കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ തുടങ്ങുന്നതിന് വേണ്ട നടപടികള്‍ക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍ദേശം നല്‍കി. ‘നാക്’ സമിതി നല്‍കിയ എക്സിറ്റ് റിപ്പോര്‍ട്ടിന്റെ വിലയിരുത്തലിനായി ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ സംഘടിപ്പിച്ച യോഗത്തിലാണ് വി.സി. ഇക്കാര്യം പറഞ്ഞത്. പഠനവകുപ്പുകളാണ് ഇതിനായി മുന്‍കൈയെടുക്കേണ്ടത്. യു.ജി.സിയുടെ ‘നാക്’ അംഗീകാരവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വൈസ് ചാന്‍സലര്‍ വിതരണം ചെയ്തു. സര്‍വകലാശാലാ പഠനവകുപ്പുകള്‍ക്ക് വേണ്ടി ഡോ. ആര്‍.വി.എം. ദിവാകരന്‍, തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമക്ക് വേണ്ടി ഡയറക്ടര്‍ ഡോ. അഭിലാഷ് പിള്ള, ചെതലയം ഐ.ടി.എസ്.ആറിന് വേണ്ടി സി. ഹരികുമാര്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. ടി. വസുമതി, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍, മുന്‍ ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഡോ. അബ്രഹാം ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
കാലിക്കറ്റിനെ അറിയാന്‍ ലിവര്‍പൂള്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസും പഠനവകുപ്പുകളും സന്ദര്‍ശിച്ച് ലിവര്‍പൂളിലെ ജോണ്‍ മൂര്‍ സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം. വിവിധ വിഷയങ്ങളില്‍ ബിരുദപഠനം നടത്തുന്ന 12 വിദ്യാര്‍ഥികളാണ് ലിവര്‍പൂള്‍ സര്‍വകലാശാലാ അധ്യാപിക തെരേസ ജേക്കബിന്റെ നേതൃത്വത്തിലെത്തിയത്. കാമ്പസിലെ ജേണലിസം, സൈക്കോളജി, ചരിത്രം, ഫോക്ലോര്‍ പഠനവകുപ്പുകളിലും റേഡിയോ സി.യു., സി.ഡി.എം.ആര്‍.പി. എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുമായും ഇവര്‍ സംവദിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി. വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീന്‍ ഡോ. സി.കെ. ജിഷ, ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ് ആന്‍ഡ് അക്കാദമിക് എക്സ്ചേഞ്ച് റീജണല്‍ മാനേജര്‍ ദീപക് വത്സന്‍, ഡോ. കെ. ഫസലു റഹ്‌മാന്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ് പ്രവേശനം
2023-24 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എ. ഡവലപ്‌മെന്റ് സ്റ്റഡീസ് പ്രവേശനം 10-ന് രാവിലെ 10.30-ന് സര്‍വകലാശാലാ കാമ്പസിലെ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നടക്കും. ഫോണ്‍ / ഇ-മെയില്‍ വഴി അറിയിപ്പ് ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍ 8606622200, 0494 2407337.
ഇന്റഗ്രേറ്റഡ് പി.ജി. ട്രയല്‍ അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് 6-ന് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് പരിശോധിച്ച് തിരുത്തലുകള്‍ വരുത്തുന്നതിന് 6, 7 തീയതികളില്‍ സൗകര്യം ഉണ്ടായിരിക്കും.
ബി.എഡ്. ട്രയല്‍ അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് 6-ന് പ്രസിദ്ധീകരിക്കും. 10-ന് രാവിലെ 11 മണി വരെ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസരമുണ്ട്. ഒന്നാം അലോട്ട്‌മെന്റ് 14-ന് പ്രസിദ്ധീകരിക്കും. ഫോണ്‍ 0494 2407016, 2660600.
അറബിക് പി.ജി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവകുപ്പില്‍ അറബിക് പി.ജി. പ്രവേശന പരീക്ഷയില്‍ 1 മുതല്‍ 16 വരെ റാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്കും എസ്.സി., എസ്.ടി. റാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്കുമുള്ള അഭിമുഖം 6-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും ടി.സി.യും സാധുതയുള്ള കാപ്പ് ഐ.ഡി.യുടെ കോപ്പിയും സഹിതം ഹാജരാകണം.
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്ത് 2-ന് തുടങ്ങും.
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 18-ന് തുടങ്ങും.
10-ന് നടത്താന്‍ നിശ്ചയിച്ച ബി.ടെക്. പരീക്ഷകള്‍ 11-ലേക്ക് മാറ്റി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
ബി.വോക് മള്‍ട്ടിമീഡിയ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2022, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.
എം.കോം. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.കോം., എം.എസ് സി. സൈക്കോളജി ഏപ്രില്‍ 2022 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ് നവംബര്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എം.എ. ഹിസ്റ്ററി, എക്കണോമിക്‌സ്, ബിസിനസ് എക്കണോമിക്‌സ്, എം.കോം. ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ പരീക്ഷകളുടെയും എം.എ. ഡവപ്‌മെന്റ് എക്കണോമിക്‌സ് നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.



