
ഗാന്ധിദര്‍ശനങ്ങള്‍ എക്കാലത്തും പ്രസക്തം- ഡോ. പി. രവീന്ദ്രന്‍
ഗാന്ധിജിയുടെ ദര്‍ശനങ്ങളും അവയുടെ മൂല്യങ്ങളും എക്കാലത്തും പ്രസക്തമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. ജാതിയും സംസ്‌കാരവും ദേശീയതുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഗാന്ധിജിയുടെ ഇടപെടലുകള്‍ എന്ന വിഷയത്തില്‍ ഗാന്ധിചെയറും പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പും ചേര്‍ന്നു സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിയന്‍ ആശയങ്ങള്‍ മനസ്സിലേക്ക് ആഴത്തിലിറങ്ങിയ നിരവധിയാളുകള്‍ നമ്മുടെ നാട്ടിലുണ്ട്. സമൂഹത്തില്‍ വലിയൊരു ചലനമുണ്ടാക്കാന്‍ കഴിഞ്ഞ പ്രസ്ഥാനം തന്നെയായിരുന്നു അദ്ദേഹമെന്നും വൈസ് ചാൻസിലർ പറഞ്ഞു. ചടങ്ങില്‍ പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. പി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം ടി.ജെ. മാര്‍ട്ടിന്‍, വിമന്‍ സ്റ്റഡീസ് പഠനവകുപ്പ് മേധാവി ഡോ. ലയന ആനന്ദ്, ആർ.എസ്. പണിക്കർ, കെ.ഒ. സ്വപ്‌ന, പി. പ്രേമരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. എം.ആര്‍. മന്മഥന്‍, ഡോ. കെ.എസ്. മാധവന്‍, ഡോ. വി.വി. ഹരിദാസ്, ഡോ. ആര്‍. സുരേന്ദ്രന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു.
ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം / അപേക്ഷ 29 വരെ നീട്ടി
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ 2025 – 26 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനവും ലേറ്റ് രജിസ്‌ട്രേഷനും ആഗസ്റ്റ് 29 വരെ നീട്ടി.
പേരാമംഗലം സി.സി.എസ്.ഐ.ടിയിൽ ബി.സി.എ. സീറ്റൊഴിവ്
തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) ബി.സി.എ. പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. എസ്.സി., എസ്.ടി., ഒ.ബി.എച്ച്., ഒ.ഇ.സി. വിഭാഗക്കാർക്ക് സമ്പൂർണ ഫീസിളവ് ലഭിക്കും. താത്പര്യമുള്ളവർ ആഗസ്റ്റ് 23-ന് മുൻപായി 9846699734, 7907414201 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.
മലപ്പുറം സി.സി.എസ്.ഐ.ടിയിൽ എം.സി.എ. / ബി.എസ് സി. സീറ്റൊഴിവ്
മലപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ എം.സി.എ., ബി.എസ് സി. – എ.ഐ. പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 22-ന് ഉച്ചക്ക് രണ്ട് മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സെന്ററിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9995450927, 8921436118.
പരീക്ഷാഫലം
നാല്, അഞ്ച് സെമസ്റ്റർ – (2000 മുതൽ 2003 വരെ പ്രവേശനം) ബി.ടെക്., (2000 മുതൽ 20 08 വരെ പ്രവേശനം) പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ന്യൂമറിക്കൽ രജിസ്റ്റർ നമ്പറുള്ള വിദ്യാർഥി കളുടെ പരീക്ഷാഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




