HIGHLIGHTS : Calicut University News; Book Release
പുസ്തക പ്രകാശനം

ശാസ്ത്ര പ്രചാരണം ലക്ഷ്യമിട്ടുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ എം.എസ്. സ്വാമിനാഥന്‍ ചെയറിന്റെ ആഭിമുഖ്യത്തില്‍ ‘ സുഗന്ധദ്രവ്യങ്ങളും സസ്യങ്ങളും ‘ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഡോ. പി. മുഹമ്മദ് ഷാഫി രചിച്ച പുസ്തകം വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രനാണ് പ്രകാശനം ചെയ്തത്. കെമിസ്ട്രി പഠനവകുപ്പ് വിദ്യാര്‍ഥിനി നേമ മുഹമ്മദ് ആദ്യപ്രതി ഏറ്റുവാങ്ങി. സിന്‍ഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചെയര്‍ കോ – ഓര്‍ഡിനേറ്ററും പരീക്ഷാ കണ്‍ട്രോളറുമായ ഡോ. പി. സുനോജ് കുമാര്‍, ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍, ഡോ. പി. പ്രസീത, ഡോ. ബി.എസ്. ഹരികുമാരന്‍ തമ്പി, ഡോ. രാജീവ് എസ്. മേനോന്‍, സി.എന്‍. സുനില്‍, ഡോ. സി. പ്രമോദ് എന്നിവര്‍ സംസാരിച്ചു.
പുസ്തക ചർച്ച
കാലിക്കറ്റ് സർവകലാശാലാ മാധ്യമ പഠനവകുപ്പും റിസർച്ച് ഫോറവും സംയുക്തമായി പുസ്തക ചർച്ച സംഘടിപ്പിച്ചു. സർവകലാശാലാ മാധ്യമ പഠനവകുപ്പ് അധ്യാപകൻ ഡോ. കെ.എ. നുഐമാൻ, ഹൈദരാബാദ് കേന്ദ്ര സർവകലാശാലാ കമ്മ്യൂണിക്കേഷൻ പഠനവിഭാഗം അധ്യാപകൻ ഡോ. പി. തിരുമൽ എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത “ഇൻഹാബിറ്റിംഗ് ടെക്നോളജീസ് / മോഡേണിറ്റീസ്” എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചർച്ച നടന്നത്. പഠനവകുപ്പ് മേധാവി ഡോ. എൻ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡോ. ലക്ഷ്മി പ്രദീപ്, ഡോ. കെ.പി. അനുപമ, ഡോ. ബി. സഹൽ, ഗവേഷകൻ റോജർ ബ്രോൺസൺ റൊസാരിയോ എന്നിവർ സംസാരിച്ചു.
ബി.എഡ്. പ്രവേശനം ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാലയുടെ 2025 – 2026 അധ്യയന വർഷത്തെ കൊമേഴ്‌സ് ഓപ്‌ഷൻ ഒഴികെയുള്ള ബി.എഡ്., ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഹിയറിങ് ഇംപയർമെൻ്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സ്റ്റുഡൻറ് ലോഗിനിൽ ലഭ്യമാണ്. ജൂൺ 25-ന് വൈകിട്ട് അഞ്ചു മണി വരെ (മൊബൈൽ നമ്പർ, ഇ – മെയിൽ ഐ.ഡി. ഒഴികെ) എഡിറ്റിംഗ് സൗകര്യം ലഭ്യമാകും. എഡിറ്റിംഗ് വരുത്തിയവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. എഡിറ്റ് ചെയ്യാൻ ശ്രമിച്ചവർ അപേക്ഷ പൂർത്തീകരിച്ച് പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കിൽ തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താക്കും. പ്രസ്‌തുത അപേക്ഷകൾ പൂർത്തീകരിക്കുന്നതിനുള്ള അവസരം രണ്ടാം അലോട്ട്മെന്റിന് ശേഷം മാത്രമേ ഉണ്ടാകൂ. യാതൊരു കാരണവശാലും പൂർത്തീകരിക്കാത്ത അപേക്ഷ അലോട്ട്മെന്റിന് പരിഗണിക്കില്ല. അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് നൽകിയ മാർക്ക് കൃത്യമാണെന്നും NSS, NCC തുടങ്ങിയ വെയിറ്റേജ് സർട്ടിഫിക്കറ്റുകൾ ബിരുദ പ്രോഗ്രാമിന്റെ കാലയളവിലുള്ളതാണെന്നും NCL, EWS സംവരണ വിവരങ്ങൾ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407017, 7016, 2660600.
