കോഴിക്കോട് വലിയങ്ങാടിയില്‍ നിന്ന് 2500 കിലോ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പിടികൂടി

HIGHLIGHTS : 2500 kg of banned plastic items seized from Valiyangadi, Kozhikode

phoenix
careertech

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

കോഴിക്കോട്:മാലിന്യമുക്തം നവകേരളം പദ്ധതിയില്‍ മാലിന്യം വലിച്ചെറിയല്‍ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ജില്ലാതല എന്‍ഫോസ്‌മെന്റ് സ്‌ക്വാഡിന്റേയും തദ്ദേശ സ്ഥാപനതല സ്‌ക്വാഡുകളുടേയും പരിശോധന കര്‍ശനമാക്കി.

sameeksha-malabarinews

കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ആയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ട്രേറ്റും ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും തിങ്കളാഴ്ച്ച വലിയങ്ങാടിയില്‍ നടത്തിയ പരിശോധനയില്‍ 2500 കിലോയിലധികം വസ്തുക്കള്‍ പിടികൂടി. വലിച്ചെറിയല്‍ വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഇതുവരെ 189 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. തുടര്‍ ദിവസങ്ങളിലും ജില്ലയില്‍ കര്‍ശന പരിശോധനകള്‍ തുടരുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം ഗൗതമന്‍ അറിയിച്ചു.

പരിശോധന സംഘത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് അസി. ഡയറക്ടര്‍ പൂജ ലാല്‍,
ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ലീഡര്‍ ഷീബ,
കോര്‍പ്പറേഷന്‍ ആരോഗ്യ സൂപ്പര്‍വൈസര്‍ ജീവരാജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുബൈര്‍, ബിജു തുടങ്ങിയവരും ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ ഉദ്യോഗസ്ഥരും എന്‍ഫോഴ്‌സ്‌മെന്റ് ടീം അംഗങ്ങളും പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!