
രായിരിമംഗലം ഈസ്റ്റ് ജി.എൽ.പി സ്കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. കൗൺസിലർ കെ പ്രിയേഷ് അധ്യക്ഷനായി.
കേരള സർക്കാരിന്റെ 2025 – 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവകേരളം കർമ്മപദ്ധതി – വിദ്യാകിരണം മിഷന്റെ ഭാഗമായാണ് കെട്ടിടം അനുവദിച്ചത്. ഒരു കോടി രൂപ ചെലവിട്ടാണ് പുതിയ മൂന്നുമുറികളുള്ള കെട്ടിടം നിർമിക്കുന്നത്.
പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപൻ മുക്കുളത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ കെ ആനന്ദൻ, ലാമിഹ് റഹ്മാൻ, സുമിത മുൻ പ്രധാനാധ്യാപകൻ ടി സജീവൻ, പിടിഎ പ്രസിഡൻ്റ് എം.മുഹമ്മദ് ഇക്ബാൽ, എം.പി റജ്ജലത്ത് ബീവി എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ ആർ. ശ്രീകുമാറിന് മന്ത്രി ഉപഹാരം കൈമാറി. ആർ ശ്രീകുമാർ സ്വാഗതവും ടി.കെ ബിന്ദു നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




