HIGHLIGHTS : ബി.എഡ്. കൊമേഴ്‌സ് പ്രവേശനം കാലിക്കറ്റ് സര്‍വകലാശാല 2024 അധ്യയന വര്‍ഷത്തിലേക്കുള്ള ബി.എഡ്. കൊമേഴ്‌സ് ഓപ്ഷന്റെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്ര...
ബി.എഡ്. കൊമേഴ്‌സ് പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാല 2024 അധ്യയന വര്‍ഷത്തിലേക്കുള്ള ബി.എഡ്. കൊമേഴ്‌സ് ഓപ്ഷന്റെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. (http://admission.uoc.ac.in) അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 20. അപേക്ഷാ ഫീസ് – SC/ST 225/- രൂപ, മറ്റുള്ളവര്‍ 720/- രൂപ.
ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ CAP IDയും പാസ്‌വേഡും മൊബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ http://admission.uoc.ac.in/B.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ
പൂര്‍ണമാകുകയുള്ളൂ.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് യൂണിവേഴ്‌സിറ്റിയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല. എന്നാല്‍ അഡ്മിഷന്‍ ലഭിക്കുന്ന അവസരത്തില്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതത് കോളേജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും (ജനറല്‍, മാനേജ്‌മെന്റ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണം വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
മാനേജ്‌മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു പുറമേ ആഗ്രഹിക്കുന്ന കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിജ്ഞാപനം പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ : 0494 2407017, 2407016, 2660600.
‘ഇന്റർവെൽ’ സ്കൂൾ വിദ്യാർഥികൾക്ക് റേഡിയോ സി.യുവിൽ പരിപാടികൾ അവതരിപ്പിക്കാം
കാലിക്കറ്റ് സർവകലാശാലയുടെ ഔദ്യോഗിക റേഡിയോയായ റേഡിയോ സി.യുവിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി ‘ഇന്റർവെൽ’ പരിപാടി ആരംഭിക്കുന്നു. ‘ഇന്റർവെൽ’ പദ്ധതിയിലൂടെ സ്കൂൾ വിദ്യാർഥികൾക്ക് റേഡിയോ എന്ന മാധ്യമത്തെ തൊട്ടറിയാനും പരിപാടികൾ നിർമിക്കാനും അവതരിപ്പിക്കാനും ഭാവിയിൽ പല മേഖലകളിലും കഴിവ് തെളിയിക്കാനും സാധിക്കും. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടുന്ന കൂട്ടായ്‌മ രൂപപ്പെടുത്തുകയും വിദ്യാർഥികൾക്ക് ആത്മവിശ്വാസത്തോടെ സംസാരിക്കാനും വേദികളെ ഭയമില്ലാതെ നേരിടാൻ സജ്ജമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. എൽ.പി. മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാർഥികൾക്ക് റേഡിയോ സി.യുവിൽ പരിപാടികൾ അവതരിപ്പിക്കാം. താത്പര്യമുള്ളവർ സ്കൂൾ പ്രിൻസിപ്പൽ / ഹെഡ്മാസ്റ്റർ മുഖേന radio@uoc.ac.in എന്ന ഇ-മെയിലിൽ അപേക്ഷ അയക്കണം. സ്വാതന്ത്ര്യദിനത്തിൽ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് ജി.എൽ.പി. സ്കൂളിൽ രാവിലെ 10-ന് നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി റേഡിയോ സി.യുവിലൂടെ ആശംസാസന്ദേശം നൽകും. ഉന്നത വിദ്യാഭ്യാസ രംഗത്തെ വാർത്തകളും വിശേഷങ്ങളും സർഗാത്മക പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് കാലിക്കറ്റ് സർവകലാശാല രണ്ട് വർഷം മുൻപ് ആരംഭിച്ച ‘റേഡിയോ സി.യു.’ സംസ്ഥാനത്തെ ആദ്യ സർവകലാശാല ഇന്റർനെറ്റ് റേഡിയോ കൂടിയാണ്.
