HIGHLIGHTS : Awareness class organized
താനൂർ ദേവധാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒപ്പം: പുതുകാലവും കുട്ടികളും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മൂലക്കൽ അറേബ്യൻപ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പിടിഎ പ്രസിഡന്റ് കെ വി എ കാദർ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ ടി പി റസാഖ് അധ്യക്ഷനായി.

പ്രധാനാധ്യാപിക പി ബിന്ദു മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ കെ കെ ബിജു, സി ബൈജു, ബിന്ദുമോൾ എന്നിവർ ക്ലാസെടുത്തു. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ നിവേദ്, നന്ദന, നന്ദിത, വൈഗ എന്നിവർ സമഗ്രപ്ലസ് വിദ്യാഭ്യാസ പോർട്ടൽ പരിചയപ്പെടുത്തി.
അനിൽ തലപ്പള്ളി, സി ജോണി, ഇ പ്രസന്നകുമാർ, പ്രകാശ് പുത്തൻ, പി വി ഉമ്മർബാവ, പി ടി നുസൈബ, എൻ സറീന, സമീർ അക്കര, കെ പി ഷാജി തുടങ്ങിയവർ സംസാരിച്ചു. എൻ ആർ രാജേഷ് സ്വാഗതവും ടി എൻ മിനിമോൾ നന്ദിയും പറഞ്ഞു.
പുതുതലമുറയിലെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും രക്ഷിതാക്കൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പരിപാടിയിൽ ചർച്ചയായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു