HIGHLIGHTS : Calicut University News; Farewell ceremony given

യാത്രയയപ്പ് നല്‍കി
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഈ മാസം വിരമിക്കുന്ന ജോയിന്റ് രജിസ്ട്രാർ പി.ഒ. റഫീദക്ക് സ്റ്റാഫ് വെല്‍ഫെയര്‍ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പരീക്ഷാകണ്‍ട്രോളര്‍ ഡോ. പി. സുനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഫിനാന്‍സ് ഓഫീസര്‍ വി. അന്‍വര്‍, വെല്‍ഫെയര്‍ ഫണ്ട് ഭാരവാഹികളായ പി. നിഷ, ഹബീബ് കോയ തങ്ങൾ, വിവിധ സംഘടനാ പ്രതിനിധികളായ ഡോ. സി. ഷിബി, എൻ.പി. ജംഷീർ, ചാൾസ് പി. ചാണ്ടി, എ.പി. മുഹമ്മദ് ജമാൽ, ടി.കെ. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
പി.എച്ച്.ഡി. റാങ്ക് ലിസ്റ്റ്
കാലിക്കറ്റ് സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിലെ എനി ടൈം ക്യാറ്റഗറി പി.എച്ച്.ഡി. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ബയോകെമിസ്ട്രി, ഫിസിയോളജി എന്നീ വിഷയങ്ങളുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. റാങ്ക് ലിസ്റ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാകും.
പരീക്ഷാ തീയതിയിൽ മാറ്റം
കാലിക്കറ്റ് സർവകലാശാലാ നിയമപഠനവകുപ്പിൽ ഒക്ടോബർ 31-ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ (2022 പ്രവേശം മുതൽ) എൽ.എൽ.എം. – പേപ്പർ ECA II – Corporate Finance – നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ ഏഴിന് നടത്തും. സമയം ഉച്ചക്ക് 2.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ. മറ്റ് ദിവസങ്ങളിലെ പരീക്ഷകളിൽ മാറ്റമില്ല.
പരീക്ഷ
ഏഴാം സെമസ്റ്റർ ബി.ആർക്. (2017 മുതൽ 2021 വരെ പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 25-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ ബി.ആർക്. (2022 സ്‌കീം – 2022, 2023 പ്രവേശനം) മെയ് 2025, (2017 സ്‌കീം – 2017 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2025, (2012 സ്‌കീം – 2015, 2016 പ്രവേശനം) ഏപ്രിൽ 2025 പരീക്ഷകളുടെയും എട്ടാം സെമസ്റ്റർ ബി.ടെക്. (2004 സ്‌കീം – 2004 മുതൽ 2008 വരെ പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