അന്തര്‍കലാലയ കായികമത്സരങ്ങള്‍ക്ക് വേദികളായി
കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ കായികമത്സരങ്ങള്‍ക്ക് ഒക്ടോബര്‍ ആദ്യവാരം തുക്കമാകും. വേദികള്‍ നിശ്ചയിക്കാനായി ചേര്‍ന്ന യോഗത്തില്‍ 400 കോളേജുകളിലെ കായികാധ്യാപകര്‍ പങ്കെടുത്തു. പുരുഷ – വനിതാ അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ സര്‍വകലാശാലാ കായികവിഭാഗം ആതിഥ്യമേകും. പുരുഷ വിഭാഗം ഫുട്‌ബോള്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലും വനിതകളുടേത് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലും നടക്കും. അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ മത്സരതീയതികള്‍ പ്രഖ്യാപിക്കുന്ന മുറയ്ക്ക് അന്തര്‍കലാലയ മത്സരങ്ങള്‍ നടത്തുന്ന തീയതികള്‍ പ്രഖ്യാപിക്കും. മുന്‍ അത്‌ലറ്റിക്സ് പരിശീലകനായ ഡോ. എസ്.എസ്. കൈമളുടെ നിര്യാണത്തിലും വയനാട് പ്രകൃതി ദുരന്തത്തിലും യോഗം അനുശോചിച്ചു. കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി. ബിപിന്‍, കായിക സംഘടനാ പ്രസിഡന്റ് ഡോ. ബിജുലോണ, സെക്രട്ടറി ഡോ. ദിനില്‍ എസ്. പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
കൊമേഴ്‌സ് ഉന്നത വിജയികൾക്ക് അവാർഡുകൾ നൽകി
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ 2020 – 2023 അക്കാദമിക വർഷത്തെ ഐ.സി.എ.ഐ. എൻഡോവ്മെന്റ് സ്വർണമെഡൽ സർവകലാശാലയിൽ നിന്ന് ബി.കോമിന് ഏറ്റവും കൂടുതൽ മാർക്ക് നേടിയ എം.എ. അഞ്ജനയും കൃഷ്ണദാസ് മെമ്മോറിയൽ എൻഡോവ്മെന്റ് കമ്മിറ്റി ഏർപ്പെടുത്തിയ ‘കൃഷ്ണദാസ് മെമ്മോറിയൽ ക്യാഷ് അവാർഡ്’ കാലിക്കറ്റ് സർവകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മന്റ് പഠനവകുപ്പിലെ 2022 ബാച്ചിൽ ഒന്നാം വർഷ എം.കോമിന് ഏറ്റവും കൂടുതൽ മാർക്ക് നേടിയ എം.എസ്. അക്ഷയയും വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രനിൽ നിന്ന് ഏറ്റുവാങ്ങി. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് ഓറിയന്റേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൊമേഴ്‌സ് ആന്റ് മാനേജ്‌മന്റ് പഠനവകുപ്പ് മേധാവി ഡോ. സി.എച്ച്. ശ്രീഷ, പഠനവകുപ്പ് അസിസ്റ്റന്റ് പ്രൊഫ. ഹരികുമാർ, എം.ബി.എ. ഓറിയന്റേഷൻ കോ-ഓർഡിനേറ്റർ ഡോ. പി. നതാഷ, ഐ.സി.എ.ഐ. പ്രതിനിധികളായ മുജീബ്റഹ്മാൻ, ഡോ. ഗോകുൽദാസ് എന്നിവർ പങ്കെടുത്തു.
