
ശിലാസ്ഥാപന ചടങ്ങ്
കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പുതുതായി നിർമിക്കുന്ന കോമൺ അക്കാദമിക് ബ്ലോക്കിന്റെയും മൾട്ടിസ്റ്റോറി ഹോസ്റ്റലിന്റെയും ശിലാസ്ഥാപന ചടങ്ങ് മാർച്ച് 09-ന് നട ക്കും. പരിപാടി രാവിലെ 10 മണിക്ക് സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈനായി ഉദ്ഘാടനം ചെയ്യും. പി. അ ബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ. ശിലാസ്ഥാപന കർമം നിർവഹിക്കും. വൈസ് ചാൻ സിലർ ഡോ. പി. രവീന്ദ്രൻ അധ്യക്ഷനാകും. പി.എം. ഉഷാ പദ്ധതിയുടെ ധന സഹായ ത്തോടെയാണ് കെട്ടിട നിർമാണം.
കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പിൽ
ദേശീയ സമ്മേളനം
കാലിക്കറ്റ് സർവകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ് “റീഇമേജിനിങ് ബിസിനസ്സ്, ഫിനാൻസ് ആന്റ് ഗവർണൻസ് ഫോർ ഡെവലപ്ഡ് ഇന്ത്യ: സ്ട്രാറ്റജീസ്, സസ്‌റ്റൈനബിലിറ്റി ആന്റ് സ്മാർട്ട് ടെക്‌നോളജി” എന്ന വിഷയത്തിൽ ദേശീയ സമ്മേളനം സംഘടിപ്പിച്ചു. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യു.എൽ.സി.സി.എസ്. ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം.കെ. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. സിൻഡിക്കേറ്റംഗം ഡോ. കെ. പ്രദീപ്കുമാർ സമാപന പ്രഭാഷണം നടത്തി. വകുപ്പ് മേധാവി ഡോ. സി.എച്ച്. ശ്രീഷ അധ്യക്ഷത വഹിച്ചു. പ്രൊഫസർ ഡോ. ഇ.കെ. സതീഷ്, ഡോ. പി. നടാഷ, കോൺഫറൻസ് കോ – ഓർഡിനേറ്റർ സി. ഹരികുമാർ എന്നിവർ സംസാരിച്ചു. രാജ്യത്തിന്റെ സമഗ്ര വികസനത്തിന് ബിസിനസ്, ധനകാര്യവും ഭരണ സംവിധാനവും പുതുക്കി ചിന്തിക്കേണ്ടതിന്റെ ആവശ്യകത, സുസ്ഥിരത, സ്മാർട്ട് സാങ്കേതിക വിദ്യകൾ എന്നിവയുടെ പ്രാധാന്യം സമ്മേളനത്തിൽ ചർച്ചയായി. വിവിധ സർവകലാശാലകളിൽ നിന്നുള്ള ഗവേഷകരും അധ്യാപകരും വിദ്യാർഥികളും സമ്മേളനത്തിൽ പങ്കെടുത്തു.
ഹിന്ദി ദേശീയ സെമിനാർ
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പ് “സമകാലീന ഹിന്ദി കവിതാ കെ വിവിധ് സ്വർ” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. പഠനവകുപ്പിൽ നിന്ന് വിരമിക്കുന്ന പ്രൊഫസർ ഡോ. വി.കെ. സുബ്രഹ്മണ്യനെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത് അധ്യക്ഷനായി. ഹിന്ദി സാഹിത്യകാരി അനിത ഭാരതി മുഖ്യ പ്രഭാഷണം നടത്തി. സിൻഡിക്കേറ്റംഗങ്ങളായ ഡോ. കെ. മുഹമ്മദ് ഹനീഫ, ഡോ. ടി. വസുമതി, സെനറ്റംഗം വി.എസ്. നിഖിൽ, ഭാഷാ വിഭാഗം ഡീൻ ഡോ. ആർ.വി.എം. ദിവാകരൻ, അറബിക് പഠനവകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുൽ മജീദ്, ഡോ. പ്രമോദ് കൊവ്വപ്രത്ത്, ഡോ. സി. ഷിബി എന്നിവർ സംസാരിച്ചു.
കാലിക്കറ്റ് സര്‍വകലാശാലാ
പൊതുപ്രവേശന പരീക്ഷ ( CUCET ) 2026
2026 – 2027 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പഠനവകുപ്പു കളിലെ പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി, സര്‍വകലാശാല സെന്ററുകളിലെ എം.സി.എ., എം.എ സ്.ഡബ്ല്യു., ബി.പി.എഡ്., ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്), അഫിലിയേറ്റഡ് കോളേജുകളി ലെ എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്), എം.എസ്.ഡബ്ല്യു., എം. എ. ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍, എം.എസ്.സി. ഹെല്‍ത്ത് ആന്റ് യോഗാ തെറാപ്പി എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ ( CUCET – 2026 ) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാർച്ച് മൂന്നാം വാരത്തോടെ ആരംഭിക്കും. സംവരണത്തിന് അർഹരായവർ ആവശ്യമായ രേഖകൾ ബന്ധപ്പെട്ട അധി കാരികളിൽ നിന്ന് വാങ്ങി സൂക്ഷിക്കേണ്ടതാണ്. പ്രവേശന പരീക്ഷ 2026 മെയ് 14, 15, 16 (പ്രതീക്ഷിതം) തീയതികളിലായി വിവിധ സെന്ററുകളിൽ നടക്കും.
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ
അധ്യാപക നിയമനം
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( ഐ.ഇ.ടി. ) മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് (ഒരൊഴിവ്) ദിവ സവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ മാർച്ച് 13-ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പലിന്റെ ചേംബറിൽ നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെസ്ബ്‌സൈറ്റിൽ https://www.uoc.ac.in/ .
ഉറുദു അസിസ്റ്റന്റ് പ്രൊഫസർ
അഭിമുഖം
കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററുകളിലെ കരാറടിസ്ഥാനത്തിലു ള്ള ഉറുദു അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ഓൺലൈനായി അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം മാർച്ച് 16-ന് സർവകലാശാലാ ഭരണകാ ര്യാലയത്തിൽ നടക്കും. യോഗ്യരായി കണ്ടെത്തിയവരുടെ പേരുവിവരങ്ങളും അവർക്കുള്ള നിർദ്ദേശങ്ങളും സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ – ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് – നവംബർ 2025 സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 09-ന് തുടങ്ങും. കേന്ദ്രം : എം.ഇ.എസ്. കല്ലടി കോളേജ് മണ്ണാർക്കാട്, എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷ
സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററുകൾ / അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബി.എഡ്. (2022 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെ ന്ററി പരീക്ഷകൾ ഏപ്രിൽ 06-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എസ് സി. ഇലക്ട്രോണിക്സ് (CBCSS – 2022 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 17 വ രെ അപേക്ഷിക്കാം.
എം.എ. ഫിലോസഫി (CCSS) ഒന്നാം സെമസ്റ്റർ (2023 പ്രവേശനം) നവംബർ 2025, മൂന്നാം സെമസ്റ്റർ (2022 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (CCSS – 2024, 2025 പ്രവേശനം) നവംബർ 2025 പരീക്ഷ യുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എസ് സി. – അപ്ലൈഡ് ജിയോളജി, മൈക്രോബയോളജി, ബോട്ട ണി, ഫിസിക്സ്, സുവോളജി (CCSS) നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എ. മ്യൂസിക് (CCSS 2022 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
ഒന്നാം സെമസ്റ്റർ ബി.എഡ്. നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ സൂ ക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എജ്യുക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി ന വംബർ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




