
ഗാന്ധി ചെയർ അവാർഡ് തുഷാർ ഗാന്ധിക്ക് സമ്മാനിച്ചു
ഫോട്ടോ 1 :കാലിക്കറ്റ് സർവകലാശാലാ ഗാന്ധി ചെയർ അവാർഡ് തുഷാർ ഗാന്ധിക്ക് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ സമ്മാനിക്കുന്നു.
ഫോട്ടോ 2 : കാലിക്കറ്റ് സർവകലാശാലയിൽ ഗാന്ധി ചെയർ അവാർഡ് ഏറ്റുവാങ്ങി തുഷാർ ഗാന്ധി സംസാരിക്കുന്നു.
ഏപ്രില്‍ 7-ാം തിയ്യതി മുതല്‍ പരിശീലനം ആരംഭിക്കുന്നതാണ്.
പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ഠ ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍, 2 ഫോട്ടോ, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പും ഫീസ് അടച്ച രസീതും സഹിതം സ്വിമ്മിംങ്ങ് പൂള്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഫോം അക്വാട്ടിക് കോംപ്ലക്‌സ് ഓഫീസിലും സര്‍വ്വകലാശാല വെബ്‌സൈറ്റിലും ലഭ്യമാണ് (www.uoc.ac.in) 9567945527
കാലിക്കറ്റ് സർവകലാശാലാ പൊതുപ്രവേശന പരീക്ഷ
( CU – CET 2025 )
2025 – 2026 അധ്യയന വർഷത്തെ കാലിക്കറ്റ് സർവകലാലാ വിവിധ പഠനവകുപ്പുകളിലെ പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി., സർവകലാശാലാ സെന്റർ / അഫിലിയേറ്റഡ് കോളേജുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യൂ., ബി.പി.എഡ്., ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്), എം.പി.എഡ്., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി, എം.എസ് സി. ഫോറൻസിക് സയൻസ് എന്നീ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായി നടത്തുന്ന പൊതു പരീക്ഷയുടെ ( CU – CET 2025 ) ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച് അവസാന വാരത്തോടെ ആരംഭിക്കും. പ്രവേശന പരീക്ഷ മെയ് ആറ്, ഏഴ്, എട്ട് തീയതികളിൽ വിവിധ സെന്ററുകളിലായി നടക്കും.
പരീക്ഷാഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CUCBCSS – UG – 2014 മുതൽ 2016 വരെ പ്രവേശനം ) ബി.എ., ബി.എം.എം.സി. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ( CUCBCSS – UG – 2014 മുതൽ 2016 വരെ പ്രവേശനം ) ബി.എസ് സി. – മാത്തമാറ്റിക്സ്, കൗൺസിലിംഗ് സൈക്കോളജി സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ( CCSS – 2023 പ്രവേശനം ) എം.എ. സോഷ്യോളജി നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.



