Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; വനിതാ ഹോസ്റ്റര്‍ മേട്രണ്‍ നിയമനം

HIGHLIGHTS : Calicut University News; Appointment of Female Hoster Matron

വനിതാ ഹോസ്റ്റര്‍ മേട്രണ്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ വനിതാ ഹോസ്റ്റലില്‍ മേട്രണ്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നു. എസ്.എസ്.എല്‍.സി.യും 5 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള, 01.01.2022-ന് 50 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അവസാനതീയതി നവംബര്‍ 30. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

sameeksha-malabarinews

അറബിക് അസി. പ്രൊഫസര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ ബി.എഡ്. കോഴ്‌സിന് അറബിക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 16-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സിനിമാ പ്രദര്‍ശനം

കാലിക്കറ്റ് സര്‍വകലാശാലാ റഷ്യന്‍ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠനവകുപ്പിലെ ഫിലിം ക്ലബ് 24, 25 തീയതികളില്‍ സിനിമാ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ രാത്രി 9.30 വരെ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സിലാണ് പ്രദര്‍ശനം. പ്രമുഖ ഇന്ത്യന്‍, വിദേശ സിനിമകളുള്‍പ്പെടെ 9 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രവേശനം സൗജന്യം. പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. 25-ന് വൈകീട്ട് 3.30-ന് ഗായിക രശ്മി സതീഷ് അതിഥിയായി പങ്കെടുക്കും.

കോഷന്‍ ഡെപ്പോസിറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ ഇംഗ്ലീഷ് പഠനവകുപ്പില്‍ 2013 മുതല്‍ 2017 വരെ പ്രവേശനം നേടിയ എം.എ. വിദ്യാര്‍ത്ഥികളും 2014 മുതല്‍ 2017 വരെ പ്രവേശനം നേടിയ എം.ഫില്‍. വിദ്യാര്‍ത്ഥികളും കോഷന്‍ ഡെപ്പോസിറ്റ് തുക തിരിച്ചു വാങ്ങിയിട്ടില്ലെങ്കില്‍ 28-നകം കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത തുക സര്‍വകലാശാലാ ഫണ്ടിലേക്ക് തിരിച്ചടയ്ക്കും.

ഹിന്ദി പി.എച്ച്.ഡി. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പില്‍ പി.എച്ച്.ഡി. ഗവേഷണത്തിന് 2 സീറ്റുകള്‍ ഒഴിവുണ്ട്. ജെ.ആര്‍.എഫ്. യോഗ്യതയുള്ളവര്‍ ഡിസംബര്‍ 2-നകം വകുപ്പ് തലവന് അപേക്ഷ സമര്‍പ്പിക്കണം.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 8-ന് തുടങ്ങും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

നാല് മുതല്‍ ആറ് വരെ സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 15-നകം സര്‍വകലാശാലയില്‍ നേരിട്ട് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.സി.എ. വൈവ

നാലാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 പരീക്ഷയുടെ പ്രൊജക്ട് ഇവാല്വേഷനും വൈവയും 25-ന് നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!