Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; മുന്‍ അധ്യാപകര്‍ക്ക് ആദരമേകി കാലിക്കറ്റിലെ ഹിന്ദി പഠനവകുപ്പ്

HIGHLIGHTS : Calicut University News; Department of Hindi Studies, Calicut pays tribute to former teachers

മുന്‍ അധ്യാപകര്‍ക്ക് ആദരമേകി കാലിക്കറ്റിലെ ഹിന്ദി പഠനവകുപ്പ്

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പ് സുവര്‍ണജൂബിലി ആഘോഷ സമാപനത്തിന്റെ ഭാഗമായി മുന്‍ അധ്യാപകരെ ആദരിച്ചു. ദേശീയ സെമിനാറും ആദരിക്കല്‍ ചടങ്ങും വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. പ്രമോദ് കൊവ്വപ്രത്ത് അധ്യക്ഷനായി. ഹിന്ദി വകുപ്പില്‍ നിന്നു വിരമിച്ച മുന്‍ അധ്യാപകനും വാര്‍ധയിലെ മഹാത്മാഗാന്ധി അന്തര്‍ദേശീയ സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായ പ്രൊഫ. ജി. ഗോപിനാഥന്‍ അധ്യാപകരും വകുപ്പുമേധാവികളുമായിരുേേന്ന ഡാ. എന്‍. രവീന്ദ്രനാഥ്, ഡോ. പി.കെ. പദ്മജ, ഡോ. എ. അച്യുതന്‍, ഡോ. ആര്‍സു, ഡോ. വിജി. മാര്‍ഗരറ്റ് തുടങ്ങിയവരെയാണ് ആദരിച്ചത്. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, ഡോ. വി.കെ. സുബ്രഹ്‌മണ്യന്‍, ഡോ. കെ.കെ. ഗീതാകുമാരി, ഡോ. എ.ബി. മൊയ്തീന്‍ കുട്ടി, ഡോ. ആര്‍. സേതുനാഥ്, ഡോ. പ്രഭാകരന്‍ ഹെബ്ബാര്‍ ഇല്ലത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ഹിന്ദിപഠനവകുപ്പിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ വെള്ളിയാഴ്ച സമാപിക്കും.

sameeksha-malabarinews

ജൂനിയര്‍ റിസര്‍ച്ച് ഫെലോ അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവകുപ്പില്‍ സി.എസ്.ഐ.ആര്‍. എമിരറ്റസ് സയന്റിസ്റ്റ് സ്‌കീമില്‍ ഒഴിവുള്ള ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്/ഗേറ്റ് യോഗ്യതയുമുള്ള 28 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കും. അപേക്ഷകള്‍ 15-ന് വൈകീട്ട് 4 മണിക്ക് മുമ്പായി ഡോ. കെ.പി. സന്തോഷ്, എമിരിറ്റസ് സയന്റിസ്റ്റ് – സി.എസ്.ഐ.ആര്‍., ഭൗതികശാസ്ത്ര പഠന വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. (എല്ലാ എഡിഷനുകളിലും പ്രസിദ്ധീകരിക്കുന്നതിന്)

റിസര്‍ച്ച് അസോസിയേറ്റ് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പില്‍ ഡി.എസ്.ടി.-എസ്.ഇ.ആര്‍.ബി.-സി.ആര്‍.ജി. പ്രൊജക്ടില്‍ റിസര്‍ച്ച് അസോസിയേറ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 3 വര്‍ഷമാണ് പ്രൊജക്ട് കാലാവധി. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം പ്രോജക്ട് പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ക്ക് സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 18. ബോട്ടണി പഠനവിഭാഗം അസോസിയേറ്റ് പ്രോഫസര്‍ ഡോ. മഞ്ജു സി. നായരാണ് പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍. വിശദമായ നോട്ടിഫിക്കേഷന്‍ വെബ്സൈറ്റില്‍. ഫോണ്‍ 9447439634.

കായികക്ഷമത പരിശോധന

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ 2021 അദ്ധ്യയന വര്‍ഷത്തെ ബി.പി.എഡ്., ബി.പി.എഡ്. ഇന്റഗ്രേറ്റഡ്, എം.പി.എഡ്. കോഴ്സുകളില്‍ പ്രവേശനത്തിനുള്ള കായികക്ഷമത പരിശോധന 12, 13, 14 തീയതികളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ കായിക പഠനവിഭാഗത്തില്‍ രാവിലെ 9 മണിക്ക് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കൂട്ടിച്ചേര്‍ത്ത പട്ടിക പ്രസിദ്ധീകരിച്ചു

അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ്-19 പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ കൂട്ടിച്ചേര്‍ത്ത പട്ടിക പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

സ്ട്രീം ചെയ്ഞ്ച് വഴി പ്രവേശനം നേടിയ രണ്ടാം സെമസ്റ്റര്‍ യു.ജി. വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 11 വരെയും 170 രൂപ പിഴയോടെ 12 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 18 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

അഞ്ചാം സെമസ്റ്റര്‍ മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 18 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ബി.എഡ്. സ്പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്കും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം.

പരീക്ഷ

ജൂലൈ 11-ന് നടത്താന്‍ നിശ്ചയിച്ച ഏഴാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ 12-ന് നടക്കും.

ജൂലൈ 11-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച നാലാം സെമസ്റ്റര്‍ യു.ജി. പരീക്ഷകള്‍, പ്രത്യേക പരീക്ഷകളുള്‍പ്പെടെ 16-ന് നടക്കും.

പ്രാക്ടിക്കല്‍ പരീക്ഷ

ആറാം സെമസ്റ്റര്‍ ബി.വോക്. അഗ്രിക്കള്‍ച്ചര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 12, 13 തീയതികളില്‍ നടക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്സലുല്‍ ഉലമ, അറബിക് ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!