പരപ്പനങ്ങാടി: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് നെടുവ ഗവ: ഹൈ സ്‌കൂളിലെ കുട്ടികളാണ് വായനയുടെ അനുഭവമറിയാന്‍ നെടുവ യുവജന സംഘം വായനശാലയിലെത്തിയത്. 1936- മുതല്‍ തലമുറകള്‍ക്ക് അക്ഷരവെളിച്ചമേകിയ നെടുവ യുവജന സംഘം വായനശാലയിലെ പതിനയ്യായിരത്തിലധികം വരുന്ന പുസ്തക ശേഖരത്തില്‍ നിന്നും വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങളെ കുട്ടികള്‍ക്കായി പരിചയപ്പെടുത്തി. വായനശാല ലൈബ്രേറിയന്‍ കെ.ആണ്ടിക്കുട്ടി, വൈസ് പ്രസിഡണ്ട് ടി.പുഷ്പന്‍, ഇ.മുകുന്ദന്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളെ മധുരം നല്‍കി വരവേറ്റു.
നെടുവ സ്‌കൂളിലെ അധ്യാപികമാ അജിഷ. സി, നജീബ. എം. ടി ,ശൈലജ. കെ ,ഷൈജ. എ, തുടങ്ങിയവര്‍ കുട്ടികളുമായി പുസ്തക വായന അനുഭവങ്ങള്‍ പങ്കുവെച്ചു. നെടുവ യുവജന സംഘം വായനശാലയും ഗവ: ഹൈസ്‌കൂള്‍ ലൈബ്രറി ക്ലബ്, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ ബഡ്ഡിങ്ങ് റൈറ്റേര്‍സ് ആണ് വായനശാല സന്ദര്‍ശനത്തിന് നേതൃത്വം നല്‍കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