എം.ബി.എ. പ്രവേശനം ഗ്രൂപ്പ് ഡിസ്കഷനും അഭിമുഖവും
കാലിക്കറ്റ് സർവകലാശാലാ കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പിലേക്കും സർവകലാശാലയുടെ വിവിധ എസ്.എം.എസ്. സെന്ററുകളിലേക്കുമുള്ള 2025 – 26 അധ്യയന വർഷത്തെ എം.ബി.എ. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിച്ചവർക്കുള്ള ഗ്രൂപ്പ് ഡിസ്കഷനും വ്യക്തിഗത അഭിമുഖവും ജൂൺ 25-ന് തുടങ്ങും. അർഹരായവരുടെ പട്ടിക സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഇ – മെയിലിൽ മെമോ അയച്ചിട്ടുണ്ട്. അഭിമുഖത്തിന് ഹാജരാകേണ്ട തീയതിയും ഹാജരാകേണ്ടവരുടെ റോൾ നമ്പറും ഹാജരാകേണ്ട സമയവും ക്രമത്തിൽ :- ജൂൺ 25 – റോൾ നമ്പർ 25266 മുതൽ 25315 രാവിലെ 10 മണി, റോൾ നമ്പർ 25316 മുതൽ 25365 വരെ ഉച്ചക്ക് 2 മണി, ജൂൺ 26 – റോൾ നമ്പർ 25366 മുതൽ 25415 രാവിലെ 10 മണി, റോൾ നമ്പർ 25416 മുതൽ 25465 വരെ ഉച്ചക്ക് 2 മണി, ജൂൺ 27 – റോൾ നമ്പർ 25466 മുതൽ 25515 വരെ രാവിലെ 10 മണി, റോൾ നമ്പർ 25516 മുതൽ 25536 വരെ ഉച്ചക്ക് 2 മണി. കേന്ദ്രം : കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സർവകലാശാലാ ക്യാമ്പസ്.
പി.ജി. നോൺ ഇംഗ്ലീഷ് പ്രവേശനപരീക്ഷ കണ്‍ഫര്‍മേഷന്‍ നൽകണം
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലേക്ക് 2025 – 26 അധ്യയന വർഷത്തെ പി.ജി. ഇംഗ്ലീഷ് പ്രവേശനത്തിന് ( പി.ജി. ക്യാപ് – 2025 ) ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരിൽ ബിരുദ തലത്തില്‍ ഇംഗ്ലീഷ് കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ക്കുള്ള പ്രവേശന പരീക്ഷക്ക് ഹാജരാകാന്‍ താല്പര്യമുള്ളവര്‍ നിര്‍ബന്ധമായും ജൂൺ 27 – ന് വൈകീട്ട് നാലു മണിക്കുള്ളൽ സർവകലാശാലാ വെബ്സൈറ്റിലെ സ്റ്റുഡന്റസ് ലോഗിൻ വഴി കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടതാണ്. കണ്‍ഫര്‍മേഷന്‍ നല്‍കാത്തവരെ പ്രവേശന പരീക്ഷയ്ക്ക് പരിഗണിക്കില്ല. പരീക്ഷാ കേന്ദ്രം, തീയതി, സമയം എന്നിവ പിന്നീടറിയിക്കും.
വിദൂര വിഭഗം ട്യൂഷൻ ഫീസ് ജൂൺ 28 വരെ അടയ്ക്കാം
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനു കീഴിലെ (CBCSS – UG – 2023 പ്രവേശനം) ബി.എ., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ മൂന്നാം വർഷ ( അഞ്ച്, ആറ് സെമസ്റ്റർ ) ട്യൂഷൻ ഫീസ് 500/- രൂപ പിഴയോടുകൂടിയും പഠന സാമഗ്രികൾ അയക്കുന്നതിനുള്ള തപാൽ ചാർജ് പിഴ കൂടാതെയും അടയ്ക്കേണ്ട അവസാന തീയതി ജൂൺ 28 വരെ നീട്ടി. ഇതിന് മറ്റൊരവസരം ഉണ്ടാകുന്നതല്ല. കൂടുതൽ വിവിരങ്ങൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2407356, 0494 2400288.