ഫിസിക്‌സില്‍ പി.എച്ച്.ഡി. ഒഴിവ്
(എല്ലാ എഡീഷനുകളിലും നൽകാൻ താത്പര്യം)
കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പില്‍ പ്രൊഫ. പി.പി. പ്രദ്യുമ്‌നന് കീഴില്‍ തെര്‍മോ ഇലക്ട്രിക് / ട്രൈബോ ഇലക്ട്രിക് മെറ്റീരിയല്‍സില്‍ രണ്ട് പി.എച്ച്.ഡി. ഒഴിവുണ്ട്. നോണ്‍ എന്‍ട്രന്‍സ് എനിടൈം രജിസ്‌ട്രേഷന്‍ വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. യു.ജി.സി. / സി.എസ്.ഐ.ആര്‍. / ജെ.ആര്‍.എഫ്. / ഇൻസ്പയർ തുടങ്ങിയ അംഗീകൃത ഫെലോഷിപ്പുകളുണ്ടായിരിക്കണം. യോഗ്യരായവര്‍ ആഗസ്റ്റ് 22-ന് രാവിലെ 11 മണിക്ക് പഠനവകുപ്പ് മേധാവിയുടെ ചേമ്പറില്‍ അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.
ബി.സി.എ. / ബി.എസ് സി. സീറ്റൊഴിവ്
മഞ്ചേരി പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.സി.എ. പ്രാഗ്രാമിന് എസ്.സി. / എസ്.ടി. / ഇ.ടി.ബി. സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 16-ന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. എസ്.സി. /എസ്.ടി /ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7907495814.
തൃശ്ശൂർ പുതുക്കാടുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബി.എസ് സി. ( ഐ.ടി. ) പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 16 മുതൽ 24 വരെ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് വന്ന് പ്രവേശനം നേടാം. യോഗ്യത : പ്ലസ്‌ടു കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച പ്ലസ്‌ടു. എസ്.സി. / എസ്.ടി. / ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് മുഴുവൻ ഫീസും ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0480 2751888, 9995814411, 9048584865, 9446762845.
പരീക്ഷാ അപേക്ഷ
ബി.ആർക്. മൂന്നാം സെമസ്റ്റർ (2015 മുതൽ 2023 വരെ പ്രവേശനം), അഞ്ചാം സെമസ്റ്റർ (2015 മുതൽ 2022 വരെ പ്രവേശനം), ഏഴാം സെമസ്റ്റർ (2015 മുതൽ 2021 വരെ പ്രവേശനം), ഒൻപതാം സെമസ്റ്റർ (2017 മുതൽ 2020 വരെ പ്രവേശനം) നവംബർ 2024, ഒൻപതാം സെമസ്റ്റർ (2015, 2016 പ്രവേശനം) ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 30 വരെയും 190/- രൂപ പിഴയോടെ സെപ്റ്റംബർ അഞ്ച് വരെയും അപേക്ഷിക്കാം.
പുനർമൂല്യനിർണയ അപേക്ഷ
നാലാം സെമസ്റ്റർ വിവിധ എം.എ., എം.എസ് സി., എം.എസ്.ഡബ്ല്യൂ., എം.ടി.ടി.എം., എം.കോം. ( CBCSS ) ഏപ്രിൽ 2024, എം.എസ് സി. ഹെൽത് ആന്റ് യോഗ തെറാപ്പി ജൂൺ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
പാർട്ട് ടൈം / ഫുൾ ടൈം – എം.ബി.എ. ( CUCSS ) ( 2013, 2014, 2015 പ്രവേശനം ) ഒന്ന്, രണ്ട്, ( 2013, 2014 പ്രവേശനം ) മൂന്ന് സെമസ്റ്റർ ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ നാലാം സെമസ്റ്റർ ഏപ്രിൽ 2024, ആറാം സെമസ്റ്റർ ഡിസംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. കൺസോളിഡേറ്റ് മാർക്ക് ലിസ്റ്റുകളും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും അതത് കേന്ദ്രങ്ങളിലേക്ക് സെപ്റ്റംബർ നാലിന് ശേഷം അയക്കും.
പുനർമൂല്യനിർണയഫലം
ആറാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2019, 2020 പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി, (2015 മുതൽ 2018 വരെ പ്രവേശനം) നവംബർ 2023 സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.