കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഫുഡ് പ്രോസസ്സിംഗ് പരിശീലന ക്ലാസ്

HIGHLIGHTS : Calicut University News; Food Processing Training Class

phoenix
careertech

ഫുഡ് പ്രോസസ്സിംഗ് പരിശീലന ക്ലാസ്

കാലിക്കറ്റ് സർവകലാശാലാ ലൈഫ് ലോങ്ങ് പഠനവിഭാഗം ആരംഭിച്ച ഫുഡ് പ്രോസസ്സിംഗ് പരിശീലന ക്ലാസ് വകുപ്പ് മേധാവി ഡോ. എം.പി. മഞ്ജു ഉദ്ഘാടനം ചെയ്യുന്നു.

sameeksha-malabarinews

ഇന്റർസോൺ കലോത്സവം

കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ കലോത്സവം ഫെബ്രുവരി എട്ട് മുതൽ 12 വരെ നടത്താൻ നിശ്ചയിച്ചതായി വിദ്യാർഥി ക്ഷേമവിഭാഗം ഡീൻ അറിയിച്ചു. ഇന്റർസോൺ കലോത്സവത്തിന്റെ ആതിഥേയത്വം വഹിക്കാൻ താത്‌പര്യമുള്ള കോളേജുകൾ ജനുവരി പത്തിനകം  വിദ്യാർഥി ക്ഷേമവിഭാഗം ഓഫീസുമായി ബന്ധപ്പെടണം.

റീഫണ്ട് അപേക്ഷ ഓൺലൈനായി മാത്രം

കാലിക്കറ്റ് സർവകലാശാലയുടെ റീഫണ്ട് അപേക്ഷകൾ 2025 ജനുവരി ഒന്ന് മുതൽ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. അപേക്ഷകർക്ക് സർവകലാശാലാ വെബ്സൈറ്റിലെ ഇ – പേയ്‌മെന്റ് പോർട്ടലിൽ ചലാൻ റീഫണ്ട് എന്ന ലിങ്ക് വഴി റീഫണ്ടിന് അപേക്ഷിക്കാം.

പരീക്ഷാഫലം

വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ അഞ്ചാം സെമസ്റ്റർ ( CBCSS – UG ) ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ് സി. മാത്തമാറ്റിക്സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം. ലിങ്ക് എട്ട് മുതൽ ലഭ്യമാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!