കാലിക്കറ്റ് സർവകലാശാല വാർത്തകൾ; കുട്ടി ഗവേഷകക്കൂട്ടം കാലിക്കറ്റ് സര്‍വകലാശാലയില്‍

കുട്ടി ഗവേഷകക്കൂട്ടം കാലിക്കറ്റ് സര്‍വകലാശാലയില്‍

ഗവേഷണ പദ്ധതികളവതരിപ്പിക്കാന്‍ കുട്ടിഗവേഷകക്കൂട്ടം കാലിക്കറ്റ് സര്‍വകലാശാലയിലെത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സമഗ്രശിക്ഷ കേരളയും (എസ്.എസ്.കെ.) കൊച്ചി ശാസ്ത്ര സാങ്കേതികസര്‍വകലാശാലയും ചേര്‍ന്നു നടത്തുന്ന ‘കുട്ടിസ്ലാം’ പരിപാടിയുടെ മലപ്പുറം ജില്ലാതല അവതരണമാണ് സര്‍വകലാശാലയില്‍ നടന്നത്. സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയ പരിഹാരം കാണുന്നതിനായി വിദ്യാര്‍ഥികളില്‍ ഗവേഷണ താത്പര്യവും നൂതനാശയങ്ങളും വളര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി. ജില്ലയിലെ 15 ബി.ആര്‍.സികളില്‍ നിന്നായി 30 ഗവേഷണ പ്രൊജക്ടുകളാണ് അവതരണത്തിനെത്തിയത്. വൈസ്ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എത്ര പഠിച്ചാലും തീരാത്ത പാഠപുസ്തകമാണ് പ്രകൃതി എന്നും അതേക്കുറിച്ചറിയാന്‍ കുട്ടികള്‍ കണ്ണും കാതും തുറന്നുവെയ്ക്കണം. പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും വൈസ്ചാന്‍സലര്‍ പറഞ്ഞു. എസ്.എസ്.കെ. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി. അബ്ദുള്‍സലീം അധ്യക്ഷനായി. സര്‍വകലാശാലാ കെമിസ്ട്രിപഠനവകുപ്പുമായി സഹകരിച്ച് നടന്ന പരിപാടിയില്‍ അസി. പ്രൊഫസര്‍ ഡോ. ടി.ഡി. സുജ സ്വാഗതം പറഞ്ഞു. കുസാറ്റിലെ സി.-എസ്.ഐ.എസ്. ഡയറക്ടര്‍ ഡോ. പി. ഷൈജു മുഖ്യാതിഥിയായിരുന്നു. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ പി. മനോജ് കുമാര്‍, സുരേഷ് കോളശ്ശേരി, എം.ഡി. മഹേഷ്, ഡോ. എം.കെ. ലോഹിദാസന്‍, ഡയറ്റ് ലക്ചറര്‍ സി. നിഷ, പി. ജീബ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രഭാഷണം

കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ അസോ. പ്രൊഫസര്‍ സജീവ് കൃഷ്ണന്‍ കാര്‍ബണ്‍ കാപ്ചര്‍; കല്പനകളും ഭ്രമങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പഠനവകുപ്പ് മേധാവി ഡോ. ആര്‍. ശ്രീജ, അധ്യാപകരായ ടി.സി. വിനീഷ്, പി.വി. തനൂജ തുടങ്ങിയവര്‍ സംസാരിച്ചു.

പുസ്തക ചർച്ച

കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി ഫെബ്രുവരി 17-ന് പുസ്തക ചർച്ച സംഘടിപ്പിക്കും. ഫിലോസഫി പഠനവകുപ്പ് അധ്യാപകൻ ടി.വി. മധു ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലത്ത് നിർമ്മിത ബുദ്ധി വിചാരങ്ങളെ വിമർശനാത്മകമായി വിശകലനം ചെയ്ത് രചി ച്ച “യന്തിര ചിന്തനം” എന്ന കൃതിയാണ് ചർച്ച ചെയ്യുന്നത്. രാവിലെ 10.30-ന് ലൈബ്രറി സെമിനാർ ഹാളിൽ നടക്കുന്ന പരിപാടി രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. കവിയും പ്രഭാഷകനുമായ കല്പറ്റ നാരായണൻ മുഖ്യാതിഥിയാകും.

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ പ്രിൻസിപ്പൽ നിയമനം

കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ കരാറടിസ്ഥാനത്തിലുള്ള പ്രിൻസിപ്പൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പി.എച്ച്.ഡി., എഞ്ചിനീയറിങ് / ടെക്‌നോളജിയിൽ ഒന്നാം ക്ലാസോടെയുള്ള ബാച്ചിലർ / മാസ്റ്റർ ബിരുദം, അധ്യാപന / ഗവേഷണ / വ്യാവസായിക മേഖലയിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയം. ഉയർന്ന പ്രായപരിധി 64 വയസ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 04. വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ https://iet.uoc.ac.in/.

പരീക്ഷ മാറ്റി

ഫെബ്രുവരി 16 മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എഡ്. (2022 പ്രവേശനം മുതൽ) ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് (CCSS – 2017 പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഅപേക്ഷ

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ രണ്ടാം സെമസ്റ്റർ ബി.ടെക്. (2019 സ്‌കീം – 2020 മുതൽ 2023 വരെ പ്രവേശനം, 2024 സ്‌കീം – 2024 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 02 വരെയും 200 രൂപ പിഴയോടെ 05 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 16 മുതൽ ലഭ്യമാകും.

പരീക്ഷ

ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് – ഒൻപതാം സെമസ്റ്റർ (2019 മുതൽ 2021 വരെ പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 10-നും മൂന്നാം സെമസ്റ്റർ (2019 മുതൽ 2024 വരെ പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 11-നും അഞ്ചാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 12-നും ഏഴാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 13-നും തുടങ്ങും.

എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി – മൂന്നാം സെമസ്റ്റർ (2020 മുതൽ 2024 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 13-നും അഞ്ചാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 16-നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി. – ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, ഇന്റഗ്രേറ്റഡ് എം.എ. – ഇംഗ്ലീഷ് ആന്റ് മീഡിയാ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് (CBCSS – 2020 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ് സി. മാത്തമാറ്റിക്സ് (CBCSS) നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 14 മുതൽ ലഭ്യമാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top