
ദ്രോണാചാര്യ എസ്. മുരളീധരന് കാലിക്കറ്റ് സര്‍വകലാശാലയുടെ അനുമോദനം
ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ ബാഡ്മിന്റണ്‍ കോച്ച് എസ്. മുരളീധരന് കാലിക്കറ്റ് സര്‍വകലാശാലയുടെ ആദരം. ദ്രോണാചാര്യ അവാര്‍ഡ് സ്വീകരണത്തിന് ശേഷമുള്ള ആദ്യ അനുമോദനച്ചടങ്ങ് അദ്ദേഹത്തിന്റെ സ്വന്തം തട്ടകമായ സര്‍വകലാശാലയില്‍ നടന്നത്. ഭരണകാര്യാലയത്തിന് മുന്നില്‍ നിന്നു തുറന്നു വാഹനത്തില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് മുരളീധരനെ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സിലേക്ക് ആനയിച്ചത്. യോഗം വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്റെ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, ടി.ജെ. മാര്‍ട്ടിന്‍, ഡോ. ടി. വസുമതി, ഡോ. കെ. മുഹമ്മദ് ഹനീഫ, മധു രാമാനാട്ടുകര, കായിക പഠനവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ് എന്നിവര്‍ സംസാരിച്ചു.
അന്താരാഷ്ട്ര അറബിക് സെമിനാര്‍
കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പും ഫാറൂഖ് കോളേജിലെ അറബിക് വകുപ്പും യു.എ.ഇ.യിലെ ദാറുല്‍ യാസ്മീന്‍ പബ്ലിഷിങ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് സെമിനാര്‍ 21-ന് തുടങ്ങും. ‘ആധുനിക ഭാഷാ സാഹിത്യ സിദ്ധാന്തങ്ങളും ഗള്‍ഫ് സാഹിത്യത്തില്‍ അവയുടെ പ്രയോഗവും’ എന്ന തലക്കെട്ടില്‍ ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു അന്താരാഷ്ട്ര സെമിനാര്‍ നടക്കുന്നതെന്ന് സർവകലാശാലാ അറബി പഠനവകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുല്‍ മജീദ് പറഞ്ഞു. ഭാഷാ ശാസ്ത്രവുമായി ബന്ധപ്പെട്ട സെമിനാറിന്റെ വിവിധ സെഷനുകളിലായി യു.എ.ഇ., ഒമാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുളള ഭാഷാ വിദഗ്ധരും സാഹിത്യകാരന്മാരും പങ്കെടുക്കും. കേരളത്തിലെ കോളേജധ്യാപകര്‍, ഗവേഷക വിദ്യാര്‍ഥികള്‍ എന്നിവരും വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങളവതരിപ്പിക്കും. 21-ന് രാവിലെ 10 മണിക്ക് ഇ.എം.എസ്. സെമിനാര്‍ കോംപ്‌ളക്‌സില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയാകും. മുൻ വൈസ് ചാന്‍സിലര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ്, കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഗീതാ കുമാരി, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീൻ, ടി.ജെ. മാര്‍ട്ടിന്‍, സി.പി. ഹംസ തുടങ്ങിയവര്‍ പങ്കെടുക്കും. യു.എ.ഇ.യിലെ ദാറുല്‍ യാസ്മീന്‍ പബ്ലിഷിങ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി സി.ഇ.ഒ. ഡോ. മറിയം അല്‍ ശനാസി, ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് യൂണിവേര്‍സിറ്റി അറബിക് വിഭാഗം പ്രൊഫസര്‍മാരായ ഡോ. ഖാലിദ് അല്‍ കിന്‍ദി, ഡോ. അബ്ദുറഹി മാന്‍ തുഅ്മ, ഡോ. മുഹമ്മദ് മുസ്തഫ, ടെക്നോളജി ആന്റ് ആപ്ളിക്കേഷന്‍ സയന്‍സ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. സഈദ് അല്‍ സല്‍ത്തി തുടങ്ങിയ വിദഗ്ധര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. 23-ന് നടക്കുന്ന ശില്പശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് ഗള്‍ഫ് സാഹിത്യത്തില്‍ പ്രായോഗിക പരിജ്ഞാനവും പരിശീലനവും നല്‍കും. പത്രസമ്മേളനത്തിൽ ഫാറുഖ് കോളേജ് അറബി വകുപ്പ് മേധാവി ഡോ. യൂനുസ് സലീം, സെമിനാര്‍ ചീഫ് കോര്‍ഡിനേറ്റര്‍ ഡോ. അലി നൗഫല്‍, പഠനവകുപ്പ് അധ്യാപകരായ ഡോ. ഇ അബ്ദുല്‍ മജീദ്, ഡോ. ജി.പി. മുനീര്‍, വി. നാഷിദ്, പി.ആര്‍.ഒ സി.കെ. ഷിജിത്ത് എന്നിവരും പങ്കെടുത്തു.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് സയൻസ് പഠനവകുപ്പിലെ (പോലീസ് അക്കാദമി, തൃശ്ശൂർ) മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയുടെ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ ( 2022 പ്രവേശനം ) ബി.വോക്. ഡാറ്റാ സയൻസ് ആന്റ് അനലിറ്റിക്‌സ് നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 29-ന് തുടങ്ങും. കേന്ദ്രം : എം.ഇ.എസ്. പൊന്നാനി കോളേജ്, എം.ഇ.എസ്. കല്ലടി കോളജി മണ്ണാർക്കാട്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( CUIET ) ഒന്നാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി മൂന്ന് വരെയും 190/- രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 21 മുതൽ ലഭ്യമാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




