കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ക്രിസ്തുമസ് അവധി

HIGHLIGHTS : Calicut University News; Christmas holiday

ക്രിസ്തുമസ് അവധി

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / പഠനവകുപ്പുകൾ / സെന്ററുകൾ എന്നിവിടങ്ങളിലെ 2024 – 2025 അധ്യയന വർഷത്തെ ക്രിസ്തുമസ് അവധി ഡിസംബർ 21 മുതൽ 30 വരെ ആയിരിക്കും.

sameeksha-malabarinews

ടോപ്പേഴ്‌സ് അവാർഡ് വിതരണം 30-ന്

കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിവിധ യു.ജി. / പി.ജി. / പ്രൊഫഷണൽ കോഴ്‌സുകളിൽ മാതൃകാപരമായ അക്കാദമിക് നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് നൽകുന്ന ‘ടോപ്പേഴ്‌സ് അവാർഡ് 2024’ നവംബർ 30-ന് സമ്മാനിക്കും. സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിലാണ് ചടങ്ങ്. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ. ഫോൺ : 0494 2407239, 0494 2407200, 0494 2407269.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള എം.ബി.എ. ( Non CUCSS Regular ) ഒന്നും രണ്ടും സെമസ്റ്റർ (2005 മുതൽ 2008 വരെ പ്രവേശനം – ഫുൾ ടൈം & പാർട്ട് ടൈം), ഒന്നും മൂന്നും നാലും സെമസ്റ്റർ (2009 പ്രവേശനം മാത്രം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ ആറിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാ അപേക്ഷ

വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( PG SDE CBCSS – 2019 സ്‌കീം ) എം.എ., എം.എസ് സി., എം.കോം. – നവംബർ 2024 (2022, 2023 പ്രവേശനം), നവംബർ 2023 (2020, 2021 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 21 വരെയും 190/- രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് എട്ട് മുതൽ ലഭ്യമാകും.

സർവകലാശാലാ പഠന വകുപ്പുകളിലെ ഏഴാം സെമസ്റ്റർ ( CCSS – 2021 പ്രവേശനം ) ഇന്റഗ്രേറ്റഡ് പി.ജി. – എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്സ്, എം.എസ് സി. കെമിസ്ട്രി, എം.എസ് സി. ബയോസയൻസ് നവംബർ 2024 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ 11 വരെയും 190/- രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ( 2021 മുതൽ 2024 വരെ പ്രവേശനം ) എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 21 വരെയും 190/- രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് എട്ട് മുതൽ ലഭ്യമാകും.

പരീക്ഷ

സർവകലാശാലാ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ (CCSS PG – 2022 പ്രവേശനം മുതൽ) എം.എ. അറബിക് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം നവംബർ 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

രണ്ട്, നാല് സെമസ്റ്റർ (CUCSS – പാർട്ട് ടൈം & ഫുൾ ടൈം – 2016 സ്‌കീം – 2017 & 2018 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ വിവിധ ബി.വോക്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!