കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഫിനാൻസ് കമ്മിറ്റി തിരഞ്ഞെടുപ്പ്

HIGHLIGHTS : Calicut University News; Finance Committee Elections

ഫിനാൻസ് കമ്മിറ്റി തിരഞ്ഞെടുപ്പ്

കാലിക്കറ്റ് സർവകലാശാലാ ഫിനാൻസ് കമ്മിറ്റി തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നാമനിർദേശം ഡിസംബർ 16-ന് വൈകീട്ട് മൂന്നു മണി വരെ സ്വീകരിക്കും. വിശദ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ ‘ഇലക്ഷൻ ടു സ്റ്റാറ്റ്യൂട്ടറി ഫിനാൻസ് കമ്മിറ്റി 2024 ലൈവ്’ എന്ന ലിങ്കിൽ ലഭ്യമാണ്.

sameeksha-malabarinews

ടോപ്പേഴ്‌സ് അവാർഡ് 2024

ഈ വർഷത്തെ ടോപ്പേഴ്‌സ് അവാർഡ് വിതരണ ചടങ്ങ് നവംബർ 30-ന് സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കും. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അവാർഡ് വിതരണം ചെയ്യും. യു.ജി., പി.ജി., പ്രൊഫഷണൽ കോഴ്സ് ഉൾപ്പടെ ആകെ 187 പേരാണ് അവാർഡിന് അർഹരായത്. രജിസ്‌ട്രേഷൻ രാവിലെ 9.30-ന് ആരംഭിക്കും. വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണം.

ത്രിദിന അന്തർദേശീയ സെമിനാർ 

കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയറിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 18, 19, 20 തീയതികളിലായി ‘ മാർക്സിസം ജനാധിപത്യം സോഷ്യലിസം – ഭാവി ’ എന്ന വിഷയത്തിൽ ത്രിദിന അന്തർദേശീയ സെമിനാർ സംഘടിപ്പിക്കും. മുൻ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ജനീവ ഹൊബാർട്ട് വില്യം സ്മിത്ത് കോളേജിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ജോഡി ഡീൻ ‘നവയുഗത്തിലെ മാർക്സ് ചിന്തകൾ’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ നടക്കുന്ന സെമിനാറിൽ അമേരിക്ക, വിയറ്റ്‌നാം, ശ്രീലങ്ക എന്നിവടങ്ങളിൽനിന്നും ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽനിന്നുമായി ഇരുപതോളം വിദഗ്ധരും നാൽപതോളം ഗവേഷണ വിദ്യാർഥികളും പ്രബന്ധങ്ങൾ അവതരിപ്പിക്കും. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങൾക്കും https://emschair.com/emschair.com .

സാങ്കേതികതക്ക് ഊന്നൽ നൽകി പുതിയ ബി.ടെക്. സ്‌കീം

കാലിക്കറ്റ് സർവകലാശാലയിലെ പുതിയ ബി.ടെക്. സ്‌കീം 2024 പ്രാധാന്യം നൽകുന്നത് പുതിയ സാകേതിക വിദ്യക്കും വ്യവസായ സംരംഭകത്വ സാധ്യതകൾക്കും. വിദ്യാർഥികൾക്ക് ഇൻഡസ്ട്രി റെഡി സ്‌കിൽ സെറ്റുകൾ, ഇൻസ്റ്റിറ്റ്യൂട്ട് – ഇൻഡസ്ട്രി ഗ്യാപ്പ് ബ്രിഡ്ജിങ്, പുതിയ സാങ്കേതിക വിദ്യയിലെ വ്യവസായങ്ങൾക്ക് വേണ്ടിയുള്ള ഇലക്റ്റീവുകൾ ഇൻഡസ്ട്രി കോഹർട് ലാബുകൾ തുടങ്ങിയവയെല്ലാം സ്‌കീമിൽ ഉൾപ്പെട്ടിട്ടുണ്ട്. പുതിയ സ്‌കീം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട യോഗം വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എഞ്ചിനീയറിങ് ഡീൻ ഡോ. വി. വിനോദ്, സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. സി. രഞ്ജിത്ത്, സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. സി.കെ. ജയ തുടങ്ങിയ വർ സ്‌കീം വിശദീകരിച്ചു. പരീക്ഷാ ഭവൻ ബി.ടെക്. വിഭാഗം മേധാവി ഡെപ്യൂട്ടി രജിസ്ട്രാർ കെ. പ്രവീൺ കുമാർ, സെക്ഷൻ ഓഫീസർ കെ. അശോക് സാമുവൽ, മുഹമ്മദ് പനക്കൽ തുടങ്ങിയവർ സംസാരിച്ചു.

ഹാൾടിക്കറ്റ്

ഡിസംബർ ആറിന് ആരംഭിക്കുന്ന വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (CBCSS UG) ബി.എ., ബി.എസ് സി., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. മൾട്ടിമീഡിയ – (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2024, ബി.എ. മൾട്ടിമീഡിയ – (2019 മുതൽ 2020 വരെ പ്രവേശനം മാത്രം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രാക്ടിക്കൽ പരീക്ഷ

അഞ്ചാം സെമസ്റ്റർ ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകൾ ഡിസംബർ നാലിന് തുടങ്ങും. കേന്ദ്രം : എം.ഇ.എസ്. കല്ലടി കോളേജ് മണ്ണാർക്കാട്, എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ (CBCSS – 2023 പ്രവേശനം) എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി നവംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ ഒൻപത് വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!