Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; അതിവേഗം ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് 61905 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 49525 പേര്‍ ജയിച്ചു

HIGHLIGHTS : Calicut University News; Calicut 61905 registered out of 49525 won by publishing graduation result fast

അവസാന പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തീകരിച്ച്  24 പ്രവൃത്തി ദിനങ്ങള്‍ കൊണ്ട് അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷ ( റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് -സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2023 പരീക്ഷാഫലം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. ബാര്‍കോഡ് അടിസ്ഥാനമാക്കിയുള്ള ഒന്നാം സെമസ്റ്റര്‍ പി.ജി. ( റഗുലര്‍/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) നവംബര്‍ 2022 പരീക്ഷ പൂര്‍ത്തീകരിച്ച് 18 പ്രവൃത്തി ദിവസത്തിനകവും പരീക്ഷ പൂര്‍ത്തീകരിച്ച് 26-ാം നാള്‍ അഫിലിയേറ്റഡ് കോളേജുകളിലെയും പ്രൈവറ്റ് വിദ്യാര്‍ഥികളുടെയും രണ്ടാം വര്‍ഷ അഫ്സല്‍ ഉല്‍ ഉലമ പ്രിലിമിനറി  (റഗുലര്‍/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) മാര്‍ച്ച് 2023 പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു. സര്‍വകലാശാലാ വെബ്സൈറ്റില്‍ ഫലം ലഭ്യമാണ്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഫലപ്രഖ്യാപനം നിര്‍വഹിച്ചു. അതിവേഗം ഫലപ്രഖ്യാപനത്തിന് യത്നിച്ച ജീവനക്കാരെയും അധ്യാപകരെയും വി.സി. അനുമോദിച്ചു. ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷനായി. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ജി. റിജുലാല്‍, ഡോ. എം. മനോഹരന്‍, ഫിനാന്‍സ് ഓഫീസര്‍ എന്‍.എ. അബ്ദുള്‍ റഷീദ്, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. സുരേഷ്, ഗുരുവായൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബി. രജനി, കോഴിക്കോട് ഗവ. ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഇ. ഷാജി എന്നിവര്‍ പങ്കെടുത്തു.   സംസ്ഥാന സര്‍ക്കാരിന്റെ ഹയര്‍ സെക്കന്ററി-പ്ലസ്ടുവിന് തത്തുല്യമായ അഫ്സല്‍ ഉല്‍ ഉലമ പ്രിലിമിനറി ഫലം പ്ലസ്ടു പരീക്ഷാഫലത്തിന് മുന്‍പേ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. 324 കേന്ദ്രങ്ങളിലായി 61905 പേരാണ് ബിരുദ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. 49525 പേര്‍ (80%) വിജയിച്ചു. ഒന്നാം സെമസ്റ്റര്‍ പി.ജി. പരീക്ഷക്ക് 12625 പേര്‍ രജിസ്റ്റര്‍ ചെയ്തു. 219 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ 9100 പേര്‍ ജയിച്ചു. 72 ശതമാനമാണ് വിജയം. 1971 പേര്‍ രജിസ്റ്റര്‍ ചെയ്ത അഫ്സല്‍ ഉല്‍ ഉലമ പരീക്ഷയില്‍ 933 പേര്‍ (47%) വിജയികളായി. മാര്‍ക്ക് രേഖപ്പെടുത്താന്‍ ആപ്പ് ഉപയോഗിച്ചതും ഉത്തരക്കടലാസില്‍ ഫാള്‍സ് നമ്പറിന് പകരം ബാര്‍കോഡ് ഏര്‍പ്പെടുത്തിയതും ഉള്‍പ്പെടെയുള്ള പരീക്ഷാനവീകരണം ഫലപ്രഖ്യാപനം വേഗത്തിലാക്കിയതായി സര്‍വകലാശാലാ അധികൃതര്‍ പറഞ്ഞു. ഘട്ടംഘട്ടമായി എല്ലാ പരീക്ഷകള്‍ക്കും ഇത് ഏര്‍പ്പെടുത്തും. കാലിക്കറ്റിന്റെ പരീക്ഷാനടത്തിപ്പിലെ സാങ്കേതികത പഠിക്കാന്‍ അടുത്തിടെ എം.ജി. സര്‍വകലാശാലാ സംഘം കാമ്പസിലെത്തിയിരുന്നു.

അദ്ധ്യാപക നിയമനം

sameeksha-malabarinews

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളില്‍ കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂണ്‍ 9-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍.

റിസര്‍ച്ച് ഫോറം ഉദ്ഘാടനവും പുസ്തക നിരൂപണവും

കാലിക്കറ്റ് സര്‍വകലാശാലാ സംസ്‌കൃത പഠനവിഭാഗം റിസര്‍ച്ച് ഫോറം ‘പ്രോക്ഷോ’യുടെ ഉദ്ഘാടനം 24-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ പ്രൊഫ. പി.വി. രാമന്‍കുട്ടി നിര്‍വഹിക്കും. പ്രൊഫ. പി.വി. രാമന്‍കുട്ടി എഴുതിയ ‘മഹാഭാരതകഥ’ എന്ന പുസ്തകത്തെ നിരൂപണം ചെയ്ത് വി.എന്‍.നിഷ സംസാരിക്കും.

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എച്ച്.എം. നവംബര്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 26-ന് വയനാട്, ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ നടക്കും.

പരീക്ഷ

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ ബി.എസ് സി., ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിളനുസരിച്ച് 31-ന് തുടങ്ങും.

പരീക്ഷാ ഫലം

ആറാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 9 വരെ അപേക്ഷിക്കാം.

ആറാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ., ബി.എ. മള്‍ട്ടിമീഡിയ, ബി.എം.എം.സി.,  ഏപ്രില്‍ 2023 റുഗലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 2 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!