
ആവശ്യമായ ചേരുവകള്‍:-
പാല്‍ – 2 ലിറ്റര്‍
പഞ്ചസാര – 3/4 കപ്പ്
പിസ്ത, ആല്‍മോണ്ട് ചെറുതായി അരിഞ്ഞത്
സിട്രിക് ആസിഡ് – 1/2 ടീസ്പൂണ്‍
വെള്ളം – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം:-
പാലില്‍ പകുതി തിളപ്പിക്കുക . അതിനു ശേഷം വെള്ളത്തില്‍ ചേര്‍ത്തുവച്ച സിട്രിക് ആസിഡ് ചേര്‍ക്കുക. ഈ തിളപ്പിച്ച മിശ്രിതം തണുത്തുറക്കുന്നതു വരെ വക്കുക. ഇതിനുശേഷം ഒരു നല്ല മസ്ലില്‍ തുണിയില്‍ അരിച്ച് ഇതിലെ അധികമുള്ള വെള്ളം നീക്കുക. ശേഷം ഈ പനീര്‍ മിശ്രിതത്തെ ഉറക്കാന്‍ അനുവദിക്കുക.
ബാക്കിയുള്ള പാല്‍ പകുതി തിളപ്പിച്ചതിനു ശേഷം തയ്യാറായ പനീര്‍ ഇതില്‍ ചേര്‍ത്തതിനുശേഷം നന്നായി ഇളക്കിക്കൊണ്ടിരിക്കുക. പഞ്ചസാര ചേര്‍ത്തതിനു ശേഷം ഇളക്കിക്കൊണ്ടിരിക്കുക. ഈ മിശ്രിതം നന്നായി കട്ടിയാകുന്നതുവരെ ഇളക്കുക.
നന്നായി കട്ടിയായതിനുശേഷം , തീ അണച്ചതിനുശേഷം ഒരു സില്‍വര്‍ ഫോയിലിലേക്കു മാറ്റിയതിനുശേഷം അരിഞ്ഞു വച്ച നട്‌സുകള്‍ ചേര്‍ത്ത് ചെറു കഷ്ണങ്ങളാക്കി മുറിച്ചു വിളമ്പാവുന്നതാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



