
ഡോ. ഡിനോജ് സെബാസ്റ്റ്യൻ രജിസ്ട്രാറായി ചുമതലയേറ്റു
കാലിക്കറ്റ് സർവകലാശാലാ ലൈഫ് സയന്‍സ് പഠനവകുപ്പ് മേധാവിയും പ്രൊഫസറുമായ ഡോ. ഡിനോജ് സെബാസ്റ്റ്യൻ കാലിക്കറ്റ് സർവകലാശാലാ രജിസ്ട്രാറായി ചുമതലയേറ്റു. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, അഡ്വ. എല്‍. ജി. ലിജീഷ്, ഡോ. ടി. വസുമതി, ഡോ. പി. പി. പ്രദ്യുമ്‌നന്‍, ഡോ. കെ. മുഹമ്മദ് ഹനീഫ, ഡോ. റിച്ചാര്‍ഡ് സ്‌കറിയ, സെനറ്റംഗം വി. എസ്. നിഖില്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി. പി. ഗോഡ്‌വിന്‍ സാംരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ ഡോ. ഇ.കെ. സതീഷ് കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പില്‍ പ്രൊഫസറായി ചുമതലയേറ്റു.
ഗവേഷണ നിയമാവലി പരിചയപ്പെടുത്തൽ
കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പ് റിസര്‍ച്ച് ഫോറം പുതിയ ഗവേഷണ നിയമാവലി പരിചയപ്പെടുത്താൻ 13-ന് രാവിലെ 10 മണിക്ക് പഠനവകുപ്പ് സെമിനാര്‍ ഹാളില്‍ ഓറിയന്റേഷന്‍ സംഘടിപ്പിക്കുന്നു. സർവകലാശാലാ ഗവേഷണ ഡയറക്ടർ ഡോ. രാജീവ് മേനോന്‍ ഉദ്ഘാടനം ചെയ്യും. പഠനവകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിക്കും. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ. അലിനൗഫല്‍, ഗവേഷണ വിഭാഗത്തിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഡോ. കെ. എസ്. ഷമീര്‍ എന്നിവര്‍ വിഷയമവതരിപ്പിക്കും.
ദേശീയ നാടക സെമിനാർ
കാലിക്കറ്റ് സർവകലാശാലാ മലയാള – കേരള പഠനവകുപ്പ് 13, 14 തീയതികളിൽ ദേശീയ നാടക സെമിനാർ സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് പഠനവകുപ്പ് സെമിനാർ ഹാളിൽ നടക്കുന്ന പരിപാടി വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ നാടക രചയിതാവും സംവിധായികയുമായ കെ.വി. ശ്രീജ ആറങ്ങോട്ടുകര മുഖ്യപ്രഭാഷ ണം നടത്തും. സർവീസിൽ നിന്നും വിരമിക്കുന്ന സീനിയർ പ്രൊഫസർമാരായ ഡോ. എല്‍. തോമസുകുട്ടി, ഡോ. പി. സോമനാഥൻ എന്നിവർക്കുള്ള ആദരം കൂടിയായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഡോ. ശ്രീജിത്ത് രമണൻ, ഡോ. എ. നജ്മുല്‍ ഷാഹി, കെ. വിനോദ് കുമാർ, എമില്‍ മാധവി, ഡോ. ഉമർ തറമല്‍., ഡോ. വി. ഹിക്മത്തുല്ല, ഡോ. ആശാ മിഥുൻ, ഡോ. പി. ശിവപ്രസാദ് തുടങ്ങി നിരവധി പ്രമുഖർ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 13-ന് വൈകീട്ട് അഞ്ചിന് ഡോ. എല്‍. തോമസുകുട്ടി സംവിധാനം ചെയ്ത് കുമാർ സുനില്‍, ഡോ. പി. നിധിന്യ എന്നിവര്‍ അഭിനയിക്കുന്ന ‘റീല്‍ ആന്റ് റിയല്‍’ എന്ന നാടകവും 14-ന് വൈകീട്ട് അഞ്ചിന് സ്റ്റുഡൻസ് ട്രാപ് ഫോക് മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ‘പാട്ടും പറച്ചിലും’ എന്ന ദൃശ്യാവിഷ്കാരവും അരങ്ങേറും.
പരീക്ഷാ അപേക്ഷ
വയനാട് ലക്കിടി ഓറിയെന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ രണ്ടാം വർഷ – (2023 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി, (2021, 2022 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് – ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് മൂന്ന് വരെയും 190/- രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 17 മുതൽ ലഭ്യമാകും.
രണ്ടാം സെമസ്റ്റർ ( 2021 മുതൽ 2024 വരെ പ്രവേശനം ) എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ജൂൺ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് മൂന്ന് വരെയും 190/- രൂപ പിഴയോടെ ആറ് വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 17 മുതൽ ലഭ്യമാകും.
പരീക്ഷ
അഞ്ചാം സെമസ്റ്റർ ബി.ടെക്., പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഫെബ്രുവരി 28-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.
മൂന്നാം സെമസ്റ്റർ ( 2020 പ്രവേശനം മുതൽ ) എം.പി.എഡ്. നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 19-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ( CCSS ) എം.എ. ഇക്കണോമിക്സ്, എം.എ. ഫിനാൻഷ്യൽ ഇക്കണോമി ക്സ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.കോം. ( 2021, 2022, 2023 പ്രവേശനം ) നവംബർ 2024, ( 2020 പ്രവേശനം ) നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് മൂന്നാം സെമസ്റ്റർ (2020 പ്രവേശനം) ഒക്ടോബർ 2022, (2021, 2022 പ്രവേശനം) ഒക്ടോബർ 2023. ഏഴാം സെമസ്റ്റർ (2020 പ്രവേശനം) ഒക്ടോബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.




