Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ബി.എഡ്. പാഠ്യപദ്ധതി പരിഷ്‌കരണം

HIGHLIGHTS : Calicut University News; B.Ed. Curriculum reform

ബി.എഡ്. പാഠ്യപദ്ധതി പരിഷ്‌കരണം

ബി.എഡ്. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ എജ്യുക്കേഷന്‍ പഠനബോര്‍ഡ് അധ്യാപകര്‍ക്കായി പരിശീലന ക്ലാസ് നടത്തി. സര്‍വകലാശാലക്ക് കീഴിലെ 76 കോളേജുകളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഠനബോര്‍ഡ് ചെയര്‍മാന്‍ ഡോ. കെ. സുരേഷ് കുമാര്‍ അധ്യക്ഷനായി. ബോര്‍ഡംഗങ്ങളായ ഡോ. ഡി. മിനി കുമാരി, ഡോ. പ്രിയ കുമാരി, ഡോ. ലക്ഷ്മി അയ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2023 ജനുവരി 4 വരെയും 170 രൂപ പിഴയോടെ 6 വരെയും അപേക്ഷിക്കാം.

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ നാലാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2023 ജനുവരി 6 വരെയും 170 രൂപ പിഴയോടെ 9 വരെയും അപേക്ഷിക്കാം.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.

പരീക്ഷ

നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഒഫ് ഇന്റീരിയര്‍ ഡിസൈന്‍ ഏപ്രില്‍ 2018 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2023 ജനുവരി 18-ന് തുടങ്ങും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോബയോളജി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!