കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;പരീക്ഷയിൽ മാറ്റം

പരീക്ഷയിൽ മാറ്റം

ജനുവരി 21-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റർ ( 2023 പ്രവേശനം മുതൽ ) ബി.പി.എഡ്. നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

ജനുവരി 21, 23 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് ( 2021 മുതൽ 2024 വരെ പ്രവേശനം ) മാർച്ച് 2025, ( 2020 പ്രവേശനം ) മാർച്ച് 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ജനുവരി 27, 28 തീയതികളിലും ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ( 2019 മുതൽ 2025 വരെ പ്രവേശനം ) നവംബർ 2025, ( 2017, 2018 പ്രവേശനം ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും ഒന്നാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി ( 2020 മുതൽ 2025 വരെ പ്രവേശനം ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും യഥാക്രമം ഫെബ്രുവരി 03, 04 തീയതികളിലും നടത്തും. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.

 

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.സി.എ. ( 2022 മുതൽ 2025 വരെ പ്രവേശനം ) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.

വിദൂര വിഭാഗം ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എസ് സി. മാത്തമാറ്റിക്സ്, കൗൺസിലിംഗ് സൈക്കോളജി, ബി.എം.എം.സി. (CCSS – UG – 2011, 2012, 2013 പ്രവേശനം) മൂന്നാം സെമസ്റ്റർ ഏപ്രിൽ 2021, നാലാം സെമസ്റ്റർ സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം. ലിങ്ക് ജനുവരി 17 മുതൽ ലഭ്യമാകും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top