വൈവാ കേന്ദ്രത്തിൽ മാറ്റം
ജൂൺ 26 മുതൽ ജൂലൈ മൂന്ന് വരെ കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പ് സെമിനാർ ഹാളിൽ നടത്താനിരുന്ന വിദൂര വിഭാഗം നാലാം സെമസ്റ്റർ (SDE – CBCSS) എം.എ. പൊളിറ്റിക്കൽ സയൻസ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി വൈവ കാലിക്കറ്റ് സർവകലാശാലാ ഇസ്ലാമിക് ചെയറിൽ നടത്തും.
എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ പ്രബന്ധം വിലയിരുത്തലും വൈവയും
നാലാം സെമസ്റ്റർ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ ഏപ്രിൽ 2025 പ്രബന്ധം വിലയിരുത്തലും വൈവയും (MCJ 4P 01 Dissertation and Viva) വിവിധ കേന്ദ്ര ങ്ങളിലായി ജൂൺ 30, ജൂലൈ ഒന്ന് തീയതികളിൽ നടക്കും. ഹാജരാകേണ്ട തീയതി, കേന്ദ്രം, വിദ്യാർഥികളുടെ രജിസ്റ്റർ നമ്പർ ( ബ്രാക്കറ്റിൽ ) എന്നിവ ക്രമത്തിൽ :- ജൂൺ 30 – എം.ഐ.സി. ആർട്സ് ആന്റ് സയൻസ് കോളേജ് മലപ്പുറം ( VUAXMJC001 – VUAXMJC004 ), സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വാഴയൂർ ( SIAXMJC002 – SIAXMJC021 ), ചേതന കോളേജ് ഓഫ് മീഡിയ ആന്റ് പെർഫോമിങ് ആർട്സ് തൃശ്ശൂർ ( HNAXMJC001 – HNAXMJC010 ), പഴശ്ശി രാജാ കോളേജ് പുൽപ്പള്ളി ( PZAXMJC001 – PZAXMJC022 ), എം.എ.എം.ഒ. കോളേജ് മുക്കം ( OMAXMJC001 – OMAXMJC026 ), ജൂലൈ 01 – മലബാർ ക്രിസ്ത്യൻ കോളേജ് കോഴിക്കോട് ( MCAXMJC001 – MCAXMJC016 ), ലിറ്റിൽ ഫ്‌ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആന്റ് ഹെൽത് കൈതപ്പൊയിൽ ( LIAXMJC001 – LIAXMJC008 ), എൻ.എം.എസ്.എം. ഗവ. കോളേജ് കൽപ്പറ്റ ( NMAXMJC001 – NMAXMJC020 ), അൻസാർ വുമൺസ് കോളേജ് പെരുംപിലാവ് ( ARAXMJC001 – ARAXMJC009 ). സർവകലാശാലാ ജേണലിസം പഠനവകുപ്പിലേത് (CCSS) ജൂലൈ 15-നും നടക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷ റദ്ദാക്കി
മെയ് 22-ന് നടന്ന ഒന്നാം സെമസ്റ്റർ ( 2024 സ്‌കീം ) ബി.ടെക്. “MC 24 104 A- Basics of Mechanical and Civil Engineering” (QP Code: D 116223) പേപ്പർ നവംബർ 2024 റഗുലർ പരീക്ഷ റദ്ദാക്കി. പുനഃ പരീക്ഷ ജൂലൈ 16-ന് നടക്കും. സമയം 1.30 മുതൽ 4 മണി വരെ.
പരീക്ഷ
സർവകലാശാലാ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയിനിങ് കോളേജുകളിലെയും നാലാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) രണ്ടു വർഷ ബി.എഡ്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 14-ന് തുടങ്ങും.
സർവകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ ( CCSS – PG ) വിവിധ എം.എ., എം.എസ് സി., എം.കോം, എം.ബി.എ., എം.ടി.എ., മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈ 14-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു