Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; പുതിയ ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകളെക്കുറിച്ചറിയാന്‍ 24-ന് സൗജന്യ ശില്പശാല

HIGHLIGHTS : Calicut University News; Free workshop on 24th to learn about new integrated PG programmes

പുതിയ ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമുകളെക്കുറിച്ചറിയാന്‍ 24-ന് സൗജന്യ ശില്പശാല

കാലിക്കറ്റ് സര്‍വകലാശാലയില്‍ പുതുതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകളെകുറിച്ച് ഭാഷാ പഠന വിഭാഗവും ന്യൂനപക്ഷ സെല്ലും ചേര്‍ന്ന് സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു. ചേവായൂരിലെ സെന്റര്‍ ഫോര്‍ ഇന്‍ഫമേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യയുമായി (സിജി) സഹകരിച്ച് സിജിയില്‍ 24-ന് രാവിലെ 10 മണിക്കാണ് പരിപാടി. കോഴ്‌സ്ഘടന, കോഴ്‌സ് സ്‌കീം, സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് കോഴ്‌സ്, എബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് കോഴ്‌സ്, മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സ്, വാല്യു ആഡഡ് കോഴ്‌സ്, അപേക്ഷ സമര്‍പ്പിക്കേണ്ട വിധം തുടങ്ങിയവയെല്ലാം വിദഗ്ദര്‍ വിശദീകരിക്കും. കോഴിക്കോട് പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. ഇന്റഗ്രേറ്റഡ് എം.എസ് സി. കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എം.എസ് സി. ഫിസിക്‌സ്, ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി, ഇന്റഗ്രേറ്റഡ് എം.എ. എക്കണോമിക്‌സ്, ഇന്റഗ്രേറ്റഡ് എം.എസ് സി. സുവോളജി, ഇന്റഗ്രേറ്റഡ് എം.എ. ഡെവലപ്‌മെന്റല്‍ സ്റ്റഡീസ്, ഇന്റഗ്രേറ്റഡ് എം.എ. കംപാരിറ്റീവ് ലിറ്ററേച്ചര്‍, ഇന്റഗ്രേറ്റഡ് എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എ. സംസ്‌കൃതം ആന്റ് ലിറ്ററേച്ചര്‍ എന്നിവയാണ് പുതിയ കോഴ്സുകള്‍. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക https://t.ly/Ve0R2. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8086664004.

sameeksha-malabarinews

ലൈബ്രറി സമയത്തില്‍ മാറ്റം

ജീവനക്കാര്‍ക്ക് ഇലക്ഷന്‍ ഡ്യൂട്ടി ഉള്ളതിനാല്‍ ഏപ്രില്‍ 25, 27 തീയതികളില്‍ കാലിക്കറ്റ് സര്‍വകലാശാലാ സി.എച്.എം.കെ. ലൈബ്രറിയുടെ പ്രവര്‍ത്തനം രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ആയിരിക്കും.

പ്രാക്ടിക്കല്‍ പരീക്ഷ

ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷ 27-നും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2024 പ്രാക്ടിക്കല്‍ പരീക്ഷ 29-നും തുടങ്ങും. കേന്ദ്രം:- എം.ഇ.എസ്. അസ്മാബി കോളേജ്, വെമ്പല്ലൂര്‍, കൊടുങ്ങല്ലൂര്‍.

ബി.വോക്. മള്‍ട്ടിമീഡിയ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷ മെയ് ഒന്‍പതിനും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2024 പ്രാക്ടിക്കല്‍ പരീക്ഷ മെയ് 13-നും തുടങ്ങും. കേന്ദ്രം:- കാര്‍മല്‍ കോളേജ് മാള, സെന്റ് മേരീസ് കോളേജ് തൃശ്ശൂര്‍. വിശദമായ സമയക്രമം വെബ്സൈറ്റില്‍.

പരീക്ഷാഫലം

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ (ഐ.ഇ.ടി.) അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2023 (2019 മുതല്‍ 2021 വരെ പ്രവേശനം) റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും നവംബര്‍ 2022 (2015 മുതല്‍ 2018 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 10 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!