
‘വയനാടിനായി സി.യു. കാമ്പസ് ‘ ഒന്നേകാല്‍ ലക്ഷം രൂപയുടെ
പഠനോപകരണങ്ങള്‍ കൈമാറി എന്‍.എസ്.എസ്.
വയനാട്ടിലെ അതിജീവനത്തിനായി കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് എന്‍.എസ്.എസ്. യൂണിറ്റുകള്‍ ചേര്‍ന്ന് സമാഹരിച്ച പഠനസാമഗ്രികള്‍ കൈമാറി. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ഒന്നേകാല്‍ ലക്ഷം രൂപയുടെ പഠനസാമഗ്രികളാണ് ‘വയനാടിനായി സി.യു. കാമ്പസ്’ എന്ന പേരില്‍ സര്‍വകലാശാലാ വാഹനത്തില്‍ കയറ്റി അയച്ചത്. നോട്ടുപുസ്തകങ്ങള്‍, ബാഗ്, കുട, പേന, പെന്‍സില്‍, ഇന്‍സ്ട്രുമെന്റ് ബോക്സ്, റെയിന്‍കോട്ട്, കിടക്കകള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടും. കാമ്പസിലെ മൂന്ന് എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു വിഭവസമാഹരണം. യാത്ര വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. ടി. വസുമതി, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് പുത്തൂര്‍, എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എ. ഷിഹാബ്, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. റീഷ കാരാളി, ഡോ. ഒ.കെ. ഗായത്രി, ഡോ. എന്‍.എസ്. പ്രിയലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്റഗ്രേറ്റഡ് ബി.പി.ഇ.എസ്., ബി.പി.എഡ്. പ്രവേശനം
2024 – 2025 അധ്യയന വര്‍ഷത്തെ സര്‍വകലാശാലാ സെന്ററുകള്‍, ഗവ. കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ( CUCAT 2024 – ന്റെ ഭാഗമായി ) എന്നിവിടങ്ങളിലേക്കുള്ള ഇന്റഗ്രേറ്റഡ് ബി.പി.ഇ.എസ്., ബി.പി.എഡ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം യഥാ ക്രമം ആഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളില്‍ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 10 മണിക്ക് മുന്‍പായി അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഒറിജിനല്‍ ടി.സി., സംവരണ, മൈഗ്രേഷന്‍, (കേരളത്തിന് പുറത്തുള്ള സര്‍വകലാശാലയില്‍ നിന്ന് യോഗ്യത നേടിയവര്‍) തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്. പ്രവേശന സമയത്ത് ഹാജരാകാത്ത വിദ്യാര്‍ഥികള്‍ക്ക് പിന്നീട് അവസരം ഉണ്ടായിരിക്കില്ല. പ്രവേശനം നേടുന്നവര്‍ മുഴുവന്‍ ഫീസും അന്ന് തന്നെ അടയ്ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.
പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പില്‍ എം.എസ് സി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പില്‍ എം.എസ് സി. പരിസ്ഥിതി ശാസ്ത്രത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 11-ന് വൈകീട്ട് അഞ്ചു മണി വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/ .
റഷ്യന്‍ പഠനവകുപ്പില് ഇന്റഗ്രേറ്റഡ് എം.എ. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവകുപ്പില്‍ ഇന്റഗ്രേറ്റഡ് എം.എ. കംപാരറ്റീവ് ലിറ്ററേച്ചര്‍ കോഴ്‌സിന് സീറ്റൊഴിവുണ്ട്. 55 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടി പ്ലസ്ടുവോ തത്തുല്യ കോഴ്‌സോ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 11. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8281196370, 8802498131.
വുമണ്‍ സ്റ്റഡീസ് പഠനവകുപ്പില്‍ പി.ജി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ വുമണ്‍ സ്റ്റഡീസ് പഠനവകുപ്പില്‍ 2024 – 2025 അധ്യയന വര്‍ഷത്തേക്കുള്ള പി.ജി. പ്രവേശനത്തിന് നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗസ്റ്റ് 9-ന് നടക്കും. യോഗ്യരായവര്‍ക്ക് പ്രവേശന മെമ്മോ ഇ-മെയില്‍ ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30 – ന് വുമണ്‍ സ്റ്റഡീസ് പഠനവകുപ്പില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 8848620035, 9497785313.
സീറ്റൊഴിവ്
തൃശ്ശൂര്‍ കൊടുങ്ങല്ലൂരുള്ള കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബി.സി.എ., എം.സി.എ. – ജനറല്‍ / സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെന്ററില്‍ ഹാജരാകേണ്ടതാണ്. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9895327867, 9645826748.
പരീക്ഷാഫലം
ബി.ടെക്. നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഫിസിക്‌സില്‍ പി.എച്ച്.ഡി. ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പില്‍ പ്രൊഫ. പി.പി. പ്രദ്യുമ്‌നന് കീഴില്‍ തെര്‍മോ ഇലക്ട്രിക്/ ട്രൈബോ ഇലക്ട്രിക് മെറ്റീരിയല്‍സില്‍ രണ്ട് പി.എച്ച്.ഡി. ഒഴിവുണ്ട്. നോണ്‍ എന്‍ട്രന്‍സ് എനിടൈം രജിസ്‌ട്രേഷന്‍ വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. യു.ജി.സി./ സി.എസ്.ഐ.ആര്‍./ ജെ.ആര്‍.എഫ്. തുടങ്ങിയ അംഗീകൃത ഫെലോഷിപ്പുകളുണ്ടായിരിക്കണം. യോഗ്യരായവര്‍ 14-ന് രാവിലെ 11 മണിക്ക് പഠനവകുപ്പ് മേധാവിയുടെ ചേമ്പറില്‍ അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




