ഷാരൂഖ് ഖാന് നേരെയും വധഭീഷണി

HIGHLIGHTS : Shah Rukh Khan also received death threats

മുംബൈ : ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് നേരെയും വധഭീഷണി. ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. 50 ലക്ഷം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഭീഷണി. ചത്തിസ്ഗഡിലെ റായ്പൂരില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തില്‍ ബാന്ദ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫൈസാന്‍ ഖാന്‍ എന്നയാളുടെ ഫോണ്‍ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. റായ്പൂര്‍ പൊലീസും അന്വേഷണത്തില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. 50 ലക്ഷം നല്‍കിയില്ലെങ്കില്‍ ഷാരൂഖ് ഖാനെ അപായപ്പെടുത്തുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഭീഷണി ലഭിച്ചതോടെ ഷാരൂഖ് ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

sameeksha-malabarinews

ബോളിവുഡ് താരം സല്‍മാന്‍ ഖാന് ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍ നിന്ന് നിരന്തരമായ വധ ഭീഷണി നേരിടുന്നതിനിടെയാണ് ഷാരൂഖിനു നേരെയും ഭീഷണിയെത്തിയത്. മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖിയെ ലോറന്‍സ് ബിഷ്‌ണോയ് സംഘം കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് സല്‍മാനു നേരെ വധഭീഷണി വ്യാപകമായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!