തേഞ്ഞിപ്പലം:കേരളത്തിലെ ഏറ്റവും വലിയ സർവകലാശാലയായ കാലിക്കറ്റ് സർവകലാശാല അതിന്റെ നേട്ടങ്ങളും പദ്ധതികളും പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്ന ശാസ്ത്രയാൻ ഓപ്പൺ ഹൗസ് ജനുവരി 29-ന് തുടങ്ങും. ‘ സർവകലാശാലാ സമൂഹം ജനങ്ങളിലേക്ക് ’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പങ്കാളികളാകാം.
പ്രവേശനം സൗജന്യമാണ്. സർവകലാശാലാ പഠനവകുപ്പുകൾക്ക് പുറമെ ഉന്നത വിദ്യാഭ്യാസ / ഗവേഷണ സ്ഥാപനങ്ങളുടെയും സ്റ്റാളുകളുണ്ടാകും. പ്രദർശനത്തിന്റെ ഭാഗമായി സർവകലാശാലാ പാർക്കും സസ്യോദ്യാനവും പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. ജനുവരി 29, 30, 31 തീയതികളിലായി രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് പ്രദർശനം. സ്കൂൾ / കോളേജുകൾക്കുള്ള രജിസ്‌ട്രേഷൻ ലിങ്ക് :- https://sastrayan.uoc.ac.in/register .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



