കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ;പരീക്ഷകളിൽ മാറ്റം

പരീക്ഷകളിൽ മാറ്റം

കാലിക്കറ്റ് സർവകലാശാല ജൂലൈ 9-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും (സ്പെഷ്യൽ പരീക്ഷകൾ, പുനഃ പരീക്ഷകൾ, ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഉൾപ്പെടെ) മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

ലൈബ്രറി സമയത്തിൽ മാറ്റം

കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയുടെ പ്രവർത്തന സമയം ജൂലൈ ഒൻപതിന് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ആയിരിക്കും.

എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025 – 26 അധ്യയന വര്‍ഷത്തെ എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ് (ഇന്റഗ്രേറ്റഡ്) പ്രവേശന (സി.യു. – സി.ഇ.ടി. 2025) പരീക്ഷയുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് കാറ്റഗറി, ജനന തീയതി എന്നിവയിൽ തിരുത്തലുകൾ ആവശ്യമെങ്കിൽ ജൂലൈ 10-ന് രാവിലെ 10 മണിക്ക് മുൻപായി cucet@uoc.ac.in  എന്ന ഇ – മെയിൽ വിലാസത്തിൽ അപേക്ഷയുടെ പകർപ്പ്, ആവശ്യമായ മറ്റ് രേഖകൾ എന്നിവ സഹിതം അറിയിക്കണം. പിന്നീട് ആവശ്യപ്പെടുന്ന തിരുത്തലുകൾ സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 0494 2660600, 2407017, 2407016.

‘ഗ്രാജ്വേഷൻ സെറിമണി 2025’ ആദ്യ ചടങ്ങ് 29-ന് വയനാട് ജില്ലയിൽ 

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ വഴിയും വിദൂര വിഭാഗം മുഖേനയും 2025 അധ്യയന വർഷം ബിരുദപ്രോഗ്രാം ( യു.ജി. ) വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള ‘ഗ്രാജ്വേഷൻ സെറിമണി 2025’ വിവിധ കേന്ദ്രങ്ങളിലായി ജൂലൈ 29-ന് തുടങ്ങും. ബിരുദദാന ചടങ്ങ് നടക്കുന്ന ജില്ല, തീയതി, കേന്ദ്രം എന്നിവ ക്രമത്തിൽ : 1. വയനാട് – ജൂലൈ 29 – എൻ.എം.എസ്.എം. ഗവ കോളേജ് കല്പറ്റ. 2. കോഴിക്കോട് – ജൂലൈ 30 – ഫാറൂഖ് കോളേജ്. 3. മലപ്പുറം – ആഗസ്റ്റ് ആറ് – എം.ഇ.എസ്. കോളേജ് പൊന്നാനി. 4. പാലക്കാട് – ആഗസ്റ്റ് ഏഴ് – അഹല്യ കോളേജ് ( സ്കൂൾ ഓഫ് കോമേഴ്‌സ് ആന്റ് മാത്തമാറ്റിക്സ് ) പാലക്കാട്. 5. തൃശ്ശൂർ – ആഗസ്റ്റ് 12 – വിമല കോളേജ് തൃശ്ശൂർ. ചടങ്ങിൽ വിദ്യാർഥികൾക്ക് വൈസ് ചാൻസിലറിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാം. സർട്ടിഫിക്കറ്റ് ഫോൾഡർ, കോൺവൊക്കേഷൻ ഗൗൺ, ക്യാപ്, സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിന്റെ ഫോട്ടോ, ഗ്രൂപ്പ് ഫോട്ടോ മുതലായവ ചടങ്ങിന്റെ ഭാഗമായി ലഭിക്കും. ചടങ്ങിന്റെ വീഡിയോ തത്സമയം യൂട്യൂബിൽ സംപ്രേക്ഷണം ചെയ്യും.

സർവകലാശാലാ ക്യാമ്പസിൽ എം.സി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ എം.സി.എ. പ്രോഗ്രാമിന് ഓപ്പൺ / സംവരണ സീറ്റൊഴിവുണ്ട്. എം.സി.എ. റഗുലർ : എസ്.സി. – രണ്ട്‌, എസ്.ടി. – രണ്ട്. എം.സി.എ. ഈവനിംഗ് : ഓപ്പൺ – ഒന്ന്, ഇ.ടി.ബി. – രണ്ട്, മുസ്ലിം – രണ്ട്, ഒ.ബി.എച്ച്. – ഒന്ന്, എസ്.സി. – അഞ്ച്, എസ്.ടി. – രണ്ട്, ഇ.ഡബ്ല്യൂ.എസ്. – മൂന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ പത്തിന് രാവിലെ 10.30-ന് സർവകലാശാലാ ക്യാമ്പസിലെ സി.സി.എസ്.ഐ.ടിയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8848442576, 8891301007.

പേരാമ്പ്ര റീജ്യണൽ സെൻ്ററിൽ എം.എസ്.ഡബ്ല്യൂ. / എം.സി.എ. സീറ്റോഴ്‌

പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജ്യണൽ സെൻ്ററിൽ ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ. / എം.സി.എ.  പ്രോഗ്രാമുകളിൽ ജനറൽ / സംവരണ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് എല്ലാ യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 10-ന് രാവിലെ 10 മണിക്ക് സെന്ററിൽ ഹാജരായി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8594039556, 9846475147.

പേരാമംഗലം സി.സി.എസ്.ഐ.ടിയിൽ ഗസ്റ്റ് അധ്യാപക ഒഴിവ് 

തൃശ്ശൂർ പേരാമംഗലത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) മണിക്കൂർവതനാടിസ്ഥാനത്തിൽ കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട് താത്പര്യമുള്ളവർ ജൂലൈ 15-ന് മുൻപായി വിശദമായ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ccsitperamangalam@uoc.ac.in എന്ന ഇ – മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ : 0487 2202563.

നൈറ്റ് വാച്ച്മാൻ വാക് – ഇൻ – ഇന്റർവ്യൂ

വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഗോത്രപഠന ഗവേഷണ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള നൈറ്റ് വാച്ച്മാൻ നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ജൂലൈ 18-ന് നടക്കും. യോഗ്യത : എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രായപരിധി : 50 വയസ്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30-ന് ചെതലയം ഗോത്രപഠന ഗവേഷണ കേന്ദ്രം ഓഫീസിൽ ഹാജരാകണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top