‌, വടം വലി തുടങ്ങിയ ഇനങ്ങൾ സി.എച്ച്. മുഹമ്മദ്‌കോയ സ്റ്റേഡിയത്തിലും നടക്കും. വിളംബര ജാഥയുടെ ഭാഗമായുള്ള ഫ്ലാഷ്മോബിൽ കായിക വിഭാഗം വിദ്യാർഥികൾ പങ്കെടുത്തു.

വൈസ് ചാൻസിലർക്ക് ആദരം

അടുത്ത മാസം കാലാവധി പൂർത്തിയാക്കുന്ന കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജിനെ ആദരിക്കുന്നതിനായി സ്കൂൾ ഓഫ് ഫിസിക്കൽ സയൻസ് അഡ്വാൻസ്ഡ് മെറ്റീരിയൽസിനെ കുറിച്ച് ഏകദിന ദേശീയ സെമിനാർ നടത്തി. ചടങ്ങിൽ പത്മശ്രീ ജേതാവായ ഡോ. ടി. പ്രദീപ്, ഡോ. അനിൽ കുമാർ, ഡോ. ടി. നാരായണൻ, ഡോ. ആൽഡ്രിൻ ആന്റണി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. പി.പി. പ്രദ്യുമ്നനൻ, സയൻസ് ഡീൻ ഡോ. സി.സി. ഹരിലാൽ, ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. ജോസ് ടി. പുത്തൂർ, ഡോ. സി. വിജയൻ, ഡോ. മുഹമ്മദ് ഷാഹിൻ, ഡോ. സിന്ധു, ഡോ. രാജീവ്, ഡോ. എബ്രഹാം ജോസഫ് എന്നിവർ സംസാരിച്ചു.

ഗസ്റ്റ് അധ്യപക നിയമനം

തൃശ്ശൂരിലെ പേരാമംഗലത്ത് പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ ( CCSIT ) സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ടെക്നോളജിയിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിലെ ഗസ്റ്റ് അധ്യപക ഒഴിവിലേക്ക് താൽപര്യമുള്ളവർ ജൂലൈ ആറിനു മുൻപായി യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ccsitperamangalam@uoc.ac.in എന്ന ഇ-മെയിലിൽ അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക് 0487 2202560.

അറബിക് അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിൽ ( CUTECs ) കരാർ അടിസ്ഥാനത്തിൽ അറബിക് അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.

ഫൈൻ ആർട്സ് അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കോഴിക്കോട് കല്ലായിയിൽ പ്രവർത്തിക്കുന്ന ( CUTEC ) കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ മണിക്കൂർ അടിസ്ഥാനത്തിലുള്ള ഫൈൻ ആർട്സ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒരൊഴിവുണ്ട്. താൽപര്യമുള്ളവർ ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി കല്ലായിയിലെ സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9447074350, 9447234113.

ക്രിമിനൽ നിയമങ്ങളിലെ മാറ്റങ്ങൾ: പ്രഭാഷണ പരമ്പര

കാലിക്കറ്റ് സർവകലാശാലാ നിയമപഠനവകുപ്പിൽ ക്രിമിനൽ നിയമങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ വൈകീട്ട് മൂന്നു മണിക്ക്  ഓൺലൈനായി ദേശീയ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. സൗജന്യ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 9497541171, 9747290936.

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 23-ന് തുടങ്ങും. കേന്ദ്രം: വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജ്, മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ്.

നാലാം സെമസ്റ്റർ ബി.വോക്. ഹോട്ടൽ മാനേജ്‌മന്റ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 23-ന് തുടങ്ങും. കേന്ദ്രം: നിലമ്പൂർ അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റർ എം.ആർക്. (2019 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 17 വരെയും 190/- രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

ആറാം സെമസ്റ്റർ ബി.വോക്. അക്കൗണ്ടിംഗ് ആന്റ് ട്രാൻസാക്ഷൻ, ബാങ്കിങ് ഫിനാൻസ് സർവീസ് ഇൻഷുറൻസ് ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, എം.എസ് സി. ഇലക്ട്രോണിക്സ്, എം.എസ് സി. മൈക്രോബയോളജി നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എഫ്.ടി., ബി.വി.സി., ബി.എ. അഫസൽ – ഉൽ – ഉലമ യു.ജി. (CBCSS 2019 പ്രവേശനം മുതൽ, CUCBCSS 2018 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ  എം.എ. ഇക്കണോമിക്സ് ( CBCSS – PG / CBCSS – PG – SDE ) നവംബർ 2023 / നവംബർ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top