
ഇ.എം.എം.ആർ.സിക്ക് മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ
ഷില്ലോങ്ങിൽ വെച്ച് നടന്ന എൻ.സി.ഇ.ആർ.ടി. ദേശീയ വിദ്യാഭ്യാസ ഫിലിം ഫെസ്റ്റിവലിൽ കാലിക്കറ്റ് സർവകലാശാലാ എജ്യുകേഷണൽ മൾട്ടീമീഡിയ റിസർച്ച് സെന്റർ (ഇ.എം.എം.ആർ.സി.) മൂന്ന് അവാ ർഡുകൾ കരസ്ഥമാക്കി. എൻ. ശ്രീമിത്ത് സംവിധാനം ചെയ്ത ‘ക്യൂരിയസ് കണക്ഷൻസ്’ എന്ന ഡോക്യൂമെന്ററി ടീച്ചർ എജ്യൂക്കേഷൻ വിഭാഗത്തിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരവും സജീദ് നടുത്തൊടി സംവിധാനം ചെയ്ത ‘നേച്ചേർസ് ബാൻഡേജ്’ എന്ന ഡോക്യൂമെന്ററി രണ്ട് പുരസ്കാരങ്ങളും കരസ്ഥമാക്കി. മികച്ച ഡോക്യുമെന്ററി ഗവേഷണത്തിനുള്ള പുരസ്‌കാരം സജീദ് നടുത്തൊടിയും ലിസ് റെയ്‌ലോട്ടും മികച്ച ശബ്ദലേഖന ത്തിനുള്ള പുരസ്‌കാരം എം. ബാനിഷും പി.സി. സാജിദും പങ്കിട്ടു. ദ്രുതഗതിയിലുള്ള വികസനവും സാങ്കേതികവിദ്യയും ഒരു വശത്തും മനുഷ്യനും പ്രകൃതിയും മറുവശത്തും നിൽക്കുമ്പോൾ തലമുറകൾ ഇതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നാണ് ക്യൂരിയസ് കണക്ഷൻസ് എന്ന ഡോക്യുമെന്ററിയുടെ പ്രമേയം. യുദ്ധമേഖലകളിലെ പരിസര മലിനീകരണം വിഷവിമുക്തമാക്കാൻ സസ്യങ്ങളെയും സൂക്ഷ്മാണുക്കളെയും ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദവും ജൈവപരവുമായ സമീപനമായ ഫൈറ്റോറെമീഡിയേഷന്റെ സാധ്യതകളും പ്രതീക്ഷകളും പ്രമേയമാക്കുകയാണ് നേച്ചേർസ് ബാൻഡേജ് എന്ന ഡോക്യുമെന്ററി.
അനുശോചിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ മലയാളപഠനവിഭാഗം മുന്‍ മേധാവിയും പ്രമുഖ ഭാഷാശാസ്ത്രജ്ഞനുമായ ഡോ. ടി.ബി. വേണുഗോപാല പണിക്കരുടെ നിര്യാണത്തില്‍ കാലിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അനുശോചിച്ചു. 2006 മാര്‍ച്ച് 31-നാണ് സര്‍വകലാശാലാ മലയാള പഠനവിഭാഗത്തില്‍ നിന്ന് പ്രൊഫസറായി ഇദ്ദേഹം വിരമിച്ചത്. 2003 – 2005 കാലത്ത് വകുപ്പ് മേധാവിയായിരുന്നു. ഡോ. സുകുമാര്‍ അഴീക്കോടിന് കീഴില്‍ നടത്തിയ ഗവേഷണപഠനത്തിലൂടെയാണ് വേണുഗോപാല പണിക്കര്‍ പി.എച്ച്.ഡി. കരസ്ഥമാക്കിയത്. ഭാഷാശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങള്‍ രചിക്കുകയും നിരവ ധി അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മലയാളഭാഷയ്ക്കും കാലിക്കറ്റ് സര്‍വകലാശാലക്കും നിസ്തുല സംഭാവനകള്‍ നല്‍കിയ മഹദ് വ്യക്തിയായിരുന്നു പ്രൊഫ. വേണുഗോപാലപ്പണിക്കര്‍ എന്ന് വൈസ് ചാന്‍സലര്‍ അനുസ്മരിച്ചു.
പരീക്ഷ
സംയോജിത ഒന്നും രണ്ടും സെമസ്റ്റർ ബി.ആർക്ക് ( 2015 മുതൽ 2021 വരെ പ്രവേശനം ) ഏപ്രിൽ 2025, ( 2022 മുതൽ 2024 വരെ പ്രവേശനം ) മെയ് 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഏപ്രിൽ 22-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




