HIGHLIGHTS : Calicut University News; Frontiers in Chemical Science National Seminar
ഫ്രോണ്ടിയേഴ്‌സ് ഇൻ കെമിക്കൽ സയൻസ് ദേശീയ സെമിനാർ
കാലിക്കറ്റ് സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പ് ‘ഫ്രോണ്ടിയേഴ്‌സ് ഇൻ കെമിക്കൽ സയൻസ് 2025’ ദേശീയ സെമിനാറിന് തുടക്കമായി. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. രാജീവ് എസ്. മേനോൻ അധ്യക്ഷത വഹിച്ചു. സ്‌പെയിനിലെ പോളിടെക്നിക് യൂണിവേഴ്സിറ്റി ഓഫ് കാർതജനയിലെ പ്രൊഫസർ ഡോ. ടോറിബിയോ ഫെർണാണ്ടസ് ഒട്ടേറോ മുഖ്യ പ്രഭാഷണം നടത്തി. സിൻഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്നൻ, സയൻസ് ഡീൻ ഡോ. സി.സി. ഹരിലാൽ, ഐ.സി.ടി. മുംബൈയിലെ ഐ.സി.എം.ആർ. എമിരിറ്റസ് സയന്റിസ്റ്റ് പ്രൊഫസർ നിഷിഗന്ധ നായിക്, കേരള കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർ എ. ശക്തിവേൽ, ഡോ. റോയ്‌മോൻ ജോസഫ് എന്നിവർ സംസാരിച്ചു. ഡോ. എ.ഐ. യഹിയ, ഡോ. വേണുഗോപാലൻ പാലോത്, ഡോ. എൻ.കെ. രേണുക, തുടങ്ങിയവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിച്ചു. ഫെബ്രുവരി അഞ്ചിനാണ് സെമിനാർ സമാപനം.
റിസർച്ച് അസിസ്റ്റന്റ്, ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈന് കീഴിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് ഫണ്ട് ചെയ്യുന്ന പ്രോജക്ടിലേക്ക് – റിസർച്ച് അസിസ്റ്റന്റ് ( പാർട്ട് ടൈം / ഫുൾ ടൈം ), ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ( ഫുൾ ടൈം ) തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനു ള്ള വാക് – ഇൻ – ഇന്റർവ്യൂ ഫെബ്രുവരി 17-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കും. ഒരു വർഷമാണ് കാലാവധി. ഓരോ ഒഴിവ് വീതമാണുള്ളത്. ഫിസിക്കൽ എജ്യൂക്കേഷനിലോ മറ്റേതെങ്കിലും സോഷ്യൻ സയൻസ് വിഷയങ്ങളിലോ ഉള്ള (മിനിമം 55 %) പി.ജി. ഇരു തസ്തികകൾക്കും ആവശ്യമാണ്. റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നെറ്റ് / എം.ഫിൽ. / പി.എച്ച്.ഡി. യോഗ്യതയും വേണം. താത്പര്യമുള്ളവർക്ക് ബയോഡാറ്റയും ഫോൺ നമ്പറും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രോജക്ട് കോ – ഓർഡിനേറ്റർക്ക് (ഡോ. വി.പി. സക്കീർ ഹുസൈൻ) ഇ – മെയിൽ ചെയ്യാം. അവസാന തീയതി ഫെബ്രുവരി 15. വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.
വിജ്ഞാപനം റദ്ദാക്കി
കാലിക്കറ്റ് സർവകലാശാലയിൽ ഡ്രൈവർ – കം – ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള 16.01.2025 തീയതിയിലെ 228822/AD-C-ASST-2/2024/Admn നമ്പർ വിജ്ഞാപനം വൈസ് ചാൻസിലറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കി.
പ്രാക്ടിക്കൽ പരീക്ഷ
ബി.വോക്. മൾട്ടി മീഡിയ (സെന്റ് മേരീസ് കോളേജ് തൃശ്ശൂർ), ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ (എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ കൊടുങ്ങല്ലൂർ) – അഞ്ചാം സെമസ്റ്റർ ( 2022 ബാച്ച് ) നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 13, 15 തീയതികളിലും മൂന്നാം സെമസ്റ്റർ ( 2023 ബാച്ച് ) നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 20, 22 തീയതികളിലും തുടങ്ങും.
ഒന്നാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ നവംബർ 2024 സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 12-ന് നടക്കും. കേന്ദ്രം : മജ്‌ലിസ് ആർട്സ് ആന്റ് സയൻസ് കോളേജ്, പുറമണ്ണൂർ. വിശദമായ സമയ ക്രമം വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ ( CBCSS PG ) എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു