Section

malabari-logo-mobile

പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെകണ്ടറി സ്‌കൂളില്‍ ബഷീര്‍ദിന പരിപാടികള്‍ സംഘടിപ്പിച്ചു

HIGHLIGHTS : Basheer day programs were organized at Parappanangady SNM Higher Secondary School

പരപ്പനങ്ങാടി: പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെകണ്ടറി സ്‌കൂളില്‍ ബഷീര്‍ദിന പരിപാടികള്‍ സംഘടിപ്പിച്ചു. എല്ലാം കൈയ്യടക്കി ആര്‍ത്തി മൂത്ത് നാശം വിതക്കുന്ന മനുഷ്യരോട് ഭൂമിയുടെ അവകാശികള്‍ വേറെയുമുണ്ടെന്ന് പ്രഖ്യാപിച്ച ഇമ്മിണി ബല്ല്യ സുല്‍ത്താനായിരുന്നു വൈക്കം മുഹമ്മദ് ബശീറെന്ന് സാഹിത്യകാരനും കഥാകാരനുമായ വിആര്‍ സുധീഷ് പറഞ്ഞു. പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെകണ്ടറി സ്‌കൂളിലെ ബഷീര്‍ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളിലെ മലയാളം ക്ലബ്ബ് നേതൃത്വം നല്‍കിയ പരിപാടിയില്‍ പ്രധാന അദ്ധ്യാപിക ബെല്ല ജോസ് അധ്യക്ഷത വഹിച്ചു. മാഗസിന്‍ പ്രകാശനം ക്ലാസ്‌റൂം വായന പദ്ധതിയുടെ തുടക്കം എന്നിവയും നടന്നു.

sameeksha-malabarinews

അധ്യാപകരായ അഞ്ജലി, ബബിനിഷ, ജയരാജന്‍, ഇല്ല്യാസ്, ഷിന്‍സ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!