Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ‘ഗ്രിഗര്‍മെന്‍ഡല്‍ @200’ ലൂക്ക ജനിതക ശാസ്ത്രവാരത്തിന് സമാപനം

HIGHLIGHTS : Calicut University News; 'GrigerMendel @200' concludes Luca Genetics Week

‘ഗ്രിഗര്‍മെന്‍ഡല്‍ @200’ ലൂക്ക ജനിതക ശാസ്ത്രവാരത്തിന് സമാപനം

ശാസ്ത്രജ്ഞന്‍ ഗ്രിഗര്‍ മെന്‍ഡലിന്റെ 200-ാമത് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലൂക്ക സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിച്ച ‘ഗ്രിഗര്‍ മെന്‍ഡല്‍ @200’ ജനിതക ശാസ്ത്രവാരത്തിന്റെ സമാപനം കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ലൂക്ക ഓണ്‍ലൈന്‍ സയന്‍സ് പോര്‍ട്ടല്‍, യൂണിവേഴ്സിറ്റി ലൈഫ് സയന്‍സസ് ഡിപാര്‍ട്മെന്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ലൈഫ് സയന്‍സസ് വിഭാഗം മേധാവി ഡോ. ഇ ശ്രീകുമാരന്‍ അധ്യക്ഷനായി. സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, സെനറ്റംഗം വിനോദ് എന്‍ നീക്കാംപുറത്ത് എന്നിവര്‍ സംസാരിച്ചു. ലൂക്ക എഡിറ്റര്‍ റിസ്വാന്‍ സി സ്വാഗതവും പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് ഡോ.പ്രസീത പി നന്ദിയും പറഞ്ഞു. സെമിനാറില്‍ ഡോ.ബി.എസ് ഹരികുമാര്‍, ഡോ.പി.സുനോജ് കുമാര്‍, ഡോ.കെ.പി. അരവിന്ദന്‍ എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി. സമാപനസമ്മേളനത്തില്‍ പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി.അജിത് കുമാര്‍ അധ്യക്ഷനായി. വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചെറു വീഡിയോ മത്സരത്തില്‍ വിജയികളായ കെ. ലിയാന്‍ അഫ്താബ് (ഒന്നാം സമ്മാനം), എ.എസ്. ജാസ്മിന്‍ (രണ്ടാം സമ്മാനം), കെ.എസ്. നിള (മൂന്നാം സമ്മാനം) എന്നിവര്‍ക്ക് യുറീക്ക മാനേജിങ് എഡിറ്റര്‍ ഇ. വിലാസിനി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

sameeksha-malabarinews

സൗജന്യ പി.എസ്.സി. പരിശീലനം ഉദ്ഘാടനം

കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ജൂലൈ 29 മുതല്‍ സപ്തംബര്‍ 5 വരെ നടത്തുന്ന സൗജന്യ പി.എസ്.സി. പരിശീലന പരിപാടി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്യും. 29-ന് രാവിലെ 10 മണിക്ക് അറബിക് പഠനവിഭാഗം സെമിനാര്‍ ഹാളിലാണ് പരിപാടി. എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ചീഫ് ഡോ. സി.സി. ഹരിലാല്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എന്‍.വി. സമീറ മുഖ്യാതിഥിയാകും.

പരീക്ഷ

ഒന്നാം വര്‍ഷ അഫ്സലുല്‍ ഉലമ പ്രിലിമിനറി മെയ് 2022 റഗുലര്‍ പരീക്ഷ 22-ന് തുടങ്ങും.

പരീക്ഷ മാറ്റി

ജൂലൈ 28-ന് നടത്താന്‍ നിശ്ചയിച്ച ബി.എ., ബി.എസ് സി., ബി.എ. – പി.ഒ.ടി. പാര്‍ട്-1 ഇംഗ്ലീഷ് സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 31-ലേക്ക് മാറ്റി.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെയും ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഒന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2021, രണ്ടാം സെമസ്റ്റര്‍ ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.ടി.എഫ്.പി., ബി.എ.-എ.എഫ്.യു., ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!