Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; മൂല്യനിർണയ ക്യാമ്പിൽ മാറ്റം

HIGHLIGHTS : Calicut University News; Change in evaluation camp

മൂല്യനിർണയ ക്യാമ്പിൽ മാറ്റം

16 മുതൽ 20 വരെ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ യു.ജി. നവംബർ 2023 (CUCBCSS & CBCSS) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളായി തിരഞ്ഞെടുക്കപ്പെട്ട ഗവ. കോളേജ് മലപ്പുറം, ഗവ. വിക്ടോറിയ കോളേജ് എന്നിവ യഥാക്രമം എൻ.എസ്.എസ്. കോളേജ് മഞ്ചേരി, മേഴ്സി കോളേജ് പാലക്കാട് എന്നിവയിലേക്ക് മാറ്റി. മൂല്യനിർണയത്തിന്  നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും നിശ്ചയിക്കപ്പെട്ട തീയതികളിൽ രാവിലെ 9.30-ന് തന്നെ ഹാജരാകേണ്ടതാണ്.

sameeksha-malabarinews

ബി.ടെക്. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്നോളജിയിൽ 2024 – 2025 വർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻ്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻ്റ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, പ്രിന്റിംഗ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടാണ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിരിക്കുന്നത്. KEAM എക്സാം എഴുതാത്തവർക്കും പ്രവേശനം നേടാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9567172591.

ജൂനിയര്‍ റിസര്‍ച്ച് ഫെലോ

കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠന വകുപ്പില്‍ ഡി.എസ്.ടി. – എസ്.ഇ.ആര്‍.ബി. കോർ റിസർച്ച് ഗ്രാന്റ് (സി.ആർ.ജി.) പ്രൊജക്ടിനു കീഴില്‍  ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം. കാലാവധി മൂന്ന് വര്‍ഷം. അപേക്ഷിക്കാനുള്ള അവസാന തീയതി 24. കൂടുതല്‍ വിവരങ്ങള്‍ക്ക് – ഡോ. സി. പ്രമോദ്, പ്രിന്‍സിപ്പൽ ഇന്‍വെസ്റ്റിഗേറ്റര്‍, ഡി.എസ്.ടി. – എസ്.ഇ.ആര്‍.ബി. കോർ റിസർച്ച് ഗ്രാന്റ് (സി.ആർ.ജി.) പ്രോജക്റ്റ്, അസി. പ്രൊഫസർ, ബോട്ടണി പഠന വകുപ്പ്, കാലിക്കറ്റ് സര്‍വകലാശാലാ, മലപ്പുറം – 673635. ഇ-മെയില്‍: cpramod4@gmail.com, ഫോൺ: 9446992507.

പരീക്ഷാഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് നവംബർ 2023 & നവംബർ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.വി.സി., ബി.എഫ്.ടി., എ.എഫ്.യു. (CBCSS 2019 മുതൽ പ്രവേശനം & CUCBCSS-UG 2018 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം  പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ്, എം.എ. ഫിലോസഫി, എം.എ. മലയാളം ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം  പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം  പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